ജൂൺ 26-ന് ബോളിവുഡ് നടൻ അർജുൻ കപൂറിന്റെ ജന്മദിനം ആയിരുന്നു, 39-ാം വയസ്സ് തകഞ്ഞ അർജുൻ കപൂറിന്റെ പിറന്നാൾ സുഹൃത്തുകൾക്കൊപ്പം ഗംഭീര ആഘോഷമായിരുന്നു. കേക്ക് മുറിക്കുന്ന ദൃശ്യം അനിയത്തി അൻഷുല കപൂർ ആണ് പിറന്നാൾ വീഡിയോ സോഷ്യൽ മിഡിയയിൽ പങ്കു വച്ചത്.
എന്നാൽ വീഡിയോ വൈറൽ ആയതിനെ തുടർന്ന് നടി മലൈക അറോറ, താരത്തിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഒരു പോസ്റ്റ് പങ്കു വച്ചിരുന്നു. ‘ കണ്ണടച്ചും പുറം തിരിഞ്ഞും എനിക്ക് വിശ്വസിക്കാൻ കഴിയുന്ന ആളുകളെ ഞാൻ ഇഷ്ടപ്പെടുന്നു’ എന്നാണ് കുറിച്ചത്.
ഏഴ് വർഷത്തോളം ദമ്പതികളായിരുന്ന അർജുൻ കപൂറും, മലൈക അറോറയും വേർപിരിഞ്ഞു എന്നാണ് വാർത്തകൾ വരുന്നത്. അർജുൻ കപൂറിന്റെ പിറന്നാൾ ദിനത്തിൽ മലൈക പങ്കെടുക്കാതെ ഇരുന്നതിനാൽ ഇരുവരും വേർപിരിഞ്ഞു എന്നാണ് സോഷ്യൽ മിഡിയയിൽ അഭ്യൂഹങ്ങൾ പരക്കുന്നത്.
ജാൻവി കപൂർ, ഖുഷി കപൂർ, വരുൺ ധവാൻ, ബോണി കപൂർ, അനിൽ കപൂർ എന്നിവർ അർജുൻ കപൂറിന് പിറന്നാൾ ആശംസകൾ നൽകി.
ബോളിവുഡ് നടനും നടിയുമായ ശത്രുഘ്നൻ സിൻഹരയുടെയും പൂനം സിൻഹരയുടെയും, മകളും നടിയുമായ സോനാക്ഷി സിൻഹയുടെ വിവാഹമായിരുന്നു ജൂൺ 23-ന്. ഏഴ് വർഷത്തെ പ്രണയത്തിന് ശേഷമാണ് സഹീർ ഇഖ്ബാലുമായുള്ള വിവാഹം ഇന്നലെ നടന്നത്. ബാന്ദ്രയിലുള്ള സോനാക്ഷിയുടെ വീട്ടിൽ വളരെ ലളിതമായി നടത്തിയ വിവാഹ ചടങ്ങിൽ, ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമായിരുന്നു പങ്കെടുത്തത്. വിവാഹ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മിഡിയയിൽ വൈറലായി കഴിഞ്ഞു.
എന്നാൽ സോഷ്യൽ മിഡിയയിൽ ഏറ്റവും കൂടുതൽ വൈറൽ ആവുന്നത്, സോനാക്ഷി വിവാഹത്തിന് എടുത്ത വെളുത്ത സാരീയെ കുറിച്ചാണ്. ആ സാരീ ഏകദേശം 44 വർഷം മുമ്പ്, ശത്രുഘ്നൻ സിൻഹയുമായിട്ടുള്ള വിവാഹത്തിന് ധരിച്ച അമ്മ പൂനത്തിന്റെ വിൻ്റേജ് ചിക്കങ്കരി സാരിയാണ് ധരിച്ചത്. അതും കൂടാതെ അമ്മയുടെ ആഭരണങ്ങളും സോനാക്ഷി ധരിച്ചിരുന്നു.
അതേസമയം രാത്രിയിലെ വിവാഹ സൽക്കാരത്തിന് രാജകീയ വധുവായി മാറിയിരുന്നു, ബോളിവുഡിൽ നിന്നുള്ള നിരവധി താരങ്ങളാണ് ചടങ്ങിൽ പങ്ക് എടുത്തിയിരുന്നത്. വിശാലമായ സ്വർണ്ണ ബോർഡറും കൊണ്ട് അലങ്കരിച്ച, ചുവന്ന നിറമുള്ള ബനാറസി സിൽക്ക് ബ്രോക്കേഡ് സാരിയുടെ വില 80,000 രൂപയാണെനാണ് റിപ്പോർട്ടുകൾ പറയുന്നത്. സിൽക്ക് ബ്രോക്കേഡ് ഫാബ്രിക് ഉപയോഗിച്ച്, ബ്രൈഡൽ സാരി ഡിസൈനർ ലേബൽ റോ മാംഗോയിൽ നിന്നാണ് സാരീ നിർമ്മിച്ചത്.
സോനാക്ഷി ഗർഭിണിയോ, ആശംസകൾ നൽകി ആരാധകർ ; റിപ്പോർട്ട്
കഴിഞ്ഞ ആഴ്ച്ചയിൽ ആയിരുന്നു നടി സോനാക്ഷിയുടെയും സഹീർ ഇഖ്ബാലുമായുള്ള വിവാഹം, ഇപ്പോൾ ഇതാ വിവാഹം കഴിഞ്ഞ് ഒരാഴ്ച്ച കഴിയുന്നതിന് മുന്നേ സോനാക്ഷി ഗർഭിണിയാണ് എന്നാണ് വാർത്ത വരുന്നത്. മുംബൈയിലെ കോകിലാബെൻ ആശുപത്രിയിൽ നിന്ന് പുറത്തേക്ക് വരുന്ന താരങ്ങളുടെ കാറിന്റെ വീഡിയോ, സോഷ്യൽ മിഡിയയിൽ വലിയ രീതിയിൽ ചർച്ചയായതിന് പിന്നാലെയാണ് വാർത്ത വന്നത്.
വീഡിയോ വൈറൽ ആയതിനെ തുടർന്ന്, നടി സോനാക്ഷി വിവാഹത്തിന് മുന്നേ ഗർഭിണിയാണ് എന്നും. നടി ആലിയ ഭട്ട് രൺവീർ കപൂറായിട്ടുള്ള വിവാഹത്തിന് മുന്നേ ഗർഭിണിയായിരുന്നു. ഏറെ നാളത്തെ ഡേറ്റിംഗ് ശേഷമാണ് ആലിയയും രൺവീർ കപൂറും വിവാഹം കഴിച്ചത് എന്നാണ് ആരാധകർ കുറിക്കുന്നത്.
ബോളിവുഡ് നടൻ വരുൺ ധവാനും നടാഷയും നടൻ ഹൃത്വിക് റോഷൻ്റെ വീട് വാടകയ്‌ക്കെടുത്തതായി റിപ്പോർട്ടുണ്ട്, അതും വരുണിന്റെയും നടാഷയുടെയും ആദ്യ കണ്മണിയ്ക്കൊപ്പമാണ് മാറിയിരിക്കുന്നത്. മുംബൈയിലെ ജുഹുവിലുള്ള ഹൃത്വിക് റോഷൻ്റെ വീട്ടിലേക്ക് ആണ് താമസം മാറിയിരിക്കുന്നത്, നടൻ അക്ഷയ് കുമാറും നിർമ്മാതാവ് സാജിദ് നദിയാദ്‌വാലയുമാണ് വരുണിന്റെ അയൽവാസികൾ. കടലിന് സമീപമുള്ള ഹൃത്വിക് റോഷൻ്റെ ആഡംബര അപ്പാർട്ട്‌മെൻ്റിന്, ഏകദേശം 8 ലക്ഷം രൂപയാണ് വാടക എന്ന് റിപ്പോർട്ടുകളുണ്ട്.
അതേസമയം ജൂൺ 3-നാണ് വരുൺ ധവാനും നടാഷയ്ക്കും പെൺകുഞ്ഞ് പിറന്നത് എന്ന് പ്രഖ്യാപിച്ചത്. ‘ഞങ്ങളുടെ പെൺകുഞ്ഞ് ഇവിടെയുണ്ട്, അമ്മയ്ക്കും കുഞ്ഞിനുമുള്ള എല്ലാ ആശംസകൾക്കും നന്ദി’ എന്ന് ക്യാപ്‌ഷൻ നൽകികൊണ്ടാണ് ഇൻസ്റ്റാഗ്രാമിൽ അനിമേഷൻ വീഡിയോ പങ്കു വച്ചത്. ഇതുവരെ കുഞ്ഞിന് പേര് സ്ഥിരീകരിച്ചിട്ടില്ലാത്ത താരങ്ങൾ ‘ബേബി ധവാൻ’ എന്നാണ് പരാമർശിക്കുന്നത്.
നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ്, ഫാഷൻ ഡിസൈനറായ നടാഷ ദലായെ 2021-ൽ വരുൺ ധവാൻ വിവാഹം ചെയ്തത്. 2010-ൽ ‘മൈ നെയിം ഈസ് ഖാൻ ‘ എന്ന ചിത്രത്തിലൂടെയാണ് അസിസ്റ്റന്റ് ഡയറക്ടർ ആയിട്ട് വരുൺ സിനിമയിൽ എത്തിയത്. പിന്നീട് കരൺ ജോഹറിന്റെ സംവിധാനത്തിൽ, 2012-ൽ റിലീസ് ചെയ്ത ‘സ്റ്റുഡന്റ് ഓഫ് ദി ഇയർ’ എന്ന ചിത്രത്തിലൂടെയാണ് വരുൺ അഭിനയ രംഗത്തേക്ക് എത്തുന്നത്. 2023-ൽ പുറത്ത് ഇറങ്ങിയ ‘ബവ്വാൽ’ ചിത്രമാണ് വരുൺ ധവാന്റെ അവസാനമായി റിലീസ് ചെയ്ത ചിത്രം.
ജാൻവി കപൂറും, രാജ്കുമാർ റാവും രണ്ടാം തവണ കൂടി ഒന്നിക്കുന്ന സിനിമയാണ് “മിസ്റ്റർ & മിസ്സിസ് മഹി”. റൊമാറ്റിക് സ്പോർട്സ് ചിത്രം കൂടിയായ “മിസ്റ്റർ & മിസ്സിസ് മഹി”യിൽ, ക്രിക്കറ്റിനോടുള്ള രണ്ട് വ്യക്തികളുടെ ആത്മബന്ധത്തിന്റെ കഥയാണ് ഇത്.
ഇപ്പോഴിതാ ചിത്രത്തിന് വേണ്ടി 150 ദിവസത്തെ പരിശീലനവും, 30 ദിവസത്തെ ഷൂട്ടും, 2 പരിക്കുകളും അതും ഒരു ഫിലിമിന് വേണ്ടി താരം വീഡിയോ പങ്കു വച്ചിരിക്കുകയാണ്. വീഡിയോയിൽ തന്നെ വ്യക്തമാണ് ജാൻവി കപൂർ എത്രത്തോളം ഈ സിനിമയ്ക്ക് ആയി കഷ്ട്ടപെട്ടിട്ടുണ്ട് എന്നുള്ളത്.
ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ജാൻവി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്, രണ്ട് വർഷമായിട്ടാണ് ക്രിക്കറ്റ് പരിശീലിക്കാൻ തുടങ്ങിയത്. ക്രിക്കറ്റ് കളിക്കുന്നിടയിൽ പരിക്കുകകളും തോളുകളിലെ രണ്ടും സ്ഥാനം തെറ്റിയെന്നും താരം സംസാരിച്ചിരുന്നു. ശരൺ ശർമ്മ സംവിധാനം ചെയ്യുന്ന “മിസ്റ്റർ & മിസ്സിസ് മഹി”യുടെ ട്രൈലെറിനും ഗാനത്തിനും വൻ സ്വീകാരിതയാണ് ലഭിച്ചത്.
മെയ് 31 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രം സീ സ്റ്റുഡിയോയും, ധർമ്മ പ്രൊഡക്ഷൻസും, ധർമ്മ പ്രൊഡക്ഷൻസ് ബാനറിൽ കരൺ ജോഹർ, സീ സ്റ്റുഡിയോസ്, ഹിറൂ യാഷ്, ജോഹർ, അപൂർവ മേത്ത എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. അതും കൂടാതെ ചിത്രത്തിന്റെ റിലീസിന് അനുബന്ധിച്ച് അനുഗ്രഹം നേടാൻ ജാൻവി കപൂറും, രാജ്കുമാറും വാരണസിയിൽ ഗംഗ ആരതിക്ക് പങ്കു എടുത്തിയിരുന്നു.
കഴിഞ്ഞ വർഷം സെപ്റ്റംബർ 8-ന് റിലീസ് ചെയ്ത ചിത്രം ആയിരുന്നു ലാപതാ ലേഡീസ്, ഉത്തരേന്ത്യയിലെ ഗ്രാമീണതയും, പാരമ്പര്യത്തെയും ആസ്പതമാക്കി ആണ് സിനിമ ഒരുക്കിരിക്കുന്നത്. ഒരു കർഷകനായ ദീപക് എന്ന വ്യക്തി ഫൂൽ എന്ന പെൺകുട്ടിയെ, കല്യാണം കഴിഞ്ഞ് വീട്ടിലേക്ക് ട്രെയിനിൽ ഭാര്യയെയും കണ്ട് മടങ്ങുന്നു. പാരമ്പര്യ പ്രകാരം കല്യാണം കഴിഞ്ഞ രണ്ടു പേർ ട്രെയിനിൽ ഉണ്ട്, ഇറങ്ങേണ്ട സ്റ്റേഷനിൽ ധൃതിയിൽ ഭാര്യയെയും കൊണ്ട് ഇറങ്ങി വീട്ടിലെത്തുമ്പോൾ ആണ് ഭാര്യ മാറി പോയി എന്ന് മനസ്സിലാക്കുന്നത്.
കിരൺ റാവു സംവിധാനം ചെയ്ത ലാപതാ ലേഡീസ്, ഈ കഴിഞ്ഞ ഏപ്രിൽ ആയിരുന്നു ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്. എന്നാൽ നല്ല പ്രേക്ഷക പ്രതികരണം ആണ് നെറ്റ്ഫ്ലിക്സിലൂടെ നേടിയത്. ചെറിയ സിനിമ ആണെങ്കിലും ദീപക് എന്ന നായകന്റെയും ഫൂൽ എന്ന നായികയുടെയും കെമിസ്ട്രി ആളുകളിലേക്ക് ഏറെ ആഴ്ന്ന് ഇറങ്ങുന്നത് ആയിരുന്നു.
ഇന്ന് ഇപ്പോൾ സോഷ്യൽ മിഡിയ മുഴുവൻ സിനിമയുടെ അവസാന ഭാഗങ്ങൾ, നാളുകൾക്ക് ശേഷം ഫൂലും ദീപകും നേരിൽ കാണുന്ന മുഹൂർത്തം റീൽസായും സ്റ്റാറ്റസായും വൈറലായി കഴിഞ്ഞു. ചിത്രത്തിൽ കേൾക്കാൻ കൊതിക്കുന്ന ‘ഒ സജിനി രേ’ എന്ന ഗാനവും അതിനൊപ്പം തന്നെ വൈറൽ ആയി.
ജിയോ സ്റ്റുഡിയോസും ആമിർ ഖാൻ പ്രൊഡക്ഷൻസ് ബാനറിൽ, ആമിർ ഖാൻ, ജ്യോതി ദേശ്പാണ്ഡെ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നിതാൻഷി ഗോയൽ ആണ് ഫൂൽ എന്ന കഥാപാത്രവും, സ്പർശ് ശ്രീവാസ്തവ് ആണ് ദീപക് എന്ന കഥാപാത്രവും, പ്രതിഭ രന്തയാണ് ജയ എന്ന കഥാപാത്രം അവതരിപ്പിച്ചത്.
ബോളിവുഡ് താരം തബു 12 വർഷത്തിന് ശേഷം ഹോളിവുഡിലേക്ക് മടങ്ങി എത്തുന്നു, മാക്‌സ് പ്രീക്വൽ സീരീസായ ‘ഡ്യൂൺ: പ്രവചനം’ എന്ന സീരിസിലാണ് താരം അഭിനയിക്കാൻ ഒരുങ്ങുന്നത്. സഹോദരി ഫ്രാൻസെസ്കയുടെ ആവർത്തിച്ചുള്ള വേഷമാണ് താരം ചെയ്യുന്നത് എന്നാണ് വാർത്തകൾ വരുന്നുത്. ഡ്യൂൺ പ്രവചനത്തിൻ്റെ മൂന്നാം ഭാഗമായിട്ടാണ് ഈ സീരിസ് ഒരുങ്ങുന്നത്.
‘ഡ്യൂൺ’ എന്ന സിനിമയിൽ പോൾ ആട്രിഡെസിൻ്റെ സ്ഥാനാരോഹണത്തിന് 10,000 വർഷങ്ങൾക്ക് മുമ്പ്, മനുഷ്യരാശിയുടെ ഭാവിയെ ഭീഷണിപ്പെടുത്തുന്ന സേനകളെ നേരിടുന്നു. എന്നാൽ ബെനെ ഗെസെറിറ്റ് എന്ന ഇതിഹാസ വിഭാഗത്തെ സ്ഥാപിക്കുകയും ചെയ്യുമ്പോൾ, അത് രണ്ട് ഹാർകോണൻ സഹോദരിമാരെ പിന്തുടരുന്ന കഥയാണ് ഇത്.
ബ്രയാൻ ഹെർബർട്ട്, കെവിൻ ജെ ആൻഡേഴ്സൺ എന്നിവരുടെ ‘സിസ്റ്റർഹുഡ് ഓഫ് ഡ്യൂൺ’ എന്ന നോവലിനെ അടിസ്ഥാമാക്കിയാണ് സീരിസ് നിർമ്മിച്ചിരിക്കുന്നത്. 2024-ൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ‘ഡ്യൂൺ’ സീരിസിന്റെ ഇതുവരെ പ്രീമിയർ തീയതി പ്രഖ്യാപിച്ചിട്ടില്ല.
ഇന്ത്യൻ അമേരിക്കൻ ഡയറക്ടർ മീര നായർ 2006-ൽ സംവിധാനം ചെയ്ത, ‘ദി നെയിംസേക്ക്’- യിലായിരുന്നു തബു ഹോളിവുഡിൽ ആദ്യമായി അഭിനയിച്ചത്. അതേസമയം തബുവിന്റെ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രമാണ് ‘ക്രൂ’, തിയറ്ററിൽ വൻ വിജയമാണ് ചിത്രം നേടിയത്. തബുവിനെ കൂടാതെ കരീന കപൂർ ഖാൻ, കൃതി സനോൻ എന്നിവർ ആണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ.
എ ആർ മുരുകദോസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന, ‘സിക്കന്ദർ’ൽ സൽമാൻ ഖാൻ്റെ നായികയായി രശ്മിക മന്ദന്ന എത്തുന്നു. ജൂൺ മുതൽ ഷൂറ്റിംഗ് ആരംഭിക്കുന്ന ചിത്രം ഈദ് ദിനത്തിൽ 2025-ലാണ് റിലീസ് ചെയുക.
ചിത്രത്തിലെ അണിയറപ്രവർത്തകർ ആണ് ഇക്കാര്യം സോഷ്യൽ മിഡിയയിൽ പങ്കു വച്ചത്, അതിനു പിന്നാലെ നടി രശ്മിക മന്ദന്നയും ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ‘അടുത്ത അപ്ഡേറ്റ് ഇതാ..സർപ്രൈസ്!! സിക്കന്ദറിൻ്റെ ഭാഗമായതിൽ ഞാൻ ആത്മാർത്ഥമായി നന്ദിയുള്ളവനും അഭിമാനിക്കുന്നു’ എന്ന് കുറിച്ചിട്ടുണ്ടായി.
ആക്ഷൻ ത്രില്ലർ ചിത്രം കൂടിയായ ‘സിക്കന്ദർ’ൽ എ ആർ മുരുകദോസും സൽമാൻ ഖാനും ആദ്യമായിട്ടാണ് ഒന്നിക്കുന്നത്. സാജിദ് നദിയാദ്‌വാലയാണ് ചിത്രം നിർമിക്കുന്നത്.
2015-ലെ ബോളിവുഡ് ബോക്സ് ഓഫീസിൽ ഏറ്റവും മികച്ച കളക്ഷൻ നേടിയ സിനിമയാണ് ‘ബജ്രംഗി ഭായ്ജാൻ’. ചിത്രത്തിൽ പ്രധാനമായും സൽമാൻ ഖാൻ, കരീന കപൂർ, ഹർഷാലി മഹോൽത്ര എന്നിവ ആയിരുന്നു കഥാപാത്രങ്ങൾ. പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിൽ എത്തിയ ഒരു പെൺകുട്ടിയെ, ബജ്രംഗി എന്ന വ്യക്തി പാകിസ്ഥാനിലേക്ക് എത്തിക്കുന്ന യാത്രയാണ് ഈ ചിത്രത്തിൽ ഇതിവ്യത്തം.
ഇപ്പോൾ ഇതാ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ‘ബജ്രംഗി ഭായ്ജാൻ’ 2 സ്ക്രിപ്റ്റിംഗ് പൂർത്തിയായി എന്നാണ് വാർത്തകൾ വരുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കുകയും, ആദ്യം സംവിധാനം ചെയ്ത കബീർ ഖാൻ ഇത്തവണയും ചിത്രത്തിന്റെ തുടർച്ച സംവിധാനം ചെയ്തേക്കില്ല എന്നും റിപ്പോർട്ട് ഉണ്ട്.
ആയുഷ് ശർമ്മയെ കേന്ദ്രകഥാപാത്രമാക്കി വരാനിരിക്കുന്ന ‘റുസ്ലാൻ’ എന്ന സിനിമയുടെ പ്രൊമോഷന്റെ പരിപാടിയിലാണ്, ബജ്രംഗി ഭായ്ജാൻ 2-ന്റെ തിരക്കഥ തയ്യാറാണെന്ന് വെളിപ്പെടുത്തിയത്. വി വിജയേന്ദ്ര പ്രസാദ് ഉടൻ തന്നെ സൽമാൻ ഖാന് തിരക്കഥ പറഞ്ഞു കൊടുക്കും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വാർത്ത വന്നതോടെ പ്രേക്ഷകർ ഏറെ ആവേശത്തോടെ ആണ് ചിത്രത്തിന് ആയിട്ട് കാത്തിരിക്കുന്നത്. കോമഡി ആക്ഷൻ ചിത്രം കൂടിയായ ബജ്രംഗി ഭായ്ജാൻ ആദ്യ ഭാഗത്തിൽ, 969 കോടി കളക്ഷൻ ആണ് നേടി എടുത്തത്. നവാസുദ്ദീൻ സിദ്ദിഖി, ഓം പുരി, രാജേഷ് ശർമ്മ, സുനിൽ ചിറ്റ്ക്കര, മെഹർ വിജ് എന്നിവർ ആയിരുന്നു മറ്റ് താരങ്ങൾ.
മനീഷ് ശർമ്മയുടെ സംവിധാനത്തിൽ, കഴിഞ്ഞ വർഷം സൽമാൻ ഖാന്റെ അവസാന ചിത്രം ആയിരുന്നു ടൈഗർ 3. ചിത്രത്തിൽ കത്രീന കൈഫ്, ഇമ്രാൻ ഹാഷ്മി എന്നിവർ ആയിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ചത്.
ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുകയാണ് കിങ് ഖാന്റെ മകൾ സുഹാന ഖാൻ, “കിംഗ്” എന്ന് പേരുള്ള ചിത്രം സംവിധാനം ചെയ്യുന്നത് സുജോയ് ഘോഷ് ആണ്. അതേസമയം ഷാരൂഖ് ഖാൻ അഭിനയിക്കുന്ന ‘കിംഗ്’ എന്ന ചിത്രത്തിൽ മകളുടെ ആദ്യ സിനിമയിലേക്കുള്ള അരങ്ങേറ്റം കൂടിയാണ്. ഇപ്പോൾ ചിത്രം പ്രീ-പ്രൊഡക്ഷൻ ഘട്ടത്തിലാണ്.
റെഡ് ചില്ലീസ് എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്, ഷാരൂഖ് ഖാൻ 200 കോടി രൂപയാണ് നൽകിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട് വരുന്നത്. ഗ്ലോബൽ ആക്ഷൻ ത്രില്ലർ ചിത്രമായത് കൊണ്ട് തന്നെ സിദ്ധാർത്ഥ് ആനന്ദ് സ്റ്റണ്ട് ഡയറക്ടർമാരുമായി ചർച്ചകൾ നടത്തിവരികയാണ്. ചിത്രം 2025-ൻ്റെ രണ്ടാം പകുതിയിൽ സ്‌ക്രീനിൽ എത്തുന്നതാണ്.
2023-ൽ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത കോമഡി ചിത്രമായ ദി ആർച്ചീസ് എന്ന സിനിമയിൽ സുഹാന ഖാൻ അഭിനയിച്ചിരുന്നു. സോയ അക്തർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ‘ജബ് തും ന തീൻ’ എന്ന ഗാനവും താരം ആലപിച്ചിരുന്നു.
ബോളിവുഡിലെ മറ്റ് താരദമ്പതിമാരെ പോലെ തന്നെ പവർ ഫുൾ ആയിട്ടുള്ള ദമ്പതിമാരാണ് ദീപികയും രൺവീറും. താരങ്ങൾ ഇപ്പോൾ ഒരു കുഞ്ഞിനെ വരവേൽക്കാൻ കാത്തിരിക്കുകയാണ്, ഇന്നലെ ദീപിക താരത്തിന്റെ സോഷ്യൽ മിഡിയയിൽ ഒരു പോസ്റ്റ് പങ്കു വച്ചിരുന്നു.
ദീപികയുടെ പുറകിലുള്ള ടാൻ ലൈനുകൾ കാണിക്കുന്ന ചിത്രം ആണ് താരം ഇന്നലെ പോസ്റ്റ് ചെയ്തിരുന്നത്. പോസ്റ്റിന് പിന്നാലെ നിരവധി ആരാധകർ ആണ് ‘ബേബിമൂൺ ആസ്വദിക്കുന്ന അമ്മ, നിങ്ങളുടെ ബേബി ബമ്പ് പോസ്റ്റിനായി ശരിക്കും കാത്തിരിക്കുകയാണ്, എന്ന് കുറിച്ചത്. അതിന് പിന്നാലെയാണ് ‘നെടുവീർപ്പിടുക എന്നെ സ്ലോ ലൈഫിലേക്ക് തിരികെ കൊണ്ടുപോകൂ!, എന്ന് ഭർത്താവായ രൺവീർ സിംഗ് മറുപടി കുറിച്ചത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 29-ന് ആയിരുന്നു 2024 സെപ്റ്റംബറിൽ ആദ്യ കുഞ്ഞിന്റെ വരവ് അറിയിച്ചത്, കുഞ്ഞു ഉടുപ്പുകളും കളിപ്പാട്ടങ്ങളും ഷൂസും നിറഞ്ഞ ചിത്രങ്ങലോടെയാണ് പോസ്റ്റ് പങ്കു വച്ചത്. ബോളിവുഡ് സെലിബ്രേട്ടികൾ മുഴുവനും പോസ്റ്റിന് താഴെ ആശംസകളുമായി എത്തിയിരുന്നു. അന്ന് തൊട്ട് ആരാധകർ കാത്തിരിക്കുകയാണ് ബേബി ബമ്പ്, എന്നാൽ ഇതുവരെ സോഷ്യൽ മിഡിയ ദീപികയുടെ ബേബി ബമ്പ് പുറത്തു വന്നട്ടില്ല. അതുകൊണ്ട് തന്നെ താര ഗർഭിണിയാണോ എന്നൊരു സംശയം സോഷ്യൽ മീഡിയക്കാർക്ക് ഉണ്ട്.
ഇപ്പോൾ താരത്തിന്റെ ഗർഭക്കാല ശുശ്രുയ്ക്കായി ബാംഗ്ലൂർ ദീപികയുടെ അമ്മയുടെ അടുത്ത് ആണ്, എന്നിരുന്നാലും വർഷങ്ങളോളുടെ ആരാധകരുടെ കാത്തിരിപ്പിന് ഒരു വിരാമം ലഭിച്ചിരിക്കുകയാണ്.
2013-ൽ പുറത്ത് ഇറങ്ങിയ രാം-ലീല എന്ന ചിത്രത്തിലൂടെ ആയിരുന്നു, രൺവീർ സിംഗും ദീപിക പദുക്കോണും പ്രണയത്തിൽ ആകുന്നത്. പിന്നീട് നീണ്ട 5 വർഷത്തിന് ശേഷമാണ് ഇരുവരും വിവാഹം കഴിച്ചത്.
സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത് ഒടുവിൽ ഇറങ്ങിയ ചിത്രമായ ഫൈറ്റർ ആണ് ദീപികയുടെ ഒടുവിൽ പുറത്ത് ഇറങ്ങിയ ചിത്രം. ഹൃത്വിക് റോഷൻ, അനിൽ കപൂർ എന്നിവർ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ബോക്സ് ഓഫീസിൽ വൻ കളക്ഷൻ വാരികൂടിയ ഫൈറ്റർ നെറ്റ്ഫ്ലിക്സിൽ കാണാം.
ജീവിതത്തിലെ ഏറ്റവും മികച്ച ഘട്ടം ആസ്വദിക്കുന്ന ദീപിക, കുഞ്ഞിനുവേണ്ടി എംബ്രോയ്ഡറി പങ്കു വച്ച് താരം
ഇന്നലെ ദീപിക പദുക്കോൺ പങ്കു വച്ച ചിത്രമാണ് സോഷ്യൽ മിസിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. വരാൻ ഒരുങ്ങുന്ന താരങ്ങളുടെ കുഞ്ഞിന് വേണ്ടി ദീപിക ഒഴിവു സമയങ്ങളിൽ, ത്രെഡ് എംബ്രോയ്ഡറി ചെയ്യുന്ന പോസ്റ്റാണ് പങ്കു വച്ചിരിക്കുന്നത്. ‘പൂർത്തിയാക്കിയ പതിപ്പ് പങ്കിടാൻ എനിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു!’ എന്നാണ് ചിത്രത്തിന് താരം ക്യാപ്‌ഷൻ നൽകിയിരിക്കുന്നത്.
അതേസമയം ‘സിംഘം എഗെയ്ൻ’ എന്ന ചിത്രത്തിലെ സെറ്റിൽ നിന്നുള്ള ദീപിക പദുക്കോണിൻ്റെ ചിത്രം ഇപ്പോൾ സോഷ്യൽ മിഡിയയിൽ വൈറലായിരിക്കുകയാണ്. പോലീസ് വേഷത്തിൽ നിൽക്കുന്ന ദീപിക പദുക്കോണിനെയാണ് ചിത്രത്തിൽ കാണുന്നത്. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അജയ് ദേവ്ഗൺ, കരീന കപൂർ ഖാൻ, രൺവീർ സിംഗ്, അക്ഷയ് കുമാർ, ടൈഗർ ഷ്റോഫ്, അർജുൻ കപൂർ എന്നിവർ ആണ് അഭിനയിക്കുന്നത്.
ഇത് പ്രെഗ്നൻസി ഗ്ലോ ആണ് എന്ന് സോഷ്യൽ മിഡിയ, നിറവയറുമായി വേദിയിൽ ദീപിക പദുക്കോൺ
നടി ദീപിക പദുക്കോൺ താരത്തിന്റെ പ്രെഗ്നൻസി കാലം ആസ്വദിച്ചു കൊണ്ടിരിക്കുകയാണ്, ഇന്ന് താരത്തിന്റെ സൗന്ദര്യ ഉൽപ്പന്നമായ 82°E പ്രൊമോട്ട് ചെയ്യാൻ ആയി മുംബൈയിൽ എത്തിയിരുന്നു. മഞ്ഞ ഗൗണിൽ പ്രെഗ്നൻസി ഗ്ലോയിൽ നിറവയറിലായിരുന്നു ദീപിക എത്തിചേർന്നത്.
കൂടാതെ ബേബി ബമ്പ് കാണിച്ചു കൊണ്ടുള്ള നിരവധി ചിത്രങ്ങൾ ദീപിക, ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയായി പങ്കു വച്ചിരുന്നു. പ്രെഗ്നൻസി സമയത്ത് വിശ്രമത്തിൽ ആയിരുന്നു ദീപിക ഇക്കഴിഞ്ഞ വോട്ട് എടുപ്പിൽ ആയിരുന്നു, നിറവയറിൽ ആദ്യമായി മിഡിയക്ക് മുന്നിൽ എത്തിയത്. ഭർത്താവ് രൺവീർ സിംഗിന്റെ കൈ പിടിച്ച് കാറിൽ നിന്ന് ഇറങ്ങുന്ന വീഡിയോസും ചിത്രങ്ങളും വൈറലായിരുന്നു.