ഭജേ വായു വേഗയുടെ ട്രൈലെർ തിയതി പുറത്ത്

Bhaje Vayu Vega Trailor

തെലുങ്ക് നടൻ കാർത്തികേയയുടെ വരാനിരിക്കുന്ന ചിത്രം ആണ് ‘ഭജേ വായു വേഗം’, ചിത്രത്തിന്റെ ട്രൈലെർ തിയതി പുറത്ത് വിട്ടിരിക്കുകയാണ്. മെയ്‌ 25-ന് 12:15 ആണ് റിലീസ് ചെയ്യുന്നത്, ചിത്രം മെയ്‌ 31-നാണ് തിയറ്ററിൽ റിലീസ് ചെയ്യുന്നത്.

Pic Of Karthikeya

പ്രശാന്ത് റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ ഇക്കഴിഞ്ഞ മാസമാണ് പുറത്തിറക്കിയത്, ടീസർ മെഗാസ്റ്റാർ ചിരൻജീവിയാണ് ലോഞ്ച് ചെയ്തത്. യുവി കൺസെപ്റ്റ്സിൻ്റെ ബാനറിൽ അജയ് കുമാർ, രാജു.പി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.

ആക്ഷൻ ഡ്രാമയിൽ ഒരുങ്ങുന്ന ‘ഭജേ വായു വേഗം’യിൽ ശരത് ലോഹിതാശ്വ, ഐശ്വര്യ മേനോൻ, രാഹുൽ ടൈസൺ, രവിശങ്കർ, തനിക്കെല്ല ഭരണി എന്നിവർ ആണ് ചിത്രത്തിലെ താരങ്ങൾ. രാധൻ ആണ് ചിത്രത്തിന് സംഗീതം സംവിധാനം നിർവഹിച്ചിരിക്കുന്നത്, ചിത്രത്തിലെ ആദ്യ ഗാനമായ ‘സെറ്റ് ആയിന്ദേ’ ലിറിക്‌സ് വീഡിയോ പുറത്ത് ഇറക്കിട്ടുണ്ട്.

ക്ലസിന്റെ സംവിധാനത്തിൽ, 2023-ൽ പുറത്തിറങ്ങിയ ‘ബെദുരുലങ്ക 2012’ എന്ന ചിത്രമാണ് കാർത്തികേയയുടെ അവസാനമായി റിലീസ് ചെയ്ത ചിത്രം. കോമഡി ചിത്രമായ ‘ബെദുരുലങ്ക 2012’ നേഹ ഷെട്ടി ആയിരുന്നു നായിക.

More From Flixmalayalam:

ഇപ്പോൾ സോഷ്യൽ മിഡിയയെ ഭരിച്ച് ഫൂളും ദീപകും, വൈറൽ വീഡിയോസ്

Laapataa Movie | Deepak & Fool

കഴിഞ്ഞ വർഷം സെപ്റ്റംബർ 8-ന് റിലീസ് ചെയ്ത ചിത്രം ആയിരുന്നു ലാപതാ ലേഡീസ്, ഉത്തരേന്ത്യയിലെ ഗ്രാമീണതയും, പാരമ്പര്യത്തെയും ആസ്പതമാക്കി ആണ് സിനിമ ഒരുക്കിരിക്കുന്നത്. ഒരു കർഷകനായ ദീപക് എന്ന വ്യക്തി ഫൂൽ എന്ന പെൺകുട്ടിയെ, കല്യാണം കഴിഞ്ഞ് വീട്ടിലേക്ക് ട്രെയിനിൽ ഭാര്യയെയും കണ്ട് മടങ്ങുന്നു. പാരമ്പര്യ പ്രകാരം കല്യാണം കഴിഞ്ഞ രണ്ടു പേർ ട്രെയിനിൽ ഉണ്ട്, ഇറങ്ങേണ്ട സ്റ്റേഷനിൽ ധൃതിയിൽ ഭാര്യയെയും കൊണ്ട് ഇറങ്ങി വീട്ടിലെത്തുമ്പോൾ ആണ് ഭാര്യ മാറി പോയി എന്ന് മനസ്സിലാക്കുന്നത്.

Laapataa Ladies Movie Hero & Heroine

കിരൺ റാവു സംവിധാനം ചെയ്ത ലാപതാ ലേഡീസ്, ഈ കഴിഞ്ഞ ഏപ്രിൽ ആയിരുന്നു ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്. എന്നാൽ നല്ല പ്രേക്ഷക പ്രതികരണം ആണ് നെറ്റ്ഫ്ലിക്സിലൂടെ നേടിയത്. ചെറിയ സിനിമ ആണെങ്കിലും ദീപക് എന്ന നായകന്റെയും ഫൂൽ എന്ന നായികയുടെയും കെമിസ്ട്രി ആളുകളിലേക്ക് ഏറെ ആഴ്ന്ന് ഇറങ്ങുന്നത് ആയിരുന്നു.

ഇന്ന് ഇപ്പോൾ സോഷ്യൽ മിഡിയ മുഴുവൻ സിനിമയുടെ അവസാന ഭാഗങ്ങൾ, നാളുകൾക്ക്‌ ശേഷം ഫൂലും ദീപകും നേരിൽ കാണുന്ന മുഹൂർത്തം റീൽസായും സ്റ്റാറ്റസായും വൈറലായി കഴിഞ്ഞു. ചിത്രത്തിൽ കേൾക്കാൻ കൊതിക്കുന്ന ‘ഒ സജിനി രേ’ എന്ന ഗാനവും അതിനൊപ്പം തന്നെ വൈറൽ ആയി.

ജിയോ സ്റ്റുഡിയോസും ആമിർ ഖാൻ പ്രൊഡക്ഷൻസ് ബാനറിൽ, ആമിർ ഖാൻ, ജ്യോതി ദേശ്പാണ്ഡെ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നിതാൻഷി ഗോയൽ ആണ് ഫൂൽ എന്ന കഥാപാത്രവും, സ്പർശ് ശ്രീവാസ്തവ് ആണ് ദീപക് എന്ന കഥാപാത്രവും, പ്രതിഭ രന്തയാണ് ജയ എന്ന കഥാപാത്രം അവതരിപ്പിച്ചത്.

Related Articles Are:

എടാ മോനേ ഏതാണ് ഐറ്റം, ഫഹദ് ജീത്തു കോംബോ ഒരുങ്ങുന്നു, റിപ്പോർട്ട്

Fahad And Jithu Combo

ഫഹദ് ഫാസിൽ ജീത്തു ജോസഫ് കൂട്ടുകെട്ടിൽ, അടുത്ത ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്, ശാന്തി മായാദേവി ആണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത്. ഇ-ഫോർ എന്റർടെയിൻമെന്റിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്, ചിത്രത്തെ കുറിച്ച് മറ്റ് വിവരങ്ങൾ ഇത് വരെ പുറത്തുവിട്ടട്ടില്ല.

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘നേര്’ചിത്രം ആണ് അവസാനമായി പുറത്ത് ഇറക്കിയത്. മികച്ച വിജയം നേടിയ നേരിൽ മോഹൻലാലിനൊപ്പം അനശ്വര രാജൻ പ്രധാന കഥാപാത്രം അവതരിപ്പിച്ചിരുന്നു. മോഹൻലാലുമായി ജീത്തു ജോസഫിന്റെ നാലാം തവണയാണ് ഒന്നിക്കുന്നത്, ശാന്തി മായാദേവിയാണ് നേരിന് തിരകഥ എഴുതിയത്.

ബോക്സ്‌ ഓഫീസിൽ 150 കോടിയോളം കളക്ഷൻ നേടിയ, ‘ആവേശം’ ആണ് ഫഹദ് ഫാസിലിന്റെ ഈ അടുത്തിടെ റിലീസ് ചെയ്ത ചിത്രം. ജിതു മാധവൻ സംവിധാനം ചെയ്ത ചിത്രത്തിൽ രംഗ എന്ന ഗ്യാങ്സ്റ്ററുടെ കഥാപാത്രമായിട്ടാണ് ഫഹദ് എത്തിയിരുന്നത്.

അതേസമയം ‘പുഷ്പ’-2 ആണ് ഫഹദിന്റെ ഇനി തിയേറ്റർ റിലീസ് ചെയ്യാനുള്ള ചിത്രം, അല്ലു അർജുൻ ആണ് ചിത്രത്തിലെ നായകൻ. അല്ലു അർജുന്റെ വില്ലനായി എത്തുന്ന ഫഹദ്, ഭൻവർ സിങ് ഷെഖാവത്ത് എന്ന കഥാപാത്രമാണ് അവതരിപ്പിക്കുന്നത്.

More From Flix Malayalam: