അടി കപ്യാരേ കൂട്ടമണി രണ്ടാം ഭാഗം അടുത്ത വർഷം തുടങ്ങും, ധ്യാൻ ശ്രീനിവാസൻ

മലയാള സിനിമയിലേക്ക് അഭിനയിക്കാൻ ആഗ്രഹമില്ലാതെ അപ്രതീക്ഷിതമായി വന്ന നടനാണ് ധ്യാൻ ശ്രീനിവാസൻ. എന്നിരുന്നാലും ധ്യാനിന്റെ സിനിമകൾ പ്രേക്ഷകർ ഇരുകൈ നീട്ടിയാണ് സ്വീകരിക്കുന്നത്.

അഭിനയരംഗത്തേക്ക് എത്തിയ ധ്യാനിന്റെ കരിയറിലെ മികച്ച ചിത്രമായിരുന്നു ‘അടി കപ്യാരേ കൂട്ടമണി’. 2015-ൽ ജോൺ വർഗീസ് സംവിധാനം ചെയ്ത കോമഡി ഹൊററോർ ചിത്രമായിരുന്നു. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകും എന്നുള്ള സൂചനയിൽ ആണ് ചിത്രത്തിന്റെ ക്ലൈമാക്സ്‌ അവസാനിക്കുന്നത്.

എന്നാൽ ഇപ്പോൾ ഇതാ ‘അടി കപ്യാരേ കൂട്ടമണി’യുടെ രണ്ടാം ഭാഗം ഉണ്ടാകും എന്ന് ധ്യാൻ ശ്രീനിവാസൻ വെളിപ്പെടുത്തിയിരിക്കുകയാണ്. ‘ചീനാ ട്രോഫി’ ചിത്രത്തിന്റെ പ്രെസ്സ് മീറ്റിങ്ങിൽ ആണ് ധ്യാൻ ഇക്കാര്യം സംസാരിച്ചത്.

” ഒരു പടത്തിന്റെ കഥയുമായി ഒരാൾ ഇറങ്ങി നടക്കുന്നുണ്ട്, അത് ചെയ്യണോ വേണ്ടയോ എന്നുള്ള ചിന്തയിലാണ്. വലിയ ക്യാൻവാസിലുള്ള സിനിമയാണ്, അതിൽ ആവശ്യത്തിന് ആക്ഷൻ ഉണ്ട്‌. അതിന് അനുസരിച്ച് ശരീരം നന്നാക്കണം ഫിറ്റ്‌ ആയിരിക്കണം, ഇപ്പോൾ ഒന്ന് മെലിഞ്ഞട്ടുണ്ട്. ഏട്ടന്റെ പടം കഴിഞ്ഞാൽ അടുത്തത് ‘അടി കപ്യാരേ കൂട്ടമണി 2’ അടുത്ത വർഷത്തിനായി ഡിസ്‌ക്കസ് നടക്കുന്നുണ്ട്”.

“അഹമ്മദ്‌ ഖബീർ ആയിരിക്കും സംവിധാനം ചെയ്യുന്നത്, കഴിഞ്ഞ ദിവസം ചിത്രത്തെ കുറിച്ചുള്ള കഥ പറച്ചിൽ ഒക്കെ നടന്നു. അടുത്ത വർഷം എന്തായാലും കപ്യാർ 2 ചെയ്ത് കഴിഞ്ഞ് ഒരു ബ്രേക്ക്‌ എടുക്കും ” ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.

Share Now