‘അപ്പോകാലിപ്റ്റോ’ പടത്തിലെ റെഫറൻസാണ് മിക്കതും ,കങ്കുവയിൽ നോർമൽ ആയിട്ടുള്ള ഫൈറ്റ് അല്ല; രഞ്ജിത്ത് അമ്പാടി

സൂര്യ വ്യത്യസ്ത വേഷത്തിലെത്തുന്ന സിരുത്തൈ ശിവയുടെ ബിഗ് ബജറ്റ് സിനിമയാണ് ‘കങ്കുവ’. ഈക്കഴിഞ്ഞ ദീപാവലി ദിനത്തിലാണ് ആകർഷണമായ ‘കങ്കുവ’യിലെ പോസ്റ്റർ പുറത്തിറങ്ങിയത്.

മരത്തിന്റെ മുകളിലുള്ള ഫൈറ്റ് സിക്വൻസിന് റോപ് ഉണ്ടെങ്കിൽ റിസ്ക് ആണെനും സൂര്യയുടെ ശരീരത്തിൽ കാണുന്ന റ്റാറ്റുകൾ എല്ലാം ‘അപ്പോകാലിപ്റ്റോ’ സിനിമയിൽ നിന്നൊക്കെ റഫ്രാൻസാണ് എന്നാണ് മേക്കപ്പ് ആർട്ടിസ്റ്റ് ആയ രഞ്ജിത്ത് അമ്പാടി പറയുന്നത്.

” ചിത്രത്തിൽ രണ്ട് മൂന്ന് ലുക്കിലാണ് സൂര്യ കങ്കുവയിൽ എത്തുന്നത്, പ്രേസേന്റ് പാസ്റ്റ് കാലഘട്ടത്തിലൂടെയാണ് സിനിമ പോകുന്നത്. ശരിക്കുമുള്ള ട്രൈബൽസ് ആയതുകൊണ്ട് പച്ചക്കുത്തിട്ടുണ്ടാകും, എന്നാൽ റ്റാറ്റുന് വേണ്ടി ഒരുപാട് ഡിസ്‌കസ് ചെയ്യാൻ റഫ്രാൻസ് എടുത്തു വച്ചിട്ടുണ്ടായത്.”

“സ്കിൻ കുറച്ചു പ്രൊജക്റ്റ് ആയി കാണിക്കുന്ന ടാറ്റു അടിച്ച പോലുള്ള മെത്തെഡ് വേണമെന്ന് തീരുമാനിച്ചത്. അപ്പോഴാണ് റ്റാറ്റു എന്നുള്ള പരിപാടി ഒഴിവാക്കിയത്, അപ്പോകാലിപ്റ്റോ പടത്തിൽ നിന്നൊക്കെ എടുത്ത റെഫറൻസ് ഒകെ സൂര്യ സാറുമായി ഡിസ്‌കസ് ചെയ്തിരുന്നു. ആ റ്റാറ്റു ചെയ്യുന്നതിന് വേണ്ടി തന്നെ ഒരു ദിവസം വേണ്ടി വരും. ബാക്കി എല്ലാം ക്യാരക്റ്റഴ്സിനും സ്കിൻ എല്ലായിടത്തും റ്റാറ്റു എന്നുള്ള പരിപാടി ഒഴിവാക്കി എല്ലാം ആ മെത്തെഡ് ആണ് ഉപയോഗിച്ചിരിക്കുന്നത്.”

” ചിത്രത്തിൽ നോർമൽ ആയിട്ടുള്ള ഫൈറ്റ് സിക്വൻസ് അല്ല കങ്കുവയിൽ, എല്ലാ ട്രൈബൽസായതുകൊണ്ട് കാടും വലിയ മരത്തിന്റെ മുകളിലുള്ള ഫൈറ്റും, അണ്ടർ വാട്ടർ ഫൈറ്റും പടത്തിലുണ്ട്. ഒരിക്കലും ഗ്രൗണ്ടിൽ നിന്നിട്ടുള്ള ആക്ഷൻ ഫൈറ്റ് കുറവാണ്. മരത്തിന്റെ മുകളിലുള്ള ഫൈറ്റിന് റോപ് എല്ലാം സെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ റിസ്ക് തന്നെയാണ്” മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിത്ത് അമ്പാടി പറഞ്ഞു.

Share Now