ജവാൻ ചിത്രത്തിന്റെ വമ്പൻ വിജയത്തിൽ ബോളിവുഡിൽ അറിയപ്പെടുന്ന സംവിധായാകരിൽ അറിയപ്പെടുന്ന തമിഴ് സംവിധായാകനായി മാറിയിരിക്കുകയാണ് അറ്റ്‌ലി, ഇപ്പോൾ വരുന്ന റിപ്പോർട്ട് പ്രകാരം തമിഴിൽ വിജയങ്ങൾ തീർത്ത ലോകേഷ് കനഗരാജ് അറ്റ്ലിയെപോലെ തന്നെ ഒരു ഹിന്ദി ചിത്രത്തിലൂടെ നിർമ്മാതാവായി അരങ്ങേറ്റം കുറിക്കുകയാണ്.

തമിഴ്, തെലുങ്ക്, ഹിന്ദി എന്നിവിടങ്ങളിൽ നിന്ന് ഓരോ അഭിനേതാക്കളുള്ള ഒരു 3-ഹീറോ ചിത്രത്തിനായുള്ള ആശയവും ലോകേഷ് കനകരാജിനുണ്ട്, എന്നിരുന്നാലും, അത് കാസ്റ്റിംഗ് സ്റ്റേജിൽ നിന്ന് വളരെ അകലെയാണ്.
ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ മാസ്റ്ററിന് ശേഷം വിജയ് കൂട്ട്ക്കെട്ടിൽ ഒക്ടോബർ 19 ന് ലോകമെമ്പാടും റിലീസ് ഒരുങ്ങുന്നിരിക്കുന്ന ചിത്രമാണ് ലിയോ, സെവൻ സ്‌ക്രീൻ സ്റ്റുഡിയോടെ ബാനറിൽ ലളിത കുമാർ നിർമ്മിക്കുന്നത്. ഗോകുലം ഫിലിംസാണ് കേരത്തിൽ ലിയോടെ വിതരണ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
ആക്ഷൻ ത്രില്ലർ ചിത്രമായ ലിയോയിൽ വിജയ് കൂടാതെ കൂടാതെ തൃഷ സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, പ്രിയ ആനന്ദ്, മാത്യു തോമസ്, മൻസൂർ അലി ഖാൻ, മിഷ്‌കിൻ, സാൻഡി തുടങ്ങിയ ഒരു താരനിരയാണ് ചിത്രത്തിൽ.