നടി മേനഘയുടെയും നടനും സംവിധായകനുമായ സുരേഷിന്റെ ഇളയ മകളാണ് കീർത്തി സുരേഷ്, ഗീതാഞ്ജലി എന്ന മലയാള സിനിമയിൽ നിന്ന് തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഇപ്പോൾ ഏറെ ശ്രദ്ധ നേടിയ താരം കൂടിയാണ് കീർത്തി സുരേഷ്. റിപ്പോർട്ട് പ്രകാരം, തെന്നിന്ത്യൻ താരസുന്ദരി കീർത്തി സുരേഷ് ബോളിവുഡിലേക്ക് എത്തുന്നുള്ള വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

ജവാൻ സംവിധനം ചെയ്ത അറ്റ്ലിയുടെ അടുത്ത ബോളിവുഡ് ചിത്രത്തിലൂടെയാണ് കീർത്തി സുരേഷ് എത്തുന്നത്, അറ്റ്‌ലിയുടെ ഭാര്യ പ്രിയ ആറ്റ്‌ലിയും മുരാദ് ഖേതാനിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നു. നിർമ്മിക്കുന്ന ചിത്രത്തിൽ നായകനായി ബോളിവുഡ് താരം വരുൺ ധവാനാണ് എത്തുന്നത്, വരുൺ ധവാൻ ചിത്രത്തിൽ പോലീസ് ഓഫീസറുടെ വേഷത്തിലാണ് എത്തുന്നത് എന്നാണ് റിപ്പോർട്ട്. ചിത്രം ഒരു ആക്ഷൻ പായ്ക്ക്ഡ് ഡ്രാമറ്റിക് എന്റർടെയ്‌നറായാണ് കണക്കാക്കപ്പെടുന്നത്, 2024 മെയ് 31-ന് തിയേറ്റർ റിലീസിന് ഒരുങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്.
VD18 എന്ന് വിളിക്കപ്പെടുന്ന ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈ 16 ന് മുംബൈയിൽ ആരംഭിക്കും. മറ്റൊരു റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിൽ ഒരു നടി കൂടിയുണ്ട്, കീർത്തി ഇതിനകം ഒപ്പിട്ടെങ്കിലും രണ്ടാമത്തേതിന്റെ കാസ്റ്റിംഗ് ഇപ്പോഴും തുടരുകയാണ്.
ബോക്‌സ് ഓഫീസിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന തമിഴ് ചിത്രമായ മാമന്നാണ് കീർത്തി സുരേഷിന്റെ ഈ അടുത്തിടെ പുറത്തിറങ്ങിയ ചിത്രം, മാരി സെൽവരാജ് സംവിധാനത്തിൽ കീർത്തി സുരേഷ് കൂടാതെ ഉദയനിധി സ്റ്റാലിൻ , ഫഹദ് ഫാസിൽ, വടിവേലും ഒരുമിച്ച് അഭിനയിച്ച മാമന്നൻ ഒ. ടി. ടി പ്ലാറ്റഫോമായ നെറ്റ്ഫ്ലിക്സിൽ ജൂലൈ 27 ന് റിലീസ് ചെയ്യുന്നതാണ്.
ആമസോൺ പ്രൈം വീഡിയോയിൽ ജൂലൈ 21 ന് റിലീസിനായി ഒരുങ്ങിയിരിക്കുന്ന ബവാൽ ചിത്രമാണ് വരുൺ ധവാന്റെ പുറത്തിറങ്ങാനുള്ള ചിത്രം, ജാൻവി കപൂർ നായികയായി എത്തിയ ബവാൽ നിതീഷ് തിവാരി സംവിധാനം ചെയ്ത ചിത്രമാണിത്.