ജവാൻ പുറത്തിറങ്ങിയതോടെ സോഷ്യൽ മിഡിയ തുറന്നാൽ എങ്ങും കാണാം, വെറും 7 ദിവസം കൊണ്ട് തന്നെ ബോക്സ് ഓഫീസ് തകർത്ത് 700 കോടി കളക്ഷൻ നേടി മുന്നേറുകയാണ് ജവാൻ ഇപ്പോൾ. ജവാനിലെ റൊമാറ്റീക് ഗാനമായ ചലേയ പുറത്തിറങ്ങിയത്തോടെ സോഷ്യൽ മിഡിയയിലെ താരങ്ങളും, റീൽസ് താരങ്ങളും ആടി തകർക്കുകയാണിപ്പോൾ.
ഇപ്പോൾ ഇതാ ചലേയ ഗാനത്തിന് ചുവടുറപ്പിച്ച് നടി കീർത്തി സുരേഷും ഒപ്പം ഇത്രെയും ഹൈലൈറ്റ് ആക്കി തീർത്ത ജവാൻ സംവിധായാകനായ ആറ്റ്ലിയുടെ ഭാര്യ പ്രിയക്കൊപ്പം ചേർന്ന് ഗാനത്തിലെ സ്റ്റെപ്പുകൾക്ക് ചുവടുവെക്കുന്ന വീഡിയോയാണ് വൈറലായി മാറിയത്, വീഡിയോയിൽ അതിഥിയായി വന്നുകയറുന്നത് ആറ്റ്ലിയെയും കൂടെ ഒരു പട്ടിയെയും കാണാം.
” വിനോദത്തിന് വേണ്ടി മാത്രം!അവസാനം കാണാതെ പോകരുത്(ചിലപ്പോൾ ഞാൻ വളരെ ആവേശഭരിതനാകും)” എന്ന ക്യാപ്ഷനോടെയാണ് കീർത്തി സുരേഷ് വീഡിയോ പങ്കു വച്ചിരിക്കുന്നത്.
സെപ്റ്റംബർ 7 ന് റിലീസ് ചെയ്ത ചിത്രമാണ് ജവാൻ, ആറ്റ്ലിയുടെ ആദ്യ ബോളിവുഡ് സംവിധാനത്തിൽ ഒരുക്കിയ ചിത്രത്തിൽ ഷാരുഖ് ഖാൻ, നയൻതാര, ദീപിക പതുക്കോൺ, വിജയ്സേതുപതി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. റിലീസ് ചെയ്ത അന്ന് മുതൽ തന്നെ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.ആദ്യ ദിനത്തിൽ തന്നെ ലോകമെമ്പാടും 129.6 കോടി രൂപയാണ് നേടിയത്, ഈ വർഷത്തിൽ തന്നെ റിലീസ് ചെയ്ത ഷാരുഖ് ഖാന്റെ പത്താൻ ചിത്രത്തിന്റെ ആദ്യ ദിനത്തിൽ 56 കോടി കളക്ഷൻ റെക്കോർഡ് മറികടന്നിരിക്കുകയാണ് ജവാൻ, ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ബോളിവുഡ് ചിത്രമായി മാറിയിരിക്കുകയാണ് ജവാൻ.
റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് ബാനറിൽ ഗൗരി ഖാനാണ് ജവാൻ നിർമ്മിച്ചിരിക്കുന്നത്. ഗൗരവ് വർമ്മയാണ് ചിത്രത്തിന്റെ സഹനിർമ്മാതാവ്. ജവാൻ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ലോകമെമ്പാടും റിലീസ് ചെയ്തിരിക്കുന്നത്.
കൂടാതെ കീർത്തി സുരേഷ് ആറ്റ്ലിയുടെ രണ്ടാമത്തെ ബോളിവുഡ് ചിത്രത്തിൽ നായികയായി എത്തുന്നുള്ള വാർത്തകൾ ഈ അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു, അറ്റ്ലിയുടെ ഭാര്യ പ്രിയ ആറ്റ്ലിയും മുരാദ് ഖേതാനിയും ചേർന്ന് നിർമ്മിക്കുന്നു. നിർമ്മിക്കുന്ന ചിത്രത്തിൽ നായകനായി ബോളിവുഡ് താരം വരുൺ ധവാനാണ് എത്തുന്നത്.
വരുൺ ധവാൻ ചിത്രത്തിൽ പോലീസ് ഓഫീസറുടെ വേഷത്തിലാണ് എത്തുന്നത് എന്നാണ് റിപ്പോർട്ട്, ചിത്രം ഒരു ആക്ഷൻ പായ്ക്ക്ഡ് ഡ്രാമറ്റിക് എന്റർടെയ്നറായാണ് കണക്കാക്കപ്പെടുന്നത്. VD18 എന്ന് വിളിക്കപ്പെടുന്ന ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈ 16 ന് മുംബൈയിൽ ആരംഭിക്കും.