അർജുൻ അശോകൻ വരാനിരിക്കുന്ന പുത്തൻ രണ്ട് ചിത്രങ്ങളുടെ പ്രൊമോഷന്റെ ഭാഗമായി നടക്കുന്ന പരിപാടിയുടെ തിരക്കിലാണ് താരം ഇപ്പോൾ, ജനിച്ച സമയം തൊട്ട് സ്കൂൾ പഠിക്കുന്ന സമയത്തും സിനിമയ്ക്ക് ടിക്കറ്റ് എടുക്കുവാൻ പോകുമ്പോഴും ഫസ്റ്റ് ഷോ കാണ്ണണമെങ്കിൽ നേരെ അച്ഛന്റെ പേര് പറഞ്ഞ മതിയെന്നും. എന്റെ പേരിന്റെ ബാക്കിൽ അശോകൻ ഉണ്ടെങ്കിലേ ആളുകൾ എന്നെ തിരിച്ചറിയൂ എന്ന് വെളിപ്പെടുത്തുകയാണ് അർജുൻ അശോകൻ.

” അതിപ്പോഴും പ്രിവിലേജ്സാണ് കാരണം എന്റെ പേരിന്റെ ബാക്കിൽ അശോകൻ ഉണ്ടെങ്കിൽ അത് വെറുതെ അർജുൻ എന്ന് പറഞ്ഞാൽ ആൾക്കാർക്ക് മനസ്സിലാവില്ല, അർജുൻ അശോകൻ എന്ന് പറഞ്ഞലാണ് മനസ്സിലാവുകയൊള്ളു. ഒരു പോയിന്റ് വരെ പ്രിവിലേജ് തന്നെയായിരുന്നു കാരണം ജനിച്ച സമയം തൊട്ട് സ്കൂൾ പഠിക്കുന്ന സമയത്തും സിനിമയ്ക്ക് ടിക്കറ്റ് എടുക്കുവാൻ പോകുമ്പോഴും ഫസ്റ്റ് ഷോ കണ്ണണമെങ്കിൽ നേരെ അച്ഛന്റെ പേര് പറഞ്ഞു ഓഫീസിൽ പോയമതി ടിക്കറ്റ് കിട്ടും. അതൊക്കെ പ്രിവിലേജിന്റെ ഭാഗ്മാണ് പിന്നെ രണ്ടാമത്തെ ഒരു പോയിന്റ് കഴിഞ്ഞാൽ സിനിമയിലേക്ക് ചാൻസ് ചോദിച്ചു പോകുമ്പോഴും ഒരു സ്റ്റെപ് മുന്നോട്ട് കിട്ടാൻ കാരണം അവരെ മീറ്റ് ചെയ്യണമെങ്കിൽ അച്ഛന്റെ പേര് ഒള്ളുണ്ടാണ്. ചിലപ്പോൾ അത് കിട്ടില്ല, പിന്നെയും വെയിറ്റ് ചെയ്യേണ്ടി വരും അപ്പോ അത് പ്രിവിലേജ് തന്നെയായിരുന്നു എനിക്ക് ഇപ്പോഴും” അർജുൻ അശോകൻ പറഞ്ഞു.
സെപ്റ്റംബർ 22 ന് റിലീസിന് ഒരുങ്ങാനിരിക്കുന്ന തീപ്പൊരി ബെന്നിയും അതോടൊപ്പം തന്നെ സെപ്റ്റംബർ 21 ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, അർജുൻ അശോകൻ, ആന്റണി വർഗീസ് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി സ്വാതന്ത്ര്യം, അർദ്ധരാത്രിയിൽ അജഗജാന്തരം എന്നി ചിത്രത്തിനു ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത് വരാനിരിക്കുന്ന ചിത്രമാണ് ചാവേർ.
അരുൺ നാരായൺ പ്രൊഡക്ഷന്റെയും, കാവ്യാ ഫിലിം കമ്പനിയുടെയും ബാനറിൽ അരുൺ നാരായൺ, വേണു കുണ്ണപ്പിള്ളി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്, നടനും സംവിധായകനുമായജോയ് മാത്യുവിന്റെ തിരക്കഥയിൽ മനോജ് കെ.യു, സജിൻ ഗോപു, അനുരൂപ് എന്നിവരും മറ്റ് അഭിനയിക്കുന്നു. ഈ അടുത്തിടെയാണ് ചിത്രത്തിന്റെ മോഷൻ ടീസർ പുറത്തിറക്കിയത്, മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.