തെന്നിന്ത്യൻ സിനിമ മേഘലയിൽ മുൻനിര നായികന്മാരിൽ ചുരുങ്ങിയ കാലം കൊണ്ട് തന്റെതായ സ്ഥാനം നേടിയെടുത്ത ലേഡി സൂപ്പറാണ് നയൻതാര, ആദ്യ ബോളിവുഡ് അരങ്ങേറ്റം കൂടിയായ ജവാനിൽ മികച്ച പ്രകടനമാണ് താരം കാഴ്ച്ച വച്ചിരിക്കുന്നത്. താരത്തിന് ഓരോ ദിനവും പ്രായം ചെല്ലുമ്പോഴും നയൻതാരയുടെ സൗന്ദ്യരത്തിന് പിന്നിൽ എന്താണ് രഹസ്യം ചോദിക്കാത്ത ആരാധകറില്ല, ഏതൊരു പൊതുവേദിയിൽ എത്തുന്ന താരത്തിന് എതിരെ ഉന്നയ്ക്കുന്ന ചോദ്യങ്ങളിൽ ഒന്നായിരിക്കും സൗന്ദ്യരഹസ്യം.

സിനിമയിൽ ശ്രദ്ധ പുലർത്തുന്നത് പോലെ തന്നെയാണ് നയൻതാരയുടെ ബിസിനസ്സ് കാര്യങ്ങളിലും, ഭർത്താവ് വിഘ്‌നേഷ് ശിവനൊപ്പം തന്നെ റൗഡി പിക്ചർസ് എന്ന പ്രൊഡക്ഷനും നയൻതാരയ്ക്കുണ്ട്. ഇപ്പോഴിതാ ലേഡി സൂപ്പർ ചർമ്മസംരക്ഷണ പ്രോഡക്ടസ് വിപണിയുമായി എത്തിയിരിക്കുകയാണ് ഇൻസ്റ്റാഗ്രാം പേജിൽ, 9സ്കിൻ എന്നാണ് ബ്യൂട്ടി ബ്രാൻഡിന് പേര് നൽകിയിരിക്കുന്നത്. ഇതിനുമുന്നേ ലിപ് ബാം ബിസിനെസ്സായ ദ ലിപ് ബാം സംരംഭം താരത്തിന് നിലവിലുണ്ട്.
” ആറ് വർഷത്തെ അശ്രാന്ത പരിശ്രമത്തിന്റെയും സ്‌നേഹത്തിന്റെയും വെളിപ്പെടുത്തലിൽ ഇന്ന് ഞങ്ങൾ അതീവ സന്തുഷ്ടരാണ്.
പ്രകൃതിയുടെയും ആധുനിക ശാസ്ത്രത്തിന്റെയും പിന്തുണയുള്ള നാനോ സാങ്കേതികവിദ്യ ഉപയോഗിച്ച് നിങ്ങളുടെ സ്വയം പരിചരണ ദിനചര്യകൾ ഉയർത്താൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഫോർമുലകൾ ഉപയോഗിച്ച് നിങ്ങളെപ്പോലെ അതുല്യമായ ഉൽപ്പന്നങ്ങൾ ക്യൂറേറ്റ് ചെയ്യുന്നതിൽ ഞങ്ങൾ ഞങ്ങളുടെ ഹൃദയം പകർന്നു. ഈ സ്വയം പ്രണയ യാത്രയിൽ ഞങ്ങളോടൊപ്പം ചേരൂ, ആരോഗ്യമുള്ളതും തിളങ്ങുന്നതുമായ ചർമ്മത്തിന് ഹലോ പറയൂ!
ഞങ്ങൾ @9SKINOfficial അവതരിപ്പിക്കുന്നു. നിങ്ങൾ അർഹിക്കുന്ന ആത്മസ്നേഹത്തിന്റെ അധ്വാനം ഇപ്പോൾ കണ്ടെത്താനുള്ള ശ്രമത്തിലാണ്. കാരണം നമുക്ക് വേണ്ടത് ആത്മ സ്നേഹമാണ് എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.9SKIN യാത്ര 2023 സെപ്റ്റംബർ 29-ന് ആരംഭിക്കുന്നു. അതിശയകരമായ ഒരു ചർമ്മസംരക്ഷണ അനുഭവത്തിനായി തയ്യാറെടുക്കൂ! ” എന്ന ക്യാപ്ഷനോടെയാണ് വിവരം പങ്കു വച്ചത് താരം.
അതുപോലെ തന്നെ 2023 സെപ്റ്റംബർ 29-നാണ് 9 സ്കിൻ പ്രോഡക്റ്റ് വിൽപ്പന ആരംഭിക്കുന്നത്. ഈ അടുത്തിടെ പുറത്തിറങ്ങിയ ജവാൻ ചിത്രമാണ് നയൻതാരയുടെ അവസാനമായി റിലീസ് ചെയ്ത ചിത്രം, ആറ്റ്ലി സംവിധാനം ചെയ്ത ചിത്രത്തിൽ ദീപിക പതുക്കോണും, വിജയ്സേതുപതിയുമാണ് താരങ്ങൾ. ചിത്രം ഇറങ്ങി 7 ദിവസം കൊണ്ട് തന്നെ 700 കോടി രൂപ ബോക്സ് ഓഫീസ് കളക്ഷൻ നേടിയെടുത്തത്.
നയൻതാരയും, ജയം രവിയും കേന്ദ്രകഥാപാത്രമാക്കി ഐ മ്മദ്യ്ത്ക്ന്ന ചിത്രമാണ് ഇരെരവൻ,രാഹുൽ ബോസ്, ആശിഷ് വിദ്യാർത്ഥി, നരേൻ എന്നിവരാണ് മറ്റ് അഭിനയതാക്കൾ.