മലയാള സിനിമയിൽ ഏറെ ജനശ്രദ്ധ നേടി എടുത്ത ചിത്രമായിരുന്നു ‘ആട്’. 2015-ൽ മിഥുൻ മാനുവലിന്റെ സംവിധാനത്തിൽ ജയസൂര്യ, വിജയ് ബാബു, സണ്ണി വെയ്ൻ, വിനായകൻ, സൈജു കുറുപ്പ്, ധർമജൻ തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ചത്.
ചിത്രം റിലീസ് ചെയ്ത ഫസ്റ്റ് ഷോ മുതൽ മികച്ച പ്രതികരണം പ്രേക്ഷകരിൽ നിന്ന് ലഭിച്ചിരുന്നില്ല. പിന്നീട് അങ്ങോട്ട് ബോക്സ് ഓഫീസിൽ കളക്ഷൻ വാരിക്കൂട്ടിയ ചിത്രമായി മാറി. എന്നാൽ ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറക്കിയപ്പോൾ ഒന്നാം ഭാഗത്തിന് ലഭിച്ചതിനേക്കാൾ കൂടുതൽ പോസിറ്റീവ് പ്രതികരണമാണ് ‘ആട് 2’- വിന് കിട്ടിയത്.
ഇപ്പോൾ ഇതാ ‘പാ രഞ്ജിത്ത് ‘ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കു വെക്കാൻ നടത്തിയ ആഭിമുഖത്തിൽ, ‘ആട്’ സിനിമയെ കുറിച്ച് സംസാരിക്കുകയുണ്ടായി സൈജു കുറുപ്പ്.
” മിഥുൻ മാനുവലിനെ ഓർക്കുമ്പോൾ ആട് സിനിമയാണ് വരുന്നത്, ആദ്യ ദിവസം പന്ത്മ തിയറ്ററിലാണ് സിനിമ കാണുന്നത്. സിനിമ കണ്ടോണ്ടിരുന്ന പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ട്ടായി, സിനിമ കണ്ട് ഞാൻ പുറത്തിറങ്ങിയപ്പോൾ എന്റെ അടുത്ത നാഴികക്കല്ല് ശരിയായി എന്ന്”.
” ‘ട്രിവാൻഡ്രറും ലോഡ്ജ്’ എനിക്ക് ബ്രേക്ക് ആയിരുന്നു, രണ്ടാമത്തും കിട്ടി അതും നാഴികക്കല്ലായിരുന്നു. പിന്നീട് കിട്ടിയതാണ് ആട് സിനിമ, ഇത് കുറച്ചും കൂടി വലിയ നാഴികക്കല്ലായിരിക്കും. സിനിമ കണ്ട് പുറത്തിറങ്ങി മിഥുൻ വിളിച്ച് സിനിമ പ്രേക്ഷകർക്കിടയിൽ വർക്ക് ആയില്ല എന്ന്, ഞാൻ പറഞ്ഞ് ‘ തിയറ്ററിൽ ഞാൻ ഇപ്പോൾ കണ്ട് ഇറങ്ങിയതേയോള്ളു ഞാൻ കണ്ടതാണ് എല്ലാവരും ഭയങ്കരമായി ചിരിക്കുന്നത്’. പക്ഷെ മിഥുൻ പറഞ്ഞത് ഞാൻ വിശ്വാസിച്ചില്ല”.
” വൈകിട്ട് ഞാനും മിഥുനും വിജയ് ബാബുവിന്റെ അനിയനെയും കൂട്ടി സിനിമ കാണാൻ പോയി. വിനയനും സിനിമ കണ്ട് വിഷമമായി, ഞാൻ മാത്രമാണ് ഇത് വർക്ക് ആയി എന്ന് വിചാരിച്ചത്. പിന്നീട് എനിക്ക് മനസ്സിലായി ഓരോ ദിവസത്തിന്റെ കളക്ഷൻ നോക്കുമ്പോൾ എത്രത്തോളം വർക്ക് ആയി എന്ന്. പിന്നെയാണ് പ്രേക്ഷകർക്ക് സിനിമ കണക്റ്റ് ആയത്”സൈജു കുറുപ്പ് പറഞ്ഞു.