ബോളിവുഡ് കിങ്ഖാൻ എന്നറിയപ്പെടുന്ന ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലി സംവിധാനത്തിൽ ആദ്യ ബോളിവുഡ് ത്രില്ലർ ചിത്രമായ ജവാൻ ഇനി 30 ദിനങ്ങൾ മാത്രം എന്ന് ആരാധകരെ ഓർമപ്പെടുത്തികൊണ്ട് ഷാരൂഖ് ഖാനെ സോഷ്യൽ മിഡിയയിലൂടെ പുതിയ പോസ്റ്റർ പങ്കു വച്ചു, ഹിന്ദി, തമിഴ്, തെലുങ്ക് എന്നി ഭാഷയിൽ 2023 സെപ്റ്റംബർ 7 ന് തിയറ്ററിൽ റിലീസ് ചെയ്യുന്നതാണ്.
‘ ഇനി 30 ദിവസം… ഇതും കടന്നുപോകും….ടിക്ക്… ടോക്ക്…’ എന്ന ക്യാപ്‌ഷനോടെ തന്നെ കൌണ്ടഡോൺ തുടങ്ങിക്കോ ഇനി കാത്തിരിപ്പ്, ശാന്തത പാലിക്കു എന്ന് എന്നൊരു ഓർമപെടുത്തലാണ് പോസ്റ്റിലൂടെ അറിയിപ്പ് നൽകിയത്. പുതിയ പോസ്റ്ററിലെ കിങ്ഖാന്റെ മൊട്ടയടിച്ചുള്ള ലുക്ക് തന്നെ ഇപ്പോൾ സോഷ്യൽ മിഡിയയിൽ ആരാധകരിൽ തരംഗം സൃഷ്ട്ടിച്ചിരിക്കുകയാണ്. ഇർഷാദ് കാമിൽ എഴുതിയ വരികൾക്ക് അനിരുദ്ധ് സംഗീതം സംവിധാനം ചെയ്ത ജവാനിലെ ആദ്യഗാനമായ ‘സിന്ദാ ബന്ദ’ ഈ അടുത്തിടെ പുറത്തിറങ്ങിയിരുന്നു, ടി സീരിസ് എന്ന യൂട്യൂബ് ചാനലിൽ ഒരു ഇടിവെട്ടോടെ പുറത്തിറങ്ങിയ ‘സിന്ദാ ബന്ദ’ ഗാനം ട്രാൻഡിങ്ങിൽ 5 കോടിയിലധികം ആളുകളാണ് കണ്ടത്.
ആയിരത്തോളം നർത്തകിന്മാരോടൊപ്പം ചുവന്ന ഷർട്ടും, കറുത്ത പാന്റും ധരിച്ച് മാസ്സ് ലുക്കിൽ വരുന്ന ഷാരൂഖ് ഖാനും തകർപ്പൻ ഡാൻസ് ഗാനമാണീത് , ഗാനത്തിൽ ഷാരൂഖാനൊപ്പം പ്രിയ മാണിയും, സന്യ മൽഹോത്രയും ഗാനത്തിലുണ്ട്. ചെന്നൈ എക്സ്പ്രസ്സ് എന്ന ചിത്രത്തിലെ ഗാനത്തിനു ശേഷം ഷാരൂഖ് ഖാനും പ്രിയ മാണിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ജവാൻ. ഗാനം ഹിന്ദി കൂടാതെ തമിഴ്, തെലുങ്ക് എന്നി ഭാഷയിൽ റിലീസ് ചെയ്തു, ഹിന്ദി ഗാനത്തിൽ ‘സിന്ദാ ബന്ദ ‘എന്നും , തമിഴ് ഗാനത്തിൽ ‘വന്ധ ഇടം ‘ എന്നും, തെലുങ്കിൽ ‘ ധുംമേ ധൂലിപേല ‘ എന്നുമാണ് പേരിട്ടിരിക്കുന്നത്.
ചിത്രത്തിൽ നയൻതാരയാണ് നായികയായി എത്തുന്നത്, പോലീസ് കഥാപാത്രമായിട്ടാണ് നയൻതാര എത്തുന്നത് എന്ന് ട്രൈലെറിൽ കാണാം. വില്ലൻ വേഷത്തിലെത്തുന്നത് തമിഴ് നടൻ വിജയ് സേതുപതിയാണ്, ചിത്രത്തിൽ അഥിതി വേഷത്തിൽ ബോളിവുഡ് താരം ദീപിക പദുക്കോൺ.
സമൂഹത്തിലെ തെറ്റുകൾ തിരുത്താൻ തയ്യാറെടുക്കുന്ന ഒരു മനുഷ്യന്റെ വൈകാരിക യാത്രയുടെ രൂപരേഖ നൽകുന്ന ഒരു ഹൈ-ഒക്ടെയ്ൻ ആക്ഷൻ ത്രില്ലർ ചിത്രമാണ് ജവാൻ, ഇതിനോടകം തന്നെ ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങിയിരുന്നു. ആരാധകർ ട്രൈലെർ കണ്ടതോടെ ചിത്രത്തിന് ഏറെ പ്രതിക്ഷയോടെയാണ് കാത്തിരിക്കുന്നത്, പല പല ലൂക്കിലുള്ള വേഷത്തിലാണ് ഷാരൂഖ് ഖാനെ ട്രൈലെറിൽ കാണാൻ സാധിച്ചത്. ഈ അടുത്തിടെയാണ് മുട്ടയടിച്ചുള്ള ലുക്കിലുള്ള ഷാരൂഖ് ഖാന്റെ പോസ്റ്റർ പുറത്തിറക്കിയത്.
ചന്ദ്രബോസ് ആണ് ചിത്രത്തിലെ ഗാനത്തിന് വരികൾ നൽകിയിരിക്കുന്നത്, റെഡ് ചില്ലിസിന്റെ ബാനറിൽ ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാനാണ് ജവാൻ നിർമ്മിക്കുന്നത്.