ഇന്നിൽ ജീവിക്കുന്ന ഒരാളാണ് മോഹൻലാൽ, ജീത്തു ജോസഫ്

മോഹൻലാലിന്റെ സിനിമ വിജയ് പരാജയങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ജീത്തു ജോസഫ്, കഴിഞ്ഞതിനെ കുറിച്ച് ചിന്തിച്ചിരിക്കുന്ന വ്യക്തിയല്ല മോഹൻലാൽ എന്നും. ഇതുവരെ പരാജയത്തെപറ്റിയോ വിജയത്തെ പറ്റിയോ ഒന്നും സംസാരിക്കാറില്ല എന്ന് ജീത്തു ജോസഫ് പറയുന്നു.’

നേര്’ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കു വെക്കാൻ നടത്തിയ യൂട്യൂബ് ചാനലിലാണ് ഈക്കാര്യം വെളിപ്പെടുത്തിയത്.

” വിജയ് പരാജയങ്ങളെ പറ്റി ഞാൻ ഇന്നേ വരെ കേട്ടട്ടില്ല, നേര് അദ്ദേഹം വിട്ട് വേറെ പടത്തിന്റെ പരിപാടിയിലാണ് ഇപ്പോൾ. അദ്ദേഹം ഷൂട്ട്‌ ചെയ്തു റിലീസ് ചെയ്തു പടം ഓടി ആണോ സന്തോഷം, പടം ഓടിയില്ല ആണോ കൊഴപ്പമില്ല അത്രെയും ഉള്ളു. നമ്മൾ അത് കരിയർ കൊണ്ട് പോകുന്നതിന് എന്തിനാണ്, വിജയപരാജയങ്ങൾ ഇതിനകത്ത് ഉള്ളതാണ്. നമ്മൾ ഒരു പടം ചെയ്ത് അത് ഓടിയില്ല എന്ന് പറഞ്ഞ് കരഞ്ഞട്ട് കാര്യമില്ല”.

“ജീവിതം മുന്നോട്ട് പോകും, അത് പോലെയാണ് ലാൽ സാറും ഇന്നിൽ ജീവിക്കുന്ന വ്യക്തിയാണ് ലാൽ, കഴിഞ്ഞതിനെ ഓർത്ത് ഇരിക്കാറില്ല. സാധാരണ അത് ഒരു സമയം ചെലവാണ്, നമ്മുടെ ആരോഗ്യത്തിന് മോശമാണ്. പക്ഷെ ഞാൻ ഇടയ്ക്ക് ആലോചിക്കും, പക്ഷെ അത് എല്ലാവർക്കും പറ്റണമെന്നില്ല” ജീത്തു ജോസഫ് പറഞ്ഞു.

ജീത്തു ജോസഫിന്റെ കൂട്ട്ക്കെട്ടിൽ മോഹൻലാലിനെ നായകനാക്കി ഇന്ന് റിലീസ് ചെയ്ത ചിത്രമാണ് ‘നേര്’. ജീത്തു ജോസഫിന്റെയും ശാന്തി മായാദേവിയുടെയും തിരക്കഥയിൽ ഒരുക്കിയ ചിത്രത്തിൽ മോഹൻലാൽ വക്കിൽ വേഷത്തിലാണ് എത്തുന്നത്.

Share Now