2023 നവംബർ 2 ബോളിവുഡ് കിങ് ഖാൻ എന്ന അറിയപ്പെടുന്ന ഷാരുഖ് ഖാന്റെ 58 മത്തെ ജന ദിനമാണ്, എന്നാൽ ഈ വർഷത്തിന് കിങ് ഖാന്റെ കരിയറിലെ മികച്ച വർഷമാണ്. കാരണം ഈ വർഷം തന്നെ പുറത്തിറങ്ങിയ ജവാൻ, പത്താൻ എന്നി രണ്ട് ചിത്രങ്ങളും ബോക്സ് ഓഫീസിൽ കുതിച്ചു ഉയർന്നുള്ള കളക്ഷനാണ് നേടിയത്.
പതിവ് പോലെ തന്നെ നവംബർ 2-ന് കിങ് ഖാന്റെ മന്നത്തിനു മുന്നിൽ ആശംസ നേരുന്നതിനായി ആരാധകർ അർദ്ധരാത്രിയിൽ തടിച്ചു കൂടിയിരുന്നു. ബ്ലാക്ക് ടീ ഷർട്ടും കൂളിംഗ് ഗ്ലാസ്സ് ധരിച്ച് മന്നത്തിനു മുന്നിൽ അദ്ദേഹത്തിന്റെ സിഗനേച്ചർ കാണിച്ചതും ആരാധകരുടെ ആവേശത്തിലുള്ള ആഹ്ലാതം വീഡിയോയിൽ കാണാവുന്നതാണ്.
അതെസമയം കിങ് ഖാന്റെ പിറന്നാൾ ദിനത്തിൽ ഈ വർഷത്തെ മൂന്നാമത്തെ ചിത്രമായ ‘ഡങ്കി’ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. രാജ്കുമാർ ഹിരാന സംവിധാനം ചെയ്യുന്ന ‘ഡങ്കി’ 2023 ക്രിസ്മസിന് റിലീസ് ചെയ്യുന്നതാണ്.
കൂടാതെ തമിഴ് സംവിധായകൻ അറ്റ്ലീ സംവിധാനം ചെയ്ത ജവാൻ ഇന്ന് മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. നയൻതാര, ദീപിക പാടുകൊൺ, വിജയ് സേതുപതി, എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായി എത്തുന്നത്