ധ്യാന് ഇപ്പോൾ ഏറ്റവും വലിയ പ്രശ്നം നേരിടുന്നത് ഈ ശീലങ്ങൾ നിർത്തിയെ പിന്നെ താരത്തിന്റെ ആരും വിളിക്കാറില്ല എന്നും, സിനിമ സുഹൃത്തുക്കളും ചെന്നൈയിലെ സുഹൃത്തുക്കളും അവരുടെ ഇരിക്കുമ്പോൾ താൻ ഒരു ഓൾഡ് വൺ ഔട്ട് ആണെന്നും, ലഹരി എന്നത് ഒരു സോഷ്യൽ ടൂളാണെന്ന് വെളിപ്പെടുത്തുകയാണ് ധ്യാൻ ശ്രീനിവാസൻ.
“സിനിമയ്ക്ക് അകത്തുള്ളത് പോലെ സൗഹൃദങ്ങൾ സിനിമയ്ക്ക് പുറത്ത് ഇല്ല, കാരണം ഞാൻ പഠിച്ചതും ഒരുപ്പാട് സൗഹൃദം ഒള്ളതും ചെന്നൈയിലും ബാംഗ്ലൂർ പുറത്തൊക്കെയാണ്. ഇന്നിപ്പോ മാറി വേറെ ആളായി, ഇപ്പോൾ ഏറ്റവും വലിയ പ്രശ്നം ഈ ശീലങ്ങൾ നിർത്തിയതുകൂടി എന്നെ ആരും വിളിക്കാറില്ല സ്വഭാവികമായിട്ടുംഎന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ സിനിമ സുഹൃത്തുക്കളായിക്കോട്ടെ എന്റെ ചെന്നൈയിലെ സുഹൃത്തുക്കളായിക്കോട്ടെ ഞാൻ അവരുടെ ഇരിക്കുമ്പോൾ ഞാൻ ഒരു ഓൾഡ് വൺ ഔട്ടാണ്.
ഈ ശീലങ്ങൾ ഒരു പരിധിവരെ മദ്യഭാനം ഒരു സോഷ്യൽ ടൂളാണ്. ആൾക്കാരോട് സംസാരിക്കുമ്പോഴും ആ രീതിയിൽ ഞാൻ ഇപ്പോൾ ഔട്ട് കാസ്റ്റാണിത് അവരെ ഓൾഡ് വൺ ഔട്ട് പറയുന്നത് പോലെ, പിന്നെ അങ്ങനെയുള്ള സഭകളിൽ എനിക്ക് ഇരിക്കാൻ താല്പര്യമില്ല കാരണം ഞാൻ ചെയ്യാത്തതുകൊണ്ടും എനിക്ക് അത് മദ്യപിച്ചു ഒരാൾ കുറച്ചു ഉച്ചത്തിൽ സംസാരിക്കാൻ ആൾക്കാരോടും ഇരിക്കാൻ താല്പര്യമില്ല.
അവൻ സംസാരിക്കുന്നതിനപ്പുറത്തു കളിച്ചിരുന്നു ആളാണ് ഞാൻ, അതൊക്കെ കണ്ടിട്ട് ഞാൻ ഇപ്പോൾ മിണ്ടാതെ കൂട്ടത്തിൽ ഇരുന്ന് പാപ്പത്താനെപോലെ ഇരിക്കാൻ എനിക്ക് ഇഷ്ട്ടമല്ല. ഞാൻ എൻജോയ് ചെയ്യാറില്ല അങ്ങനത്തെ സഭകൾ അതുകൊണ്ട് തന്നെ ഞാൻ കൂടുതൽ സമയം ചിലവിടുന്നത് കുടുംബത്തോടൊപ്പം സമയം കിട്ടുമ്പോൾ അച്ഛൻ അമ്മയുടെ കൂടെയും വീട്ടിൽ പോയിരിക്കും ഈ കഴിഞ്ഞ മൂന്ന് നാല് വർഷം അതുകൊണ്ട് സുഹൃതങ്ങൾ വളരെ കുറവാണ് ഉള്ളത് മുഴുവനും ബന്ധുക്കാരും, പ്രൊഫഷണൽ ഫ്രിണ്ട്സ് മാത്രമേയുള്ളു ” ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.
ധ്യാൻ ശ്രീനിവാസന്റെ അവസാനമായി പുറത്തിറങ്ങിയ നദികളിൽ സുന്ദരി യമുന മികച്ച പ്രതികരണത്തോടെയാണ് ചിത്രം മുന്നേറിക്കൊണ്ടിരിക്കുന്നത്, ഒരു ഫാമിലി എന്റർടൈൻമെന്റ് ചിത്രമാണ് എന്നാണ് കണ്ട പ്രേക്ഷകരുടെ അഭിപ്രായം.
നവാഗതരായ വിജേഷ് പാണത്തൂർ, ഉണ്ണി വെള്ളാറ എന്നിവർ ചേർന്ന് സംവിധാനത്തിൽ സിനിമാറ്റിക്ക ഫിലിംസ് എൽ എൽ പിയുടെ ബാനറിൽ വിലാസ് കുമാർ, സിമി മുരളി കുന്നുംപുറത്ത് എന്നിവർ ചേർന്നു നിർമ്മിക്കുന്നത്, ക്രെസന്റ് റിലീസ് ത്രൂ സിനിമാറ്റിക്ക ഫിലിംസാണ് ചിത്രത്തിന്റെ വിതരണം ചെയ്തിരിക്കുന്നത്.
കണ്ണൂരിലെ നാട്ടുമ്പുറങ്ങളാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലം, ഇവിടുത്തെ സാധാരണക്കാരായ മനുഷ്യർ, അവർക്കിടയിലെ കണ്ണൻ, വിദ്യാധരൻ എന്നീ രണ്ട് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. കണ്ണനെ ധ്യാൻ ശ്രീനിവാസനും, വിദ്യാധരനെ അജു വർഗീസും അവതരിപ്പിക്കുന്നത്.
സുധീഷ്, നിർമ്മൽ പാലാഴി, കലാഭവൻ ഷാജോൺ, നവാസ് വള്ളിക്കുന്ന്, അനീഷ്, പാർവ്വണ, ആമി, ഉണ്ണിരാജ, ഭാനു പയ്യന്നൂർ, ദേവരാജ് കോഴിക്കോട്, രാജേഷ് അഴിക്കോടൻ, സോഹൻ സിനുലാൽ, ശരത് ലാൽ, കിരൺ രമേശ്, വിസ്മയ ശശികുമാർ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നത്.