മലയാള സിനിമയിലെ താരദമ്പതിമാരിൽ ഏറെ ശ്രദ്ധയുള്ള താരങ്ങളാണ് നടൻ ജയറാമും നടി പാർവതിയും, താരദമ്പതിമാരെ പോലെതന്നെ മകൾ കാളിദാസനെയും മകൾ മാളവികയെയും ഏറെ പ്രിയമാണ് ആരാധകർക്ക്. സോഷ്യൽ മിഡിയയിൽ മറ്റ് താരപുത്രിമാരെപോലെതന്നെ വളരെ സജീവമാണ് ഇരുവരും, മകൻ കാളിദാസ് സിനിമയിൽ പ്രേവേശിച്ചിട്ടും മകൾ മാളവികയുടെ സിനിമയിലേക്കുള്ള വരവിനായിട്ടുള്ള കാത്തിരിപ്പാണ് ഓരോ ആരാധകർക്കും.

മാളവിക ജയറാം ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച് ചില ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരിൽ ഏറെ ചർച്ച വിഷയമായി മാറുന്നത്, ജയറാമും പാർവതിയും കാളിദാസും കൂടെ കാളിദാസിന്റെ ഗേൾഫ്രിണ്ടിനൊപ്പം ദുബായിൽ അവധി ആഘോഷ യാത്രയിൽ മാളവിക തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ചിത്രങ്ങളുമായി എത്തി. എന്നാൽ ആ ചിത്രങ്ങയിൽ മാളവികയ്ക്കൊപ്പം മുഖം മറിച്ച് നിൽക്കുന്ന ചിത്രം കണ്ട ആരാധകർക്കിടയിൽ സംശയത്തിന് വഴി വച്ചത്.
ആരാണ് ഇത്, ഉണ്ണിമുകുന്ദൻ അല്ല തുടങ്ങിയ കമന്റുമായിട്ടാണ് ആരാധകർ മാളവികയോട് ചോദിക്കുന്നത്, എന്നാൽ കമന്റ് ബോക്സിൽ കാളിദാസ് അളിയാ എന്നത് കണ്ടതോടെ അധികം വൈകാതെ വീണ്ടും ഒരു താരപുത്രിയുടെ വിവാഹിതയാകുന്നു എന്നൊരു ആവേശത്തിലാണ് ആരാധകർ.
സിനിമയിൽ അഭിനയിച്ചിട്ടില്ലെങ്കിലും ജ്വല്റിയ്ക്ക് വേണ്ടിയുള്ള പരസ്യത്തിൽ അച്ഛൻ ജയറാമിനൊപ്പം മാളവിക അഭിനയിച്ചിട്ടുണ്ട്, മലയാള സിനിമയിൽ ഏറെ ഇഷ്ട്ടം തോന്നിയ നടൻ ഉണ്ണിമുകുന്ദനാണ് എന്ന് മാളവിക ഈ അടുത്തിടെ നടന്ന അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഉണ്ണിമുകുന്ദന്റെ നായികായി ഒരു അവസരം കിട്ടിയാൽ അഭിനയിക്കും എന്ന് മാളവിക പറഞ്ഞിരുന്നു.