ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് ഒക്ടോബർ 19 ന് റിലീസ് ചെയ്ത ചിത്രമാണ് ലിയോ, ചിത്രം റിലീസ് ചെയ്യുന്നതിന് മുന്നേ ലോകേഷ് നിറയെ സസ്പെൻസ് ചിത്രത്തിൽ ഒളിപ്പിച്ചിരുന്നു. സസ്പെൻസിൽ ഒളിപ്പിച്ചിരുന്ന ഒരു കഥാപാത്രമായിരുന്നു മഡോണ സെബാസ്റ്റ്യന്റെ കഥാപാത്രം.

ട്രൈലെറിൽ പോലും ചിത്രത്തിലെ മിക്ക കഥാപാത്രങ്ങളെയും ലോകേഷ് പുറത്തുവിട്ടിരുന്നില്ല, എലിസാ ദാസ് എന്ന കഥാപാത്രമായി വിജയുടെ സഹോദരിയായിട്ടാണ് മഡോണ സെബാസ്റ്റ്യൻ ലിയോയിൽ എത്തിയത്. ലിയോ ചിത്രത്തിൽ വിളിച്ചിരുന്നപ്പോൾ കഥയുടെ വൺ ലൈൻ മാത്രം പറഞ്ഞിരുന്നുള്ളു, സീനുകളിലെ മിക്കത്തും ആരും പറഞ്ഞു തന്നിരുന്നില്ല എന്ന് മഡോണ സെബാസ്റ്റ്യൻ. ലിയോയുടെ വിശേഷങ്ങളും വിജയ്ക്കൊപ്പമുള്ള നിമിഷങ്ങളും പങ്കു വച്ചിരിക്കുകയാണ് മഡോണ സെബാസ്റ്റ്യൻ.
” ലിയോ വ്യത്യാസമായൊരു ചിത്രമായിരുന്നു അവർ എന്നെ കഥാപാത്രത്തിനായി വിളിച്ചപ്പോൾ എനിക്ക് ചിത്രത്തെ കുറിച്ച് ഒരു ചെറിയ വൺ ലൈൻ മാത്രമാണ് കിട്ടിയത്, എനിക്ക് ചോദിക്കണമെന്നുണ്ടായിരുന്നു എങ്ങനെയുള്ള കഥാപാത്രമായിരിക്കും എന്നും ഒന്നും പറഞ്ഞില്ല. സിനിമയിൽ ചെയ്തിരിക്കുന്ന മിക്ക സീനും എനിക്ക് നേരത്തെ ആരും പറഞ്ഞു തന്നിരുന്നില്ല, എനിക്കറിയില്ലായിരുന്നു ഞാൻ അവിടെ എത്തിയപ്പോൾ അവർ ചോദിച്ചു നിനക്ക് ഇത് ചെയ്യാമോ, നിങ്ങൾക്ക് അത് ചെയ്യാൻ കഴിയുമോ എന്ന് എനിക്ക് അത് ഒരു മികച്ച പഠനാനുഭവമായി ഞാൻ കരുതുന്നു. എനിക്ക് അത് നേരത്തെ അറിയാമായിരുന്നെങ്കിൽ എനിക്ക് കിട്ടുമായിരുന്നു, അതിനുള്ള സമയം കിട്ടിയില്ല.
അത് രണ്ട് വർഷം മുമ്പ് ഒരു മോൺ ട്രെയിനിംഗ് പോലെയായിരുന്നു. കൈ എങ്ങനെ നീക്കണം കാല് എങ്ങനെ നീക്കണം എന്നുള്ളതിനെ കുറിച്ച് അത്രെയും ഉള്ളു.വിജയ് കൂടെ അഭിനയിക്കുക എന്നുള്ളത് വലിയ കാര്യമാണ് അതും ഇങ്ങനെയുള്ള ചിത്രത്തിൽ, ഈ സിനിമയുടെ ഭാഗമാകാൻ കേരളത്തിലെ ഓരോത്തരും കാത്തിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് അത് തന്നെ എനിക്ക് മഹത്തരമായിരുന്നു.
ലിയോയിൽ അഭിനയിക്കുണ്ട് എന്നുള്ള കാര്യം അറിയാവുന്നത് എന്റെ അമ്മയ്ക്ക് മാത്രമാണ്, അടുത്ത സുഹൃത്തുക്കളോടോ, കുടുംബങ്ങളെടെ ഒന്നും പറഞ്ഞിരുന്നില്ല കാരണം ഞാൻ അധികം സംസാരിക്കുന്ന വ്യക്തിയല്ല. ആദ്യം അവർ ഒരു സഹോദരിയുടെ കഥാപാത്രമാണെന്ന് എന്നോട് പറഞ്ഞത്, അത് എങ്ങനെയുള്ള സഹോദരി കഥാപാത്രമായിരിക്കും എന്ന് പറഞ്ഞു തന്നിരുന്നില്ല.
പിന്നീട് ഞാൻ ചെന്നൈയിൽ എത്തി ലോകേഷിനെ കണ്ടു, അദ്ദേഹം എനിക്ക് ഒരു ലിയോ കഥയുടെ വിവരണം നൽകി, പിന്നെ ഞാൻ ചിന്തിച്ചു സാധാരണ ഒരു പാവം സഹോദരി പോലെയാണോ എന്ന് പക്ഷെ അങ്ങനെയൊന്നും അല്ല. ആദ്യം ഷൂട്ട് ചെയ്തത് ‘നാ റെഡി ‘ ഗാനത്തിലായിരുന്നു മൂന്ന് ദിവസത്തെ ” മഡോണ സെബാസ്റ്റ്യൻ കൂട്ടിചേർത്തു.