‘ എന്റെ ക്യാപ്റ്റൻ, എന്റെ റോൾ മോഡൽ’, വീഡിയോ പങ്കുവച്ച് വിഘ്‌നേഷ് ശിവൻ

തമിഴ് സംവിധായകനും, ലേഡി സൂപ്പർ സ്റ്റാർ നയൻ‌താരയുടെ ഭർത്താവുമായ വിഘ്‌നേഷ് ശിവൻ ഇൻസ്റ്റാഗ്രാം പേജിൽ പങ്കു വച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മിഡിയയിൽ തരംഗം സൃഷ്ട്ടിച്ചോണ്ടിരിക്കുന്നത്.

ഇന്ത്യൻ ക്രിക്കറ്റ്‌ താരം ധോണിയ്ക്കൊപ്പം ഇരുന്ന് ടീ ഷർട്ടിൽ ഓട്ടോഗ്രാഫ് വാങ്ങുന്നതും, താൻ ഏറെ ആരാധിക്കുന്ന മനുഷ്യൻ ആണെന്നും വീഡിയോയ്ക്ക് താഴെ കുറിക്കുന്നുണ്ട് .

” എന്റെ നായകനോടൊപ്പം, എന്റെ ക്യാപ്റ്റൻ, എന്റെ റോൾ മോഡൽ! ഈ ശുദ്ധമായ ആത്മാവിന്റെ അടുത്തായിരിക്കുക എന്നത് എല്ലായ്പ്പോഴും വൈകാരികവും അതിശക്തവുമാണ്! ഞാൻ വളരെയധികം സ്നേഹിക്കുകയും മറ്റെല്ലാ ദിവസവും നോക്കുകയും ചെയ്യുന്ന ഒരു മനുഷ്യൻ! ഞാൻ അവനെ കാണുമ്പോഴെല്ലാം എന്റെ മുഖത്ത് സന്തോഷം കാണുമ്പോൾ എനിക്ക് ഒരുപാട് സന്തോഷം തോന്നുന്നു തമിഴ്‌നാട്ടിൽ അദ്ദേഹം സിനിമകൾ ചെയ്യുന്നത് കാണുന്നതിൽ വളരെ സന്തോഷം! തന്റെ ഫിലിം പ്രൊഡക്ഷൻ ഹൗസ് ശ്രമങ്ങൾ തുടങ്ങാൻ ഈ വ്യവസായം തിരഞ്ഞെടുത്ത ധോണി എന്റർടൈൻമെന്റിൽ നിന്ന് വരുന്ന സിനിമകൾ കാണാൻ തിയേറ്ററുകളിൽ ഒഴുകിയെത്തി എല്ലാ സ്നേഹവും പിന്തുണയും നൽകാൻ ഞങ്ങൾ തയ്യാറാണ്.നന്ദി സാക്ഷി സിംഗ് മാം, തമിഴ്സിനിമയിലേക്ക് സ്വാഗതം തിയേറ്ററുകളിൽ ബ്ലോക്ക്ബസ്റ്റർ ഓപ്പണിംഗിനായി ധോണി എന്റർടൈൻമെന്റ് ലെറ്റസ്‌ ഗെറ്റ് മാരീഡ് ടീമിന് എല്ലാവിധ ആശംസകളും നേരുന്നു ഞാൻ, അവനെ കാണുമ്പോഴെല്ലാം ” എന്ന ക്യാപ്‌ഷനോടെയാണ് വിഘ്‌നേഷൻ ശിവൻ വീഡിയോ പോസ്റ്റ്‌ ചെയ്തത്.

ധോണി എന്റർടൈന്മെന്റിന്റെ ബാനറിൽ എം എസ് ധോണിയുടെയും ഭാര്യ സാക്ഷി ധോണിയുടെയും കന്നി നിർമാണ ചിത്രമായ ‘എൽ ജി എം’ നായി തമിഴ് ഇൻഡസ്ട്രിയിലെ ഓരോരുത്തരും കാത്തിരിപ്പിലാണ്. രമേശ് തമിഴ് മണിയാണ് ചിത്രം സംവിധാനം ചെയ്യുന്ന എൽ ജി എം ഒരു കോമഡി ഫാമിലി എന്റർടൈൻമെന്റ് ചിത്രം കൂടിയാണ്.

ചിത്രത്തിന്റെ ഓഡിയോ ലോഞ്ചും ട്രെയിലർ ലോഞ്ചും ഈ അടുത്തിടെയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്, എം എസ് ധോണിയും ഭാര്യ സാക്ഷി ധോണിയും ചടങ്ങിൽ പങ്കെടുത്തു, ഈ കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലെർ പുറത്തിറങ്ങിയത്.എൽ. ജി.എം ൽ ഹരീഷ് കല്യാൺ, നാദിയ, ഇവാന, യോഗി ബാബു, മിർച്ചി വിജയ് തുടങ്ങിയവരും ചിത്രത്തിന്റെ പ്രധാന ഭാഗമാകുന്നു, സംവിധായകൻ രമേശ് തമിഴ്മണി തന്നെയാണ് ചിത്രത്തിന് സംഗീതം നൽകുന്നതും.

ലൗവ് ടുഡേ എന്ന ചിത്രത്തിന്റെ സംവിധായകൻ പ്രദീപ് രാഘവനെ നായകനാക്കി വിഘ്‌നേഷ് ശിവന്റെ അടുത്ത പ്രൊജക്റ്റ്‌ പ്രഖ്യാപിച്ചിരുന്നു, ചിത്രത്തിൽ നായികയായി എത്തുന്നത് ബോളിവുഡ് താരമായ ജാൻവി കപൂർ ആണ് എന്നാണ് റിപ്പോർട്ടുകൾ.

Share Now