ഭാര്യ പ്രിയയാണ് ഇതുവരെയുള്ള എന്റെ വളർച്ചയ്ക്ക് കാരണം എന്ന് പറയുകയാണ് സംവിധായകൻ അറ്റ്ലീ.
ജവാന്റെ വിജയത്തിന് പ്രധാനവുമായ കാരണം പ്രിയയുടെ പിന്തുണയായിരുന്നു എന്നും, പ്രിയ അമ്മയാകുമ്പോൾ അവളുടെ മാനസികാവസ്ഥയിൽ എന്നോടൊപ്പമോ അമ്മയോടൊപ്പമോ ആഗ്രഹിച്ചിരുന്നു എന്ന് തമിഴ് ചാനലിൽ നൽകിയ ആഭിമുഖത്തിൽ സംസാരിക്കുക ആയിരുന്നു അറ്റ്ലീ.
“ബിഗിലിന് ശേഷം ജവാന് വേണ്ടി നാല് വർഷത്തെ ഇടവേളയുണ്ടായിരുന്നു. വൈകാരികമായ ആ യാത്രയിൽ പ്രിയയോടാണ് ആദ്യം നന്ദി പറയേണ്ടത്. പ്രിയയാണ് എന്റെ വളർച്ചയ്ക്ക് കാരണം, പ്രിയ അമ്മയാകുമ്പോൾ അവളുടെ മാനസികാവസ്ഥ വേറെയാണ്. ഒരു പ്രത്യേക കംഫർട്ട് സോണിൽ അമ്മയോടൊപ്പം താമസിക്കാൻ പ്രിയ ആഗ്രഹിച്ചേക്കാം. ഭർത്താവിനൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ആഗ്രഹിച്ചേക്കാം.”
” ആ നിമിഷം ഒന്നോ രണ്ടോ തവണ മാത്രമേ സംഭവിക്കുകയൊള്ളു മിക്ക സ്ത്രീകൾക്കും. ആ കംഫർട്ട് സോൺ വിട്ട് എന്നോടൊപ്പം ഉണ്ടായിരുന്നത് മറ്റൊന്നാണ്, തീർച്ചയായും ഞാൻ മാത്രമല്ല. സൈന്യം, വിദേശ സേവനങ്ങൾ തുടങ്ങിയ വളരെ പ്രധാനപ്പെട്ട ജോലികളിൽ പല ഭാര്യമാരും ഭർത്താക്കന്മാർക്ക് വേണ്ടി അത് ചെയ്യുന്നു. പക്ഷേ അവിടെ എന്റെ ഭാര്യയ്ക്ക് നന്ദി പറയാനുള്ള എന്റെ വേദിയായിരുന്നു ജവാൻ ഓഡിയോ ലേഞ്ച്.”
” ജവാന്റെ വിജയത്തിന് പിന്നിലെ ആദ്യത്തേതും പ്രധാനവുമായ കാരണം പ്രിയയുടെ പിന്തുണയായിരുന്നു. ഇപ്പോൾ പോലും അത് എന്നെ വളരെ വികാരഭരിതനാക്കുന്നു” അറ്റ്ലീ പറഞ്ഞു.