ഉണ്ണിമുകുന്ദന്റെ കരിയറിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ‘മാളികപ്പുറം’. 2022-ൽ വിഷ്ണു സസി ശങ്കർ സംവിധാനത്തിൽ ഉണ്ണിമുകുന്ദൻ, ദേവനന്ദ, സൈജു കുറുപ്പ്, ശ്രീപത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിച്ചത്.
ഇപ്പോൾ ഇതാ, ‘മാളികപ്പുറം’ ചിത്രത്തിന്റെ ഡബ്ബിങ് സമയത്ത് കരഞ്ഞ കാര്യം പറയുകയാണ് നടൻ സൈജു കുറുപ്പ്. അടിക്കുന്ന സീനിൽ എന്റെ മോള് മയുഖയിലൂടെയാണ് ദേവനന്ദയെ കണ്ടത് എന്നും, ആരെങ്കിലും എന്നെ അടിച്ചാൽ പോലും മോൾക്ക് വിഷമമാകും എന്ന് സൈജു കുറുപ്പ് പറയുന്നു.
” ഡബ്ബിങ് സമയത്ത് ‘മാളികപ്പുറം’ത്ത് എന്നെ അടിച്ചതിനു ശേഷം, ഞാൻ എന്റെ മോള് കാണുന്നുണ്ട് എന്ന് പറയുന്നുണ്ട്. അപ്പോൾ സംഭവിച്ചത് അതാണ് ഈ സീൻ പ്ലേ ചെയ്യുകയായിരുന്നു, ഞാൻ ഡബ്ബ് ചെയ്യുകയായിരുന്നു. പിന്നെ അത് വീണ്ടും കാണണം എന്ന് പറഞ്ഞപ്പോൾ, ഞാൻ അതിലേക്ക് ഇറങ്ങി പോയി”.
“എന്റെ മോള് മയുഖയാണ് അപ്പോൾ ഞാൻ ദേവനന്ദയിലൂടെ കാണുന്നത്, അവൾ എത്ര മാത്രം ഫീൽ ചെയ്യുന്നതാണ്. എന്നെ പരസ്യമായിട്ടോ രഹസ്യമായിട്ടോ അടിച്ചുവെന്ന് പറഞ്ഞാൽ വിഷമമാണ്, അതാണ് എന്റെ ഉള്ളിൽ വന്നത്. പോരാത്തതിന് ഡബ്ബിങ് സമയത്ത് അവരൊക്കെ പുറകിൽ ആയതോണ്ട് കരഞ്ഞു” സൈജു കുറുപ്പ് പറഞ്ഞു.