നടൻ മോഹൻലാലിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്, ഏത് പ്രായക്കാരെയും ബഹുമാനിക്കാനുള്ള മനസ്സുള്ള മനുഷ്യനാണ് മോഹൻലാൽ എന്നും. മോഹൻലാൽ മറ്റുള്ളവരെ സംതൃപ്തിപ്പെടുത്തുന്നത് പോലെ ഒന്നും നമ്മുക്ക് ഒന്നും സാധിക്കില്ല എന്ന് ജീത്തു ജോസഫ് പറയുന്നു.
നാളെ റിലീസിന് ഒരുങ്ങാൻ ഇരിക്കുന്ന ‘നേര്’ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കു വെക്കാൻ, നടത്തിയ ആഭിമുഖത്തിലാണ് ജീത്തു ജോസഫ് സംസാരിച്ചത്.
” എല്ലാവരെയും റെസ്പെക്റ്റ് ചെയ്യുന്ന മനുഷ്യനാണ് മോഹൻലാൽ, അദ്ദേഹത്തിനൊപ്പം ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ അദ്ദേഹം കഴിക്കുന്നതിന് മുൻപ് മറ്റുള്ളവരെ കഴിപ്പിക്കാനാണ് ശ്രമിക്കാറ്. ഞാൻ എപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്, നമ്മുക്ക് ഒന്നും അങ്ങനെ ആവാൻ പറ്റില്ല. ഒരു ദിവസം ഹോം തിയറ്ററിൽ സിനിമ കാണാൻ വേണ്ടി ഞങ്ങൾ അടക്കം 15 പേയുണ്ടായിരുന്നു. ആറ് സീറ്റ് മാത്രമെയൊള്ളു, അദ്ദേഹത്തിന് ഒരു സീറ്റ് ഞാൻ മാറ്റി വച്ചിട്ടുണ്ടായിരുന്നു. പുള്ളി ആദ്യം സാധാരണ കസേര എടുത്തിട്ട് മൂലയ്ക്ക് ഇരുന്നിട്ട് ‘ഞാൻ ഇവിടെ ഇരുന്നോളാം എന്ന് ‘ “.
” എന്നിട്ട് ബാക്കി എല്ലാവരും ഇരുന്ന് കഴിഞ്ഞപ്പോൾ ഞാൻ കസേര മാറ്റി ഇട്ടു, അവസാനം അദ്ദേഹത്തിന് മനസ്സിലായി എന്നെ ഇരുത്താൻ വേണ്ടിട്ടാണ് എന്ന്. പിന്നെ അദ്ദേഹത്തെ കൊണ്ട് പോയി ഇരുത്തി, പ്രായത്തിൽ മുതിർന്നവരാണെങ്കിലും എല്ലാവരെയും ബഹുമാനിക്കുന്ന വ്യക്തിയാണ് “. ജീത്തു ജോസഫ് പറഞ്ഞു.