എന്റെ എല്ലാ കഥാപാത്രങ്ങൾക്കും സ്വന്തം ശബ്ദം നൽകാനുള്ള പദവി എനിക്ക് മാത്രമുള്ളതാണ്, പൃഥ്വിരാജ്

സിനിമയിലും ഏത് മേഖലയിലും തന്റെതായ ഒരു സ്ഥാനം ഉറപ്പിക്കുന്ന നടനാണ് പൃഥ്വിരാജ്. മലയാളി നടൻ എന്നതിലുപരി മറ്റ് അന്യഭാഷയിലും തിളങ്ങി നിൽക്കുന്ന താരം കൂടിയാണ്.

കെജിഎഫ് ചിത്രത്തിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാർ, ചിത്രത്തിൽ പ്രഭാസിനൊപ്പം പൃഥ്വിരാജും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഈ അടുത്തിടെയാണ് ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങിയത്, ട്രൈലെറിൽ ആരാധകരെ ആകർഷണിയമായി തോന്നിയത്. 5 ഭാഷയിൽ ഇറങ്ങാൻ ഒരുങ്ങുന്ന സലാറിൽ പൃഥ്വിരാജിന്റെ ശബ്ദമാണ് നൽകിയിരിക്കുന്നത്.

ഇപ്പോൾ ഇതാ, നടൻ പൃഥ്വിരാജ് സോഷ്യൽ മിഡിയയിൽ പങ്കു വച്ച പോസ്റ്റാണ് ആരാധകരിൽ ഏറെ ശ്രദ്ധ നേടുന്നത്. ഇതുവരെ അഭിനയിച്ചിട്ടുള്ള എല്ലാ സിനിമയിലും പൃഥ്വിരാജ് തന്നെയാണ് ഡബ് ചെയ്യുന്നത് എന്നും, എന്നാൽ ഇത്‌ ആദ്യമായിട്ടാണ് 5 ഭാഷയിൽ ഡബ് ചെയ്യുന്നത് എന്ന് താരം കുറിക്കുണ്ട്.

‘ സലാർ ഫൈനൽ ഡബ്ബിംഗ് തിരുത്തലുകൾ നടത്തി. വർഷങ്ങളായി ഞാൻ പ്രവർത്തിച്ചിട്ടുള്ള വിവിധ ഭാഷകളിലുടനീളമുള്ള എന്റെ എല്ലാ കഥാപാത്രങ്ങൾക്കും സ്വന്തം ശബ്ദം നൽകാനുള്ള പദവി എനിക്കുണ്ട്. എന്റെ ചില കഥാപാത്രങ്ങൾക്ക് ഞാൻ പല ഭാഷകളിലും ഡബ്ബ് ചെയ്തിട്ടുണ്ട്. എന്നാൽ ഒരേ കഥാപാത്രത്തിന് 5 വ്യത്യസ്ത ഭാഷകളിൽ ഒരേ സിനിമയിൽ ഡബ്ബ് ചെയ്യുന്നത് എനിക്ക് ആദ്യമാണ്. തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി, തീർച്ചയായും മലയാളം. പിന്നെ എന്ത് സിനിമയ്ക്ക് വേണ്ടി ചെയ്യണം! 2023 ഡിസംബർ 22-ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ ദേവയും വരദയും നിങ്ങളെ കാണും ‘ എന്ന് അടിക്കുറുപ്പോടെയാണ് ചിത്രങ്ങൾ പങ്കു വച്ചിരിക്കുന്നത്.

Share Now