ഏക്താ കപ്പൂറിനൊപ്പം പാൻ ഇന്ത്യൻ ലെവലുമായി മോഹൻലാൽ, വൃഷഭ വരുന്നു.

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നായകനായി എത്തുന്ന വൃഷഭ എന്ന് പേര് ഇട്ടിരിക്കുന്ന ചിത്രം വരുന്നു, ബാലാജി ടെലിവിഷൻ ബാനറിൽ ഹിന്ദി ടെലിവിഷൻ നിർമ്മിതാവായ ഏക്താ കപ്പൂറാണ് ചിത്രം നിർമ്മിക്കുന്നത്.

ഏക്താ കപ്പൂർ അദ്ദേഹത്തിന്റെ ഒഫീഷ്യൽ സോഷ്യൽ മിഡിയ വഴി മോഹൻലാലിനോപ്പമുള്ള  ചിത്രം പങ്കു വച്ചു കൊണ്ടാണ് ഈ വിവരം അറിയിച്ചത്.

നന്ദകിഷോർ സംവിധാനം ചെയ്യുന്ന വൃഷഭ എന്ന വരാനിരിക്കുന്ന കാലഘട്ടത്തിലെ ആക്ഷൻ എന്റർടൈൻമെന്റ് ചിത്രം ഒരു ബിഗ് ബഡ്ജറ്റ് ചിത്രമാണ്. ചിത്രത്തിന്റെ ചിത്രികരണം ജൂലൈയിൽ തന്നെ ആരംഭിക്കും എന്നാണ് റിപ്പോർട്ട്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നി ഭാഷകളിൽ ചിത്രം റിലീസ് ചെയ്യുന്നതാണ്.

കണക്റ്റ് മീഡിയ, എ. വി. എസ് സ്റ്റുഡിയോ എന്നിവർ ചേർന്ന് നിർമ്മാണ പങ്കാളിയാകുന്ന വൃഷഭ ഒരു മകന്റെയും പിതാവിന്റെയും ബന്ധത്തെ കേന്ദ്രികരിച്ചുഉള്ള ചിത്രമാണ് . ചിത്രത്തിൽ മോഹൻലാൽ പിതാവിന്റെ വേഷത്തിലാണ് എത്തുന്നത് എന്ന് ഇതിനോടകം തന്നെ ചർച്ചയായിരുന്നു.

മകന്റെ കഥാപാത്രം തെലുങ്ക് താരം അവതരിപ്പിക്കും എന്ന് അറിയിച്ചിരുന്നു, ഈ അടുത്തിടെ വൃഷഭയിൽ മോഹൻലാലിന്റെ മകന്റെ വേഷത്തിൽ വിജയ് ദേവരകൊണ്ട അഭിനയിക്കുന്നത് എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

Share Now