ഹാസ്യ കഥാപാത്രങ്ങിളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു നടനായിരുന്നു കലാഭവൻ ഹനീഫ്. ഒരു നടൻ എന്ന നിലയിൽ കലാഭവൻ ഹനീഫയുടെ വേഷങ്ങളിൽ നിന്ന് വേറിട്ട ഒന്നായിരുന്നു, ‘ഈ പറക്കും തളിക’യിലെ മണവാളന്റെ വേഷം. ഒരൊറ്റ സീൻ ആണെങ്കിലും ഫനീഫിന്റെ പ്രകടനം സിനിമയെ കൂടുതൽ ഹാസ്യത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ ഹരിശ്രീ അശോകൻ കലാഭവൻ ഫനീഫിനെ കുറിച്ച്, ഈ അടുത്തിടെ നടത്തിയ ആഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. എന്ത് ഉണ്ടായാലും ആരോടും ഒരു പരാധി പറയാതെ വ്യക്തിയാണ് ഹനീഫ് എന്നും, ഷൂട്ട് ചെയ്യുന്ന സെറ്റിൽ വച്ചായിരുന്നു ഹനീഫിന്റെ കാര്യം അറിഞ്ഞത് എന്ന് ഹരിശ്രീ അശോകൻ പറയുന്നു.
” ഹനീഫ് ഞാൻ ആയിട്ട് കമ്പനിയാകുന്നത് കലാഭവൻ പ്രോഗ്രാം വന്നതിന് ശേഷമാണ്. ഹനീഫ് ആയിട്ട് ഒരുപാട് കാലം പ്രോഗ്രാം ചെയ്തിട്ടുണ്ട്. അതിന് ശേഷം ഹനീഫ് ന്യൂസ് പരേഡിൽ കയറി, ആ കാലം അത്രെയും ഞാനും ജയറാമും ഹനീഫും സുദർശനും പരിപാടിയ്ക്ക് വേണ്ടി പുറത്തേക്ക് പോകാറുണ്ട്. അന്ന് ആ സമയത്ത് ജയറാം കലാഭവനില്ലായിരുന്നു, പിന്നീട് സിനിമയിൽ വച്ചാണ് ഞങ്ങൾ വീണ്ടും സുഹൃത്തുക്കൾ ആയത്. സിനിമയിൽ ഞങ്ങൾ തമ്മിലുള്ള നിരവധി കോംമ്പിനേഷൻ വേഷങ്ങൾ ചെയ്തിട്ടുണ്ട്.”
“ഒരു ആളോടും പരാധി ഇല്ലാത്ത വ്യക്തിയാണ് ഹനീഫ്, എന്നാൽ അയാൾക്ക് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ആരോടെങ്കിലും പറയേമില്ല. വളരെ ഒതുങ്ങി കൂടി ആരെയും ബുദ്ധിമുട്ടിക്കാത്ത രീതിയിൽ നിൽക്കുന്ന ഒരാളാണ്. ഞാൻ ഷൂട്ടിംഗ് നിൽക്കുമ്പോഴാണ് മരിച്ചു എന്നുള്ള വാർത്ത കേട്ടത്, വരാനിരിക്കുന്ന കുറച്ച് ചിത്രങ്ങളിൽ ഞാനും ഹനീഫുമായി വേഷങ്ങൾ ചെയ്തിട്ടുണ്ട്. അപ്പോഴാണ് ഞാൻ അവസാനമായി കണ്ടത്, സുഖമില്ലായിരുന്നു എന്ന് മരിച്ചതിന് ശേഷമാണ് ഞാൻ അറിയുന്നത്. നല്ലൊരു സുഹൃത്തും കൂടിയായിരുന്നു ഫനീഫ് ” ഹരിശ്രീ അശോകൻ പറഞ്ഞു.