ഹിന്ദി സിനിമയിലെ മുൻനിരനായകന്മാരിൽ ഏറെ ജനശ്രദ്ധയുള്ള നടനാണ് രൺവീർ സിംഗ്, ഷാറുഖ് ഖാന്റെ ഏറ്റവും മികച്ച ആക്ഷൻ സീരിസ് ഡോൺ സിനിമയുടെ മൂന്നാം ഭാഗം പ്രഖ്യാപിച്ച് ഫർഹാൻ അക്തർ. പക്ഷെ ഷാരൂഖിന് പകരം രൺവീർ സിങ് ആകും ഡോണിന്റെ വേഷത്തിൽ എത്തുക എന്നുള്ള റിപ്പോർട്ടുകൾ ഈ അടുത്തിടെ സോഷ്യൽ മിഡിയയിൽ ആരാധകരിൽ ചർച്ച ചെയ്യപ്പെട്ടത്തിൽ ഒന്നായിരുന്നു.
എന്നാൽ ആ വാർത്ത സത്യമാണ് ഫർഹാൻ അക്തർ സംവിധാനം ചെയ്ത ഷാരൂഖ് ഖാൻ നായകനയി എത്തി വലിയ വിജയം നേടിയെടുത്ത ഡോൺ സീരീസിലെ മൂന്നാമത്തെ ഭാഗത്തിൽ ഈ തവണ ഡോൺ ആകാൻ പോകുന്നത് ഷാരൂഖ് ഖാൻ അല്ല, പകരം രൺവീർ സിംഗ് ആണ്.ഈ ഒരു സന്തോഷ വാർത്ത രൺവീർ സിംഗ് സംവിധാകൻ ഫർഹാൻ അക്തർക്കും പ്രേക്ഷകർക്കും നന്ദി അറിയിച്ചു കൊണ്ടും, ഞാനെന്ന വ്യക്തിയെയും നടനെയും രൂപപ്പെടുത്തിയത് അവരാണ് എന്നും, അദ്ദേഹത്തിന്റെ കുട്ടിക്കാലത്തെ അമിതാഭ് ബച്ചനെയും ഷാരൂഖ് ഖാനെയും അനുകരിക്കുന്ന കുറിച്ച് ചിത്രങ്ങളുമായി ഇൻസ്റ്റാഗ്രാമിൽ എത്തി,

” ദൈവമേ! ഇത് ചെയ്യണമെന്ന് ഞാൻ വളരെക്കാലമായി സ്വപ്നം കാണുന്നു!
കുട്ടിക്കാലത്ത് ഞാനും അമിതാഭ് ബച്ചനെയും ഷാരൂഖ് ഖാനെയും കാണുകയും ആരാധിക്കുകയും ചെയ്യുന്ന മറ്റുള്ളവരെപ്പോലെ സിനിമകളോട് പ്രണയത്തിലായിരുന്നു – ഹിന്ദി സിനിമയിലെ രണ്ട് ജി.ഒ.എ.ടി. അവരെപ്പോലെ വളരണമെന്ന് ഞാൻ സ്വപ്നം കണ്ടു. ഒരു നടനാകാനും ഹിന്ദി സിനിമയിലെ നായകനാകാനും ഞാൻ ആഗ്രഹിച്ചതിന്റെ കാരണം അവരാണ്. എന്റെ ജീവിതത്തിൽ അവരുടെ സ്വാധീനവും പറഞ്ഞറിയിക്കാനാവില്ല. ഞാനെന്ന വ്യക്തിയെയും നടനെയും രൂപപ്പെടുത്തിയത് അവരാണ്. അവരുടെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുന്നത് എന്റെ ബാല്യകാല സ്വപ്നത്തിന്റെ പ്രകടനമാണ്’.
‘ഡോൺ’ രാജവംശത്തിന്റെ ഭാഗമാകുക എന്നത് എത്ര വലിയ ഉത്തരവാദിത്തമാണെന്ന് ഞാൻ മനസ്സിലാക്കുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി നിരവധി കഥാപാത്രങ്ങൾ ചെയ്തതുപോലെ പ്രേക്ഷകർ എനിക്കൊരു അവസരം നൽകുകയും സ്നേഹം ചൊരിയുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
എന്നെ വിശ്വസിച്ച് തന്നതിന് ഫർഹാനും റിതേഷിനും നന്ദിഈ മാന്യമായ മേലങ്കിയും എന്നിലുള്ള വിശ്വാസവും. നിങ്ങളുടെ വിശ്വാസവും ബോധ്യവും എനിക്ക് നൽകാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.എന്റെ രണ്ട് സൂപ്പർനോവകളായ ബിഗ് ബിയും എസ്ആർകെയും, എനിക്ക് നിങ്ങളെ അഭിമാനിക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.എന്റെ പ്രിയപ്പെട്ട പ്രേക്ഷകരേ, എല്ലായ്‌പ്പോഴും എന്നപോലെ, ഞാൻ നിങ്ങളോട് വാഗ്ദാനം ചെയ്യുന്നു…
നിങ്ങളെ രസിപ്പിക്കാൻ ഞാൻ പരമാവധി ശ്രമിക്കുമെന്ന്..’ഡോൺ’.താങ്കളുടെ സ്നേഹത്തിനു നന്ദി.” എന്ന ക്യാപ്‌ഷനോടെ ചിത്രങ്ങൾ പങ്കു വച്ചു.
ഫർഹാൻ അക്തർ സംവിധാനം ഡോണിൽ രൺവീർ സിംഗിന്റെ നായികയായി കിയാരാ അദ്വാനി എന്നാണ് റിപ്പോർട്ട് പറയുന്നത്,ആലിയ ഭട്ട് രൺവീർ സിംഗ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി 7 വർഷത്തിനു ശേഷം കരൺ ജോഹർ സംവിധാനം ചെയ്ത് ജൂലൈ 28 തിയറ്ററിൽ റിലീസ് ചെയ്ത ‘റോക്കി ഔർ റാണി കി പ്രേം കഹാനി’. റൊമാന്റിക് ചിത്രമാണ് രൺവീർ സിംഗിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം, തിയറ്ററിൽ മികച്ച പ്രതികരണം കൊണ്ട് മുന്നോട്ട് പോകുന്ന റോക്കി ഔർ റാണി കി പ്രേം കഹാനി റിലീസ് ചെയ്ത് 13 ദിവസം കൊണ്ട് 4.10 കോടിയോള്ളം ബോക്സ് ഓഫീസിൽ കളക്ഷൻ നേടിയെടുത്തു.