ഒരു വർഷത്തെക്ക്‌ സാമന്ത സിനിമയിൽ ഇല്ല, ഇടവേള എടുത്ത് താരം

തെന്നിന്ത്യൻ താരങ്ങളിൽ ഏറെ ജനശ്രദ്ധ നേടിയ താരമാണ് സാമന്ത റൂത്ത് പ്രഭു, ചുരുങ്ങിയ സമയം കൊണ്ട് തന്റെതായ ഇടം നേടാൻ താരത്തിന് കഴിഞ്ഞു. അഭിനയിച്ചുട്ടുള്ള മിക്ക സിനിമകളും ബോക്സ്‌ഓഫീസിൽ വൻ നേട്ടം നേടിയെടുക്കാൻ സാമന്തയുടെ ചിത്രങ്ങൾക്ക്‌ സാധിച്ചിട്ടുണ്ട്.                      

ഇപ്പോൾ ഇതാ സാമന്ത ചികിത്സയ്ക്കായി സിനിമ അഭിനയത്തിൽ നിന്ന് ഒരു വർഷത്തെക്ക്‌ ഇടവേള എടുക്കുന്നു എന്നുള്ള വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. 

ഒരു വർഷം മുന്നേയാണ് താരത്തിന് മയോസിറ്റിസ് എന്ന രോഗം ബാധിച്ച കാര്യം താരം സമൂഹമാധ്യമങ്ങൾ വഴി അറിയിക്കുകയുണ്ടായി, കൈയിൽ ഒരു സ്ട്രിപ്പ് ഇട്ട് കിടക്കുന്ന ഫോട്ടോ ഉൾപ്പടെ പങ്കു വച്ചു കൊണ്ടാണ് താരം അറിയിച്ചത്.

തീവ്രമായ പേശി വേദനയും, മസ്സിലിലെ വീക്കവും കാരണം നന്നായി വിശ്രമവും സമ്മർദ്ദം ഒഴിവാക്കാനും വേണ്ടി ഡോക്ടർമാരുടെ ഉപദേശം പ്രകാരമാണ് മയോസിറ്റിസ് ചികിത്സയ്ക്കായി താരം ആഗസ്റ്റ് നാലത്തെ ആഴ്ച്ചയിൽ യു. എസ്. എയിലേക്ക് പോകുന്നത്.

താരത്തിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുകയാണെങ്കിൽ ആറ് മാസത്തിനുള്ളിൽ തിരിച്ചെത്തും, എന്നിരുന്നാലും ഒരു വർഷം വിശ്രമം അനിവാര്യമാണ് എന്നാണ് ഡോക്ടർമാരുടെ നിലപ്പാട്. 

വിജയ് ദേവരകൊണ്ട,സാമന്ത കേന്ദ്ര കഥപാത്രമാക്കി  ശിവ നിർവാണ സംവിധാനം ചെയ്ത് വരാനിരിക്കുന്ന ഖുശി ചിത്രത്തിന്റെ ചിത്രികരണത്തിലാണ് താരം, വിജയ് ദേവരകൊണ്ട,സാമന്തഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ്. താരത്തിന്റെ മറ്റൊരു പ്രൊജക്റ്റായ വെബ് സീരീസ് സിറ്റാഡൻ ഈ അടുത്തിടെയാണ് ചിത്രികരണം പൂർത്തീകരിച്ചത്.

Share Now