കട്ട താടി ലൂക്കിൽ ജോജു ജോർജ്, കട്ട കലിപ്പിൽ കല്യാണി, ആന്റണി ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ

പാപ്പൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ജോജു ജോർജിനെ നായകനാക്കി ജോഷി സംവിധാനം ചെയ്ത് വരാനിരിക്കുന്ന ആന്റണിയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറക്കി. കട്ട താടിയിൽ സിഗരറ്റ് പിടിച്ച് നിൽക്കുന്ന ജോജു ജോർജും, കട്ട കലിപ്പിൽ നിൽക്കുന്ന കല്യാണി പ്രിയദർശനെയും പോസ്റ്ററിൽ കാണിക്കുന്നത്.

സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കേണ് ആന്റണിയുടെ ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്റർ, ജോഷിയുടെ തന്നെ സൂപ്പർഹിറ്റ് ചിത്രമായ പൊറിഞ്ചു മറിയം ജോസിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയ ജോജു ജോർജ്, നൈല ഉഷ, ചെമ്പൻ വിനോദ് ജോസ് വിജയരാഘവൻ എന്നിവരാണ് ആന്റണിയിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിൽ മറ്റൊരു കഥാപാത്രമായി കല്യാണി പ്രിയദർശനും, ആശ ശരത്തും എത്തുന്നു.

പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിനു ശേഷം ജോജു ജോർജ്ജും ജോഷിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ആന്റണി, ഇരുവരുടെ കൂട്ട്ക്കെട്ടിൽ വീണ്ടും ഒന്നിക്കുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

ഐൻസ്റ്റിൻ മീഡിയയുടെ ബാനറിൽ ഐൻസ്റ്റിൻ സാക് പോളാണ് ചിത്രം നിർമ്മിക്കുന്നത്, ഇരട്ട എന്ന സിനിമയാണ് ജോജു ജോർജ് അവസാനമായി പുറത്തിറങ്ങിയത്.

Share Now