കുഞ്ഞനുജത്തിയുടെ കൈയും പിടിച്ച് കാളിദാസ് വേദിയിൽ, വൈറലായി മാളവികയുടെ വിവാഹനിശ്ചയ വീഡിയോ

മലയാളി മനസ്സുകളെ കീഴടക്കിയ താരദമ്പതിമാരാണ് ജയറാമും പാർവതിയും, ഇപ്പോൾ ഇതാ താരദമ്പതിമാരുടെ മകൾ മാളവിക ജയറാമിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുകയാണ്.

കുഞ്ഞനുജത്തിയുടെ കൈയും പിടിച്ച് കാളിദാസ് ജയറാം വേദിയിലേക്ക് കൊണ്ട് പോകുന്ന വീഡിയോസാണ് സോഷ്യൽ മിഡിയയിൽ പ്രചരിച്ചിരിക്കുന്നത്. ഒപ്പം തന്നെ മോതിരമാറ്റം ചടങ്ങും വീഡിയോയിൽ കാണാം, ക്രീം നിറത്തിലുള്ള ലഹങ്കയിൽ അതീവ സുന്ദരിയായിട്ടാണ് മാളവികയെ വീഡിയോയിൽ കാണുന്നത്. ഏറ്റവും അടുത്ത സുഹൃത്തുക്കളും ബന്ധുക്കാരും മാത്രമാണ് ചടങ്ങിൽ പങ്കു എടുത്തത്.

ഈ അടുത്തിടെയാണ് കാമുകനൊപ്പമുള്ള ചിത്രം പങ്കു വച്ച് കൊണ്ട്, മാളവിക പ്രണയത്തിൽ ആണെന്നുള്ള വിവരം സോഷ്യൽ മിഡിയയിലൂടെ അറിയിച്ചത്. എന്നാൽ കാമുകന്റെ മുഖം വ്യക്തമാക്കിയില്ലായിരുന്നു, പിന്നീട് കാമുകന്റെ പിറന്നാൾ ദിനത്തിൽ ആയിരുന്നു കാമുകന്റെ മുഖം വ്യക്തമാക്കിയത്.

ഈ കഴിഞ്ഞ മാസത്തിലായിരുന്നു കാളിദാസ് ജയറാമിന്റെ വിവാഹനിശ്ചയം കഴിഞ്ഞത്, മോഡലിങ്ങായ താരിണിയാണ് കാളിദാസന്റെ വധു. എന്നിരുന്നാൽ മാളവികയുടെ വിവാഹമായിരിക്കും ആദ്യം നടത്തുക, എന്നിട്ടാണ് കാളിദാസിന്റെ വിവാഹം എന്ന് നേരത്തെ പാർവതി വെളിപ്പെടുത്തിയിരുന്നു.

Share Now