പൊന്നിയിൻ സെൽവൻ 2 ചിത്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷം ജയം രവി, നയൻതാര എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ഐ. അഹമ്മദ് സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രമാണ് ഇരൈവൻ, ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ജയം രവി കേരളത്തിൽ എത്തിയിരുന്നു. കേരത്തിൽ വരുമ്പോൾ എന്നെ സ്നേഹം കൊണ്ടുള്ള വരവേൽപ്പാണ് എന്നും, കേരളത്തിൽ വന്നാൽ തനിക്ക് രണ്ടാമത്തെ വീട്ടിൽ വന്നത് പോലെയാണ് എന്നാണ് ജയംരവി പറയുന്നത്.

” എനിക്ക് വളരെ സന്തോഷമുണ്ട് ഓരോ തവണയും കേരളത്തിൽ വരുമ്പോഴുള്ള വരവേൽപ്പ് കുറഞ്ഞത് ഒരു പാലിന്റെ ഇരട്ടി തവണ കൂടുതൽ സ്നേഹം കൊണ്ടുള്ള വരവേൽപ്പാണ്, ഞാൻ ആദ്യം വന്നപ്പോൾ രാജേഷ് വന്നു പറഞ്ഞു തനിഒരുവൻ രവി വന്നിട്ടുണ്ട് എന്നും ഇപ്പോൾ ഇരൈവൻ വരുമ്പോൾ പൊന്നിയൻസെൽവൻ രവി വന്നിട്ടും എന്ന് അപ്പോൾ ഓരോ പാടത്തേയും ഓർത്തുവച്ചിരിക്കണ്.
ഓരോ പടവും എന്നെയും മനസ്സിൽ വച്ചിട്ടുണ്ട് എന്ന് വിചാരിക്കുമ്പോൾ ഒരുപാട് സന്തോഷമുണ്ട്, ഇരൈവൻ എന്നത് ഗോഡ് എന്നാണ് തെളിവായിട്ട് പറഞ്ഞാൽ ഈ മൂവിയ്ക്ക് വേണ്ടി ഗോഡ്സ് ഓൺ കൺട്രിയിൽ വന്ന് നിങ്ങൾ എല്ലാവരെയും കാണണമെന്ന് മനസ്സിലുള്ള ആഗ്രഹമായിരുന്നു.
സംവിധായകന് വരാൻ കഴിഞ്ഞിയിരുന്നില്ല, ഇരൈവൻ സിനിമയുടെ അർത്ഥം എന്നതാണെന്ന് ഞാൻ ചിന്തിക്കുമ്പോഴാണ് സംവിധായകൻ വന്ന് പറഞ്ഞത് നമ്മുക്ക് എപ്പോഴെല്ലാം പേടി തോന്നുമ്പോൾ അപ്പോൾ ഇരൈവൻ എന്ന് വിളിക്കാം. അതായത് എപ്പോഴെല്ലാം നമ്മുക്ക് സന്തോഷം വന്നാലും സങ്കടം വന്നാലും പേടി വന്നാലും ഇരൈവൻ വരും എന്നാണ് പറയുന്നത്, അങ്ങനെത്തെ സങ്കടപരമായിട്ടുള്ള കുറെ സിനുകൾ ചിത്രത്തിലൂണ്ട്.
കേരളം എനിക്ക് ഒരു രണ്ടാമത്തെ വീട് പോലെയാണ്, ഒരു ജോലി കഴിഞ്ഞ് ഷീണിച്ച് ഇരിക്കുമ്പോൾ ഒന്ന് റിലാക്സായിട്ട് ഇരിക്കണം എന്ന് തോന്നുന്ന സ്ഥലം വീടാണ്, പിന്നീട് ഹോളിഡേയ്ക്ക് പോകുമ്പോൾ അത് കേരളമാണ്. ഞാൻ ഇപ്പോൾ വന്നാലും വളരെ സ്നേഹത്തോടെയാണ് എന്നെ എല്ലാവരും കാണുന്നത് എപ്പോഴും കേരളത്തിൽ വരണം എന്നുള്ള ചിന്തയാണ് എനിക്ക് ” ജയം രവി പറഞ്ഞു.
പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരം, ജി ജയറാം എന്നിവർ ചേർന്ന് നിർമ്മിച്ച് സെപ്റ്റംബർ 28ന് ചിത്രം തീയേറ്ററിൽ റിലീസ് ചെയ്ത ചിത്രമാണ് ഇരൈവൻ, 4 ഭാഷകളിൽ റിലീസ് ചെയ്ത ചിത്രത്തിൽ രാഹുൽ ബോസ്, ആശിഷ് വിദ്യാർത്ഥി, നരേൻ തുടങ്ങിയവരും ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങൽ . സൈക്കോ ക്രൈം ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രത്തിന് യുവൻ ശങ്കർ രാജയാണ് ചിത്രത്തിൽ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.