കുഞ്ചാക്കോ ബോബൻ, അർജുൻ അശോകൻ, ആന്റണി വർഗീസ് തുടങ്ങിയവരെ പ്രധാന കഥാപാത്രമാക്കി മാത്യുവിന്റെ തിരക്കഥയിൽ ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചാവേർ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലെർ പുറത്തിറങ്ങി. 2 മിനിറ്റും 33 സെക്കന്റ് ദൈർഘ്യമേറിയ ട്രൈലറിൽ രാഷ്ട്രീയ പാർട്ടിയ്ക്ക് വേണ്ടിയുള്ള ചോരക്കാളിയും കൊല്ലാനും മടിയില്ലാതെ ചാവേറുകളുടെ കഥയാണ് ട്രൈലെറിൽ കാണിക്കുന്നത്.

അരുൺ നാരായൺ പ്രൊഡക്ഷന്റെയും, കാവ്യാ ഫിലിം കമ്പനിയുടെയും ബാനറിൽ അരുൺ നാരായൺ, വേണു കുണ്ണപ്പിള്ളി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്, മനോജ് കെ.യു, സജിൻ ഗോപു, അനുരൂപ് എന്നിവരും മറ്റ് അഭിനയിക്കുന്നത്.
സ്വാതന്ത്ര്യം, അർദ്ധരാത്രിയിൽ അജഗജാന്തരം എന്നി ചിത്രത്തിനു ശേഷം ടിനു പാപ്പച്ചന്റെ നാലാമത്തെ ചിത്രം കൂടിയാണ് ചാവേർ. ഈ മൂന്ന് ചിത്രങ്ങൾക്ക് ശേഷം ടിനു പാപ്പച്ചൻ ഒരുക്കുന്ന ചാവേർ പ്രേക്ഷകർ ആവേശത്തോടെയാണ് നോക്കി കാണുന്നത്.