മമ്മൂട്ടിയെ നായകനാക്കി ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമായ കണ്ണൂർ സ്ക്വാഡ് ചിത്രത്തിന്റെ റിലീസ് തിയതിയും ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായിരിക്കുകയാണ്, ജോർജ് മാർട്ടിനും ടീം ലോകമെമ്പാടുമുള്ള തിയറ്ററിൽ സെപ്റ്റംബർ 28 ന് എത്തുന്ന കണ്ണൂർ സ്ക്വാഡ് യു എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.

രാജ്യത്തുടനീളമുള്ള ഒരു ക്രിമിനൽ സംഘത്തെ പിടിക്കുന്നതിൽ വെല്ലുവിളി നിറഞ്ഞ യാത്രയിൽ ഒരു പോലീസ് ഉദ്യോഗസ്ഥന്റെയും സംഘത്തിന്റെയും പിടിമുറുക്കുന്ന കഥയാണ് കണ്ണൂർ സ്ക്വാഡ്. എസ്ഐ ജോർജ് മാർട്ടിനായി എന്ന കഥാപാത്രമായി എത്തുന്ന മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡ് മമ്മൂട്ടിയുടെ കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന നാലാമത്തെ ചിത്രമാണ്, അതോടൊപ്പം തന്നെ ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാർ.
റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശബരീഷ്, റോണി ഡേവിഡ്, മനോജ്.കെ.യു, കിഷോർകുമാർ, വിജയരാഘവൻ അസീസ് നെടുമങ്ങാട്,തുടങ്ങിയവരാണ് മറ്റ് അഭിനയതാക്കൾ. സുഷിൻ ശ്യാമാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.
“ഭൂതകാലം” എന്ന ചിത്രത്തിനു ശേഷം രാഹുൽ സദാശിവൻ സംവിധാനത്തിൽ മമ്മൂട്ടിയുടെ വരാനിരിക്കുന്ന അടുത്ത ചിത്രമാണ് ബ്രമയുഗം, ചിത്രത്തിലെ ലുക്ക് മമ്മൂട്ടിയുടെ 72 മത്തെ പിറന്നാൾ ദിനത്തിൽ അണിയറ പ്രവർത്തകർ പുറത്തിറക്കിയിരിരുന്നു.
കേരളത്തിലെ ഇരുണ്ട കാലഘട്ടത്തിൽ (അന്ധവിശ്വാസങ്ങൾ) വേരൂന്നിയ കഥയാണ് ബ്രമയുഗം എന്ന ഇതിഹാസ ചിത്രം സംവിധാനം ചെയ്യാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് പൂജാ ചടങ്ങിനെ അഭിസംബോധന ചെയ്ത് രാഹുൽ ശിവദാസ് പറഞ്ഞു.
അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ എന്നിവരും അഭിനയിക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ 2024 ൽ തിയറ്ററിൽ റിലീസ് ചെയ്യുന്നതാണ്.
നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് എൽ.എൽ.പി, വൈ നോട്ട് സ്റ്റുഡിയോ ബാനറിൽ അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമാൽഡ ലിസ് എന്നിവരാണ് പ്രധാന വേഷങ്ങളിൽഎത്തുന്നത്.