കൽക്കി 2898 യിൽ പ്രഭാസിനൊപ്പം ദുൽഖർ സൽമാനും എത്തുന്നു, റിപ്പോർട്ട്

പ്രഭാസ് നായകനാക്കി നാഗ് അശ്വിൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം കൽക്കി 2898 എഡിയിൽ മലയാള താരം ദുൽഖർ സൽമാനും വേഷമിടുമെന്ന് സൂചന, ഈ അടുത്തിടെ നടന്ന അഭിമുഖത്തിൽ ദുൽഖർ തന്നെയാണ് ഈ കാര്യം വെളിപ്പെടുത്തിയത്. താൻ കൽക്കിയുടെ സെറ്റിൽ പോയപ്പോൾ ഉണ്ടായ അനുഭവങ്ങളാണ് ദുൽഖർ പങ്ക് വെച്ചത്, ചിത്രത്തിൽ അതിഥി വേഷത്തിൽ കമൽ ഹാസനും അഭിനയിക്കുന്നുണ്ട്. സംക്രാന്തി നാളിൽ ജനുവരി 2024 ൽ ചിത്രത്തിന്റെ ആദ്യ ഭാഗം തീയേറ്ററുകളിലെത്തുന്നതാണ്.

അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പശുപതി, ദിശ പടാനി തുടങ്ങിയ താരങ്ങൾ കൽകിയിൽ അഭിനയിക്കുന്ന ചിത്രത്തിന്റെ ബഡ്ജറ്റ് 600 കോടിയാണ്. വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ധത്ത് നിർമിക്കുന്ന ചിത്രത്തിൽ പ്രഭാസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈ കഴിഞ്ഞ ദിവസമായിരുന്നു റിലീസ് ചെയ്തത്,

സയൻസ് ഫിക്ഷനും ഡ്രാമയും ഒത്തുചേരുന്ന് ഒരുക്കിയ കൽകി 2898 എഡി സാൻ ഡിയാഗോ കോമിക്ക് കോണിൽ പ്രദർശിപ്പിക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമെന്ന റെക്കോർഡ് നേട്ടം സ്വന്തമാക്കാനിരിക്കുകയാണ്. ടോളിവുഡിലെ ഏറ്റവും വലിയ പ്രൊഡക്ഷൻ ഹൗസായ വൈജയന്തി മൂവീസ് അമ്പതാം വർഷത്തിലേക്ക് കടക്കുമ്പോളാണ് ഈ ഗോൾഡൻ ജൂബിലി പ്രോജക്ട് പുറത്തുവിടുന്നത്.

അഭിലാഷ് ജോഷി സംവിധാനം ചെയ്ത കിങ് ഓഫ് കൊത്തയാണ് ദുൽഖർ സൽമാന്റെ ഈ ഓണത്തിന് റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രം, ചിത്രത്തിന്റെ പ്രൊമോഷന്റെ പരിപാടികൾക്കിടയിൽ താരം തിരക്കിലാണ്.

ബിഗ് ബഡ്ജറ്റ് ഒരുങ്ങുന്ന കിങ് ഓഫ് കൊത്തയിൽ ദുൽഖറിനെ കൂടാതെ ഐശ്വര്യ ലക്ഷ്മി , ഡാൻസിങ് റോസ് ഷബീർ , പ്രസന്ന , നയില ഉഷ , ചെമ്പൻ വിനോദ് , ഗോകുൽ സുരേഷ് , ഷമ്മി തിലകൻ , ശാന്തി കൃഷ്ണ , വാടാ ചെന്നൈ ശരണം , അനിഖ സുരേന്ദ്രൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ്‌ അഭിനയതാക്കൾ. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസും സീ സ്റ്റുഡിയോസും ചേർന്ന് ചിത്രം നിർമ്മിക്കുന്നത്.

ഹോംമ്പലെ ഫിലംസിന്റെ ബാനറിൽ വിജയ് കിർഗാണ്ടയൂർ നിർമ്മിക്കുന്ന ചിത്രമായ സലാറാണ് പ്രഭാസിന്റെ അടുത്തതായി വരാനിരിക്കുന്ന ചിത്രം, കെ. ജി. എഫ് എന്ന ബ്രഹ്മണ്ട ചിത്രത്തിനു ശേഷം പ്രശാന്ത് നീല സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാർ.

2023 സെപ്റ്റംബർ 28 ൽ ലോകമെമ്പടുമുള്ള തിയറ്ററിൽ റിലീസ് ചെയ്യുന്ന ചിത്രത്തിൽ മലയാളി നടൻ പൃഥ്വിരാജ് സുകുമാരൻ, ശ്രുതി ഹാസൻ, ജഗപതി ബാബു, സരൺ ശക്തി , ഈശ്വരി റോയി , സ്രിയ റെഡ്‌ഡി എന്നിവരാണ് മറ്റ്‌ അഭിനയതാക്കൾ.

Share Now