ചില ആളുകൾക്ക് നമ്മൾ ഇഷ്ട്ടമില്ലാത്ത കാര്യം ചെയ്താൽ ഇഷ്ട്ടം ദേഷ്യമായിട്ട് മാറും; മമ്മൂട്ടി

യു.എ സർട്ടിഫിക്കറ്റിൽ സെപ്റ്റംബർ 28 ന് റിലീസിന് ഒരുങ്ങിയിരിക്കുന്നു മമ്മൂട്ടിയുടെ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമായ കണ്ണൂർ സ്ക്വാഡ് ചിത്രത്തിന്റെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടിയും അതുപോലെതന്നെ കണ്ണൂർ സ്ക്വാഡ് ടീം അംഗങ്ങളും.

ചില ആളുകൾക്ക് നമ്മൾ ഇഷ്ട്ടമില്ലാത്ത കാര്യം ചെയ്യുമ്പോൾ ആ ഇഷ്ട്ടം ദേഷ്യമായിട്ട് മാറുയെന്നും അങ്ങനെ ഒത്തിരിപേരുണ്ട് എന്ന് വെളിപ്പെടുത്തുകയാണ് മമ്മൂട്ടി.

“ആരാധകരാണ് എല്ലാം പല ആരാധകന്മാരാണ്, ആരാധകർ ഇഷ്ട്ടക്കൊണ്ട് ദേഷ്യം തോന്നുന്നവരുണ്ട് ഭയങ്കര ഇഷ്ട്ടമാണ് പക്ഷെ ചില ആളുകൾക്ക് നമ്മൾ ഇഷ്ട്ടമില്ലാത്ത കാര്യം ചെയ്യുമ്പോൾ ഇഷ്ട്ടം ദേഷ്യമായിട്ട് മാറും. അങ്ങനെ ഒത്തിരിപേരുണ്ട് ഇതേ ആരാധകർക്ക്, അത് എന്റെ തന്നെ കുറ്റം കൊണ്ടൊവുല്ല സിനിമ നന്നാവും ചിത്തയാകും എന്ന് വിഷമിച്ചിട്ട് കാര്യമില്ല. ഞാൻ മാത്രമല്ല അതിന് ഉത്തരവാദി വിജയത്തെ ഞാൻ കൂൾ ആയി എടുക്കാറുമില്ല അതൊന്നും മനസ്സിലാക്കിയതി ആരാധകർ അത്രത്തോളം സ്നേഹം എന്നോട് കാണിക്കുണ്ട് ” മമ്മൂട്ടി പറഞ്ഞു.

ഒരു ക്രിമിനൽ സംഘത്തെ പിടിക്കുന്നതിൽ വെല്ലുവിളി നിറഞ്ഞ യാത്രയിൽ ഒരു പോലീസ് ഉദ്യോഗസ്ഥന്റെയും സംഘത്തിന്റെയും പിടിമുറുക്കുന്ന കഥയാണ് കണ്ണൂർ സ്ക്വാഡ്.

മമ്മൂട്ടിയുടെ കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന നാലാമത്തെ ചിത്രത്തിൽ എസ്ഐ ജോർജ് മാർട്ടിനായിട്ടാണ് മമ്മൂട്ടി എത്തുന്നത്, റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശബരീഷ്, റോണി ഡേവിഡ്, മനോജ്.കെ.യു, കിഷോർകുമാർ, വിജയരാഘവൻ അസീസ് നെടുമങ്ങാട്, തുടങ്ങിയവരാണ് മറ്റ് അഭിനയതാക്കൾ.

Share Now