അർജുൻ അശോകൻ, ജഗദീഷ് കുമാർ തകർത്ത് അഭിനയിച്ച് സെപ്റ്റംബർ 22 ന് റിലീസിന് ഒരുങ്ങാനിരിക്കുന്ന തീപ്പൊരി ബെന്നി എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയ്ക്കിടെ സിനിമയിൽ രാഷ്ട്രീയക്കാരുടെ വേഷമാണ് അഭിനയിക്കുന്നത്, ചിത്രത്തിൽ ഒരു രാഷ്ട്രീയക്കാരനായിട്ട് അഭിനയിക്കാൻ പറ്റും ജീവിതത്തിൽ അതുപോലെയുള്ള അനുഭവങ്ങൾ താരം നേരിട്ടുട്ടുണ്ട്. മനുഷ്യന്റെ നന്മയ്ക്കു വേണ്ടി പ്രവർത്തിക്കേണ്ടവരാണ് രാഷ്ട്രീയക്കാർ അത് ഏത് പാർട്ടിയായലും, രാഷ്ട്രീയം എനിക്ക് പറ്റിയതല്ല എന്നും, തീപ്പൊരി ബെന്നിയിൽ ഈ കഥാപാത്രം ചെയ്യാനുള്ള കാരണവും വെളിപ്പെടുത്തുകയാണ് നടൻ ജഗദീഷ് കുമാർ.

” മനുഷ്യന്റെ നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കേണ്ടവരാണ് രാഷ്ട്രീയക്കാർ അത് ഏത് പാർട്ടിയായലും, ഞാൻ ഒരു സഖാവായിട്ടു അഭിനയിച്ചു സന്തോഷം ഇനി ഒരു കോൺഗ്രസായിട്ട് അഭിനയിക്കാൻ പറഞ്ഞാൽ അതിനേക്കാൾ സന്തോഷം. നാളെ ഒരു ബി.ജെ.ബി നേതാവായി അഭിനയിക്കാൻ പറഞ്ഞാൽ അഭിനയിക്കും, അങ്ങനെ ഒരു കമ്മ്യൂണിസ്റ്റുക്കാരനായി അഭിനയിക്കണമെങ്കിൽ കമ്മ്യൂണിസ്റ്റിനെ കുറിച്ചും ജീവിത രീതിയെ കുറിച്ചും ജനങ്ങൾക്ക് ഏതൊക്കെ നന്മകളാണ് ചെയ്യുന്നതൊക്കെ അറിയണം. ഇനി കമ്മ്യൂണിസ്റ്റ് കൂട്ടത്തിൽ തിന്മകൾ ചെയ്യുന്നുണ്ടെങ്കിൽ അതും അറിയണം ഇതൊക്കെ മനസ്സിലാക്കിട്ടാണ് ഈ കഥാപാത്രം ആവിഷ്ക്കരിച്ചത്.
രാഷ്ട്രീയം എനിക്ക് പറ്റിയതല്ല എന്ന് കരുതി പിന്മാറിയതല്ലാതെ രാഷ്ട്രീയം മോശപ്പെട്ട കാര്യമായതൊണ്ടും അല്ല ആരും തെറ്റിദ്ധരിക്കരുത്, രാഷ്ട്രീയത്തിൽ ജനങ്ങൾ കൊടുത്ത വിജയം മുകേഷിനും, ഇന്നസെന്റിനും, ഗണേഷനും കൊടുത്തു എനിക്ക് പരാജയമാണ് ജനങ്ങൾ സമ്മതിച്ചത്. അതിലൂടെ ജനങ്ങൾ എനിക്ക് തിരിച്ചറിവ് നൽകിയതാണ്, യുവർ നോട്ട് ഫിറ്റ് ഫോർ പൊളിറ്റീഷ്യൻസ് യുവർ നോട്ട് ഫിറ്റ് ഫോർ പൊളിറ്റിക്സ് യുവർ നോട്ട് കമ്പെട്ടന്റ ടു ബി എ പൊളിറ്റീഷ്യൻസ് എന്ന് അവർ എനിക്ക് സീൽ അടിച്ചു സ്റ്റേറ്റ്മെന്റ് തന്നു. പിന്നെ ഞാൻ എന്ത് ചെയ്യണം ” ജഗദീഷ് കുമാർ പറഞ്ഞു.
രാജേഷ് ജോജി സംവിധാനത്തിൽ ഷെബിൻ ബക്കറിന്റെ ബാനറിൽ റുവൈസ് ഷെബിൻ , ഷിബു ബക്കർ , ഫൈസൽ ബക്കർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ ഫെമിന ജോർജ്, ഷാജു ശ്രീധരൻ, റാഫി എന്നിവരാണ് അഭിനയിക്കുന്നത്.