ജയംരവിയ്ക്കും നിത്യയ്ക്കും കാതലിക്ക നേരമില്ലായ്, ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ

ജയംരവിയും നിത്യ മേനോനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രത്തിന്റെ, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ‘കാതലിക്ക നേരമില്ലായ് ‘ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ പേര്, ഉദയനിധി സ്റ്റാലിന്റെ ഭാര്യ കൃതിക ഉദയനിധിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ജയംരവിയുടെ 33-ാമത്തെ ചിത്രം കൂടിയാണ് ‘കാതലിക്ക നേരമില്ലായ് ‘, റെഡ് ജയന്റെ മൂവിസ് ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ ജയംരവിയും നിത്യ മേനോനും ആദ്യമായിട്ടാണ് ഒന്നിക്കുന്നത്.

എ.ആർ റഹ്മാൻ ആണ് ചിത്രത്തിന്റെ സഗീത സംവിധായകൻ, ലാൽ, യോഗി ബാബു, ജോൺ കൊക്കൻ, ടി.ജെ ഭാനു, വിനയ് റായ്, ലക്ഷ്മി രാമകൃഷ്ണൻ, വിനോദ്ധിനി വൈദ്യനാഥൻ, മനോ തുടങ്ങിയവരാണ് ചിത്രത്തിൽ അണിനിരങ്ങുന്നത്.

ജയംരവി, നയൻ‌താര എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ഐ. അഹമ്മദ്‌ സംവിധാനം ചെയ്ത്, ഈ അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് ‘ഇരൈവൻ’. സമ്മിശ്ര പ്രതികരണം ലഭിച്ച ചിത്രം സൈക്കോ ക്രൈം ത്രില്ലർ ചിത്രമാണ് ‘ഇരൈവൻ’.

ധനുഷിനെ നായകനാക്കി മിത്രൻ ആർ.ജവാഹർ സംവിധാനം ചെയ്ത ‘തിരിച്ചിത്രമ്പലം’ ചിത്രമാണ്, നിത്യ മേനോന്റെ തമിഴിൽ അവസാനമായി പുറത്തിറങ്ങിയ ചിത്രം.

Share Now