
2018, ഓം ശാന്തി ഓശാന, സാറ, ഒരു മുത്തശ്ശി ഗദ്ധ എന്നി ചിത്രങ്ങൾക്ക് ശേഷം സംവിധായാകൻ ജൂഡ് ആന്റണി ജോസഫ് നിവിൻ പോളിയെയും തമിഴ് നടൻ വിജയ് സേതുപതിയെയും മുഖ്യ കഥാപാത്രങ്ങളാക്കി അടുത്ത പ്രോജക്റ്റ് ആരംഭിക്കുന്നു എന്ന് ലൈക്ക പ്രൊഡക്ഷനാണ് ഈ വിവരം പ്രഖ്യാപിച്ചത്.
വരാനിരിക്കുന്ന ജൂഡ് ആന്റണിയുടെ ഒരു പാൻ-ഇന്ത്യൻ സിനിമയായിരിക്കും, കൂടാതെ ഒരു മാസ്സ് ആക്ഷൻഎന്റർടൈൻമെന്റ് ചിത്രവുമാകാനാണ് സൂചന. ചിത്രത്തിന്റെ മറ്റ് വിശദാംഷങ്ങൾ ഇതുവരെ പുറത്തുവിട്ടട്ടില്ല.
ജൂഡ് ആന്റണിയുടെ ഈ പ്രൊജക്റ്റ് ഒരു ആക്ഷൻ കോമഡിയും കോമേഴ്സ്യൽ എന്റർടൈൻമെന്റ് ചിത്രം കൂടിയാണ് എന്നും വിജയ് സേതുപതിയെ സമിപ്പിക്കുന്നുണ്ടെന്നും 2018 ചിത്രത്തിന്റെ പ്രൊമോഷൻ ആഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
2018 ൽ കേരളം നേരിട്ട പ്രളയത്തെ അടിസ്ഥാനമാക്കി 2023 ൽ പുറത്തിറങ്ങിയ 2018 എന്ന ചിത്രമാണ് ജൂഡ് ആന്റണിയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം, തിയറ്ററിൽ 25 ദിവസങ്ങളോളം ഓടിയ 2018 ബോക്സ് ഓഫീസിൽ നേടിയെടുത്തത് 160 കോടിയിലേറെ കളക്ഷനായിരുന്നു.
ടോവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, ലാൽ,തൻവി റാം, ഇന്ദ്രൻസ്, നരേൻ, സുധിഷ്, അജു വർഗീസ്, അപർണ ബലമുരളി, തുടങ്ങിയ ഒരു നീണ്ട താരനിരയാണ് ചിത്രത്തിൽ അഭിനയിച്ചത്.