2010-ൽ സുഹൃത്തുക്കളുടെ കഥയുമായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു മലർവാടി ആർട്ട്‌സ് ക്ലബ്. ചിത്രത്തിൽ ഏറെ ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു അജു വർഗീസിന്റേത്, പിന്നീട് അങ്ങോട്ട് നിരവധി ചിത്രങ്ങളിൽ ഹാസ്യകഥാപാത്രങ്ങളിലൂടെ താരം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോൾ ഇതാ, ഓൺലൈനിൽ കണ്ട ഒരു കമന്റിനെ കുറിച്ച് അടുത്തിടെ നടന്ന ആഭിമുഖത്തിൽ അജു വർഗീസ് സംസാരിക്കുകയുണ്ടായി. സിനിമ കരിയറിൽ വളരാനുള്ള കാരണം സുഹൃത്തുക്കൾ ഉള്ളത് കൊണ്ടാണ് കമന്റിൽ കണ്ടത്. സത്യമാണ്, മലവർവാടി മുതൽ ഇനി വരാനുള്ളതും ഇപ്പോൾ കഴിഞ്ഞതും സുഹൃത്തുക്കൾ കാരണമാണ് എന്ന് അജു വർഗീസ് പറയുന്നു.
“ഞാൻ ഓൺലൈനിൽ കണ്ട കമന്റ് ആണ്, പക്ഷെ അത് സത്യമാണ്. സുഹൃത്തുക്കൾ ഉള്ളത് കൊണ്ട് മാത്രം സിനിമയിൽ നിലനിൽക്കുന്നവൻ. ആദ്യം കണ്ടപ്പോൾ ഞാൻ എന്താ അങ്ങനെ പറഞ്ഞെ എന്ന്, പിന്നെ ആലോചിച്ചപ്പോൾ സത്യമാണ്, മലർവാടി മുതൽ ഫിനീക്സ് വരെ ഈ വർഷം ഇറങ്ങിയ മൂന്ന് ചിത്രങ്ങളും, ഇനി വരാനുള്ളതും സുഹൃത്തുക്കൾ കാരണമാണ്. നമ്മുക്ക് ഒരാളെ വളർത്താൻ പറ്റില്ല, അയാൾക്ക് കഴിവ് ഉള്ളത് കൊണ്ട് വളർന്നാൽ നമ്മുക്ക് വളരാം.”
“സുഹൃത്തുകൾക്കൊപ്പം ചെയ്യുമ്പോഴാണ് കംഫോർട്ട്ബിൾ ഞാൻ മനസ്സിലാക്കുന്നത്, അതുകൊണ്ട് അവർ ഹാപ്പി. പ്രധാന കാരണം എത്ര ടേക്ക് എടുത്താലും തെറ്റിപോയാലും വഴുക്ക് പറയില്ല. മറ്റേത് ബെറ്റർ ആക്ടറോടൊപ്പം വർക്ക് ചെയ്തോണ്ട് ദേഷ്യം വന്നുകഴിഞ്ഞാൽ ഒള്ളത് പോകും. എനിക്ക് 100% കംഫോർട്ടബിളായിട്ട് തോന്നുന്നത് സുഹൃത്തുകൾക്കൊപ്പം വർക്ക് ചെയ്യുന്നതിൽ ആണ്”അജു വർഗീസ് പറഞ്ഞു.