ഞാൻ ഒരിക്കലും തോൽക്കില്ല, ഞാൻ വീണത്തിന്റെ കണക്ക് എടുത്താൽ ചിരിച്ച് മരിക്കും,ഞാൻ ഒരിക്കലും തോൽക്കില്ല; വിനയ് ഫോർട്ട്‌

സിനിമ കരിയറിലെ തോൽവിയെ പറ്റി സംസാരിക്കുകയാണ് നടൻ വിനയ് ഫോർട്ട്‌, സിനിമയിൽ വീണത്തിന്റെ കണക്ക് എടുത്താൽ അത് ആയിരമാണ് എന്നും, ഒരിക്കലും തോറ്റായിടത്ത് നിന്ന് എഴുനേറ്റ് വരും എന്ന് വിനയ് ഫോർട്ട്‌ പറയുന്നു.

യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിലാണ് താരം ഈക്കാര്യം വെളിപ്പെടുത്തിയത്.

” ഞാൻ ഒരിക്കലും തോറ്റു കൊടുക്കാൻ ഉദ്ദേശിക്കുന്ന ഒരാളല്ല, വീണത്തിന്റെ കണക്ക് എടുത്താൽ ചിരിച്ച് മരിക്കും അത് ആയിരങ്ങൾ ആണ്. ഞാൻ ഒരുപാട് തോറ്റട്ടുള്ള ഒരാളാണ് പക്ഷെ ഞാൻ എഴുനേറ്റ് വരും, അതിന് വേണ്ടി എപ്പോഴും പൊരുതി കൊണ്ടേയിരിക്കും. അത് ഇനിയും ആവർത്തകപ്പെടാം ഇനിയും നല്ല സിനിമകൾ അംഗീകരികപ്പെടാതിരിക്കാം, നമ്മുക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. ഒരു നടന്നായി കഴിഞ്ഞാൽ പറയാനുണ്ടാകും”.

” ഞാൻ പ്രൊഡ്യൂസറെ ബഹുമാനിക്കുന്ന ഒരാളാണ്, 65 സിനിമയോളം ചെയ്തിട്ടുണ്ട്. ഈ 65 സിനിമകളിലും സെറ്റിൽ ഇതുവരെ പ്രശ്നങ്ങൾ ഉണ്ടാക്കാതെ ഒരാളാണ്, ഞാൻ മൂലം ഒരു മോശമായി പെരുമാറിട്ടില്ല, അതുകൊണ്ട് ഞാൻ അത് തുടരാനാണ് ആഗ്രഹിക്കുന്നത്” വിനയ് ഫോർട്ട് പറഞ്ഞു.

Share Now