ഞാൻ ഒരു നടനാണ് ; എപ്പോഴും ഒരുപോലെ ഇരിക്കില്ല, ട്രോളുകൾക്ക് മറുപടി നൽകി വിനയ് ഫോർട്ട്‌

നിവിൻ പോളിയെ നായകനായി എത്തിയ രാംചാരൻ ബോസ്സ് ആൻഡ് കോ ചിത്രത്തിന്റെ പ്രെസ്സ് മീറ്റിംഗിൽ എത്തിയ വിനയ് ഫോർട്ടിന്റെ ലൂക്കാണ് സോഷ്യൽ മിഡിയയിൽ തരംഗം സൃഷ്ട്ടിച്ചുകൊണ്ടിരിക്കുന്നത്.

ചുരുണ്ട മുടിയും കൂളിങ് ഗ്ലാസുമായി എത്തിയ വിനയ് ഫോർട്ടിന്റെ ലുക്ക് വിഡിയോസയും ഫോട്ടോയായും പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ വൈറലായി നിറഞ്ഞിരിക്കുകയാണ് താരമായി.

ഞാൻ ഒരു നടനാണ് എപ്പോഴും ഒരുപോലെ ഇരിക്കില്ല, എന്റെ കഥാപാത്രം അങ്ങനെയാണെങ്കിൽ ഞാൻ അങ്ങനെ ഇരിക്കും പ്രെസ്സ് മീറ്റിങ് ഉള്ളത് കൊണ്ട് മീശ വടിക്കാൻ തോന്നില്ല കാര്യം അത് ജസ്റ്റിസാണ്. അല്ലേലും എനിക്ക് അറിയാവുന്നതാണ് ഇത് കോമഡിയാകും എന്ന്, പക്ഷെ ഇത് ഇത്രയും കൂടുതൽ കോമഡിയായെന്ന് പ്രെസ്സ് മീറ്റിങ് കഴിഞ്ഞപ്പോഴാണ് അറിഞ്ഞത് താരത്തിന് എതിരെ വന്ന ട്രോളുകൾക്ക് മറുപടി നൽകി വിനയ് ഫോർട്ട്‌

” മൂന്ന്, നാല് വർഷം പഴക്കമുള്ള എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്താണ് മഞ്ജു, അങ്ങനെ മൂന്ന് നാല് വർഷമായി ഒരു സിനിമ ചെയ്യണമെന്ന് ആലോചിച്ചിട്ട്. മഞ്ജു അപ്പൻ എന്ന സിനിമ ചെയ്തതിനുശേഷം ഒന്നിക്കുന്ന സിനിമയാണ് പെരുമാനേ, അപ്പൊ പെരുമാനി ഒരു സങ്കല്പ്പിക ഗ്രാമം അവിടെ ഇതുപോലെയുള്ള രൂപവും, എനിക്ക് സിനിമയിൽ ഇത്പോലെ ബിഗ് ഇണ്ട് സ്വർണപല്ല് ഇണ്ട് ഭയങ്കര ഇൻട്രെസ്റ്റിംഗ് ആയിട്ടുള്ള ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കേണ്. അപ്പോഴാണ് നമ്മുടെ പ്രിയപ്പെട്ട വേറെയൊരു സിനിമ നമ്മൾ നാൾ അഞ്ച് മാസം ഇൻവെസ്റ്റികഷൻ ചെയ്ത സിനിമയാണ്, 2 മാസം ദുബായിൽ പോയി ഷൂട്ട്‌ ചെയ്തു. അതിന്റെ പ്രെസ്സ് മീറ്റിങ് നടേക്കെന്ന് അപ്പൊ എന്റെ മുന്നിൽ വേറെ ഓപ്ഷൻ ഇല്ല എന്റെ മുഖം ഇങ്ങനെയാണ് അല്ലെങ്കിൽ ക്യാരറ്റർ പോലെ ഇരിക്കുന്നത് കൊണ്ട് ഒന്നില്ലെങ്കിൽ പ്രെസ്സ് മീറ്റിങ്ങിൽ പൂവാണ്ടിരിക്ക്യ, ഇതിന്റെ പ്രൊമോഷനിൽ പങ്കെടുക്കാതെ വീട്ടിൽ വെറുതെ ഇരിക്യാ.

ഞാൻ ഒരു നടനാണ് എപ്പോഴും ഒരുപോലെ ഇരിക്കില്ല, എന്റെ കഥാപാത്രം അങ്ങനെയാണെങ്കിൽ ഞാൻ അങ്ങനെ ഇരിക്കും പ്രെസ്സ് മീറ്റിങ് ഉള്ളത് കൊണ്ട് മീശ വടിക്കാൻ തോന്നില്ല കാര്യം അത് ജസ്റ്റിസാണ്. അല്ലേലും എനിക്ക് അറിയാവുന്നതാണ് ഇത് കോമഡിയാകും എന്ന്, പക്ഷെ ഇത് ഇത്രയും കൂടുതൽ കോമഡിയായെന്ന് പ്രെസ്സ് മീറ്റിങ് കഴിഞ്ഞപ്പോഴാണ് അറിഞ്ഞത് ആളുകൾ ഫോട്ടോയെടുത്ത ട്രോളുകൾ വന്നപ്പോഴാണ് അറിഞ്ഞത്” വിനയ് ഫോർട്ട്‌ പറഞ്ഞു.

ഹനീഫ് അദേനി സംവിധാനം ചെയ്ത നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്സും ചേർന്നാണ് രാമചന്ദ്ര ബോസ്സ് ആൻഡ് കോ നിർമ്മിക്കുന്നത്, ചിത്രത്തിന് സെൻസർ ബോർഡ് യു/എ സർട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത്.

പ്രവാസി ഹൈസ്റ്റ് എന്ന ടാഗ്ലൈനോട് കൂടി എത്തുന്ന ചിത്രം യുഎഇയിലും കേരളത്തിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്, ചിത്രം ഈ ആഗസ്റ്റ് 25 ന് തിയറ്ററിൽ റിലീസ് ചെയ്യുന്നതാണ്.

Share Now