സെപ്റ്റംബർ 28 ന് റിലീസ് ചെയ്ത മമ്മൂട്ടിയുടെ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമായ കണ്ണൂർ സ്ക്വാഡ് ആഗോളതലത്തിൽ പ്രേക്ഷകരിൽ നിന്ന് മികച്ച അഭിപ്രായമാണ് ലഭിച്ചോണ്ടിരിക്കുന്നത്, ആദ്യ ദിനം കൊണ്ട് തന്നെ ബോക്സ് ഓഫീസിൽ തീ മഴയാണ് കണ്ണൂർ സ്ക്വാഡ് സൃഷ്ട്ടിച്ചത്.

യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി കാർത്തി അഭിനയിച്ച തീരാൻ സിനിമ കണ്ടതിനു ശേഷമാണ് മമ്മൂട്ടി ഈ സിനിമയിലേക്ക് വരാനുള്ള കാരണം എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അസീസ്.
” ഇത് യഥാർത്ഥത്തിൽ ഈ സിനിമ എന്ന് പറയുന്നത് മമ്മുക്ക തീരാൻ കണ്ടിട്ടുള്ളതാണ്, ആ തീരാൻ കണ്ടതിനു ശേഷമാണ് മമ്മൂട്ടി ഈ കഥ കേട്ട് പ്രൊഡ്യൂസ് ചെയ്തത്. ഞാൻ സത്യസന്ദമായിട്ട് പറയേന്ന് എനിക്ക് ഈ സിനിമ വന്നതിനു ശേഷമാണ് ഈ സ്‌ക്വാഡ് എന്നുള്ള പേര് ആദ്യമായിട്ട് കേൾക്കുന്നതും ഉള്ളത് എന്നും അറിയുന്നത്.
മമ്മൂക്കയ്ക്ക് ഇതിനുള്ള ഒരു ഇലാമാൻഡ് ഇഷ്ട്ടപ്പെട്ടു പിന്നെ ഇത് ട്രിബ്യുട്ട് ചെയ്ത ഒർജിനലുള്ള സ്‌ക്വാഡ്ക്കാർക്കും വേണ്ടിയാണ് ഈ സിനിമ”
.മമ്മൂട്ടിക്കൊപ്പമുള്ള യാത്രയെ അനുഭവത്തെ കുറിച്ച് അസീസ് പറഞ്ഞ വാക്കുകൾ ഇങ്ങനെ,
” സാധാരണ ഒരു ടൂർ പോകുമ്പോൾ അല്ല പോകുന്നത് ആരുടെ കൂടെയ ഞാൻ ടൂർ പോകുന്നത് പോലെ പോയി, മൂന്ന് മാസം പോയതേ അറിഞ്ഞില്ല. പിന്നെ ആലോചിക്കും ആദ്യം എന്താ ഷൂട്ട് ചെയ്തത് ചിലപ്പോൾ സ്പോട്ടിങ് ഷൂട്ട് കാണുമ്പോൾ ശെടാ ഇത് ഇന്നലെയാണ് എടുത്തത് എന്ന് നമ്മൾ ചിന്തിക്കും, പക്ഷെ നമ്മൾ അരിയണില്ല കഴിഞ്ഞ് പോയ കാര്യങ്ങൾ ഒക്കെ ” അസീസ് പറഞ്ഞു.
വേൾഡ് വൈഡ് ചിത്രം ഇതുവരെ 50 കോടി കളക്ഷൻ നേടി മുന്നേറുകയാണ്. ചിത്രം ഈ വർഷത്തിലെ 2023 ലെ കേരളത്തിലെ ദിന കളക്ഷൻ റെക്കോർഡിൽ രണ്ടാമത്തെ സ്ഥാനമാണ് കണ്ണർ സ്‌ക്വാഡ് നേടിയത്.