തൊടാൻ പോലും പറ്റാത്ത ഒരാൾ ചേർത്തുപിടിച്ചു, ഇത്രയും ലെവൽ ആക്കിയത് ആ മനുഷ്യനാണ് ; വിനായകൻ

രജിനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്ത ജയിലറിൻറെ വൻ വിജയത്തിന് വില്ലൻ കഥാപാത്രം എവിടെ എന്നുള്ളതാണ് ആരാധകരിൽ ഇന്ന് ചോദ്യം ഉയർന്നത്, ചിത്രത്തിന്റെ വിജയത്തിനു പിന്നാലെ രജിനികാന്തിനും, സംഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദറിനും, സംവിധായകനും സൺപിക്ച്ചേഴ്സ് സ്നേഹസമ്മാനമായി ആഡംബര കാറുകളും ചെക്കും സമ്മാനിച്ചിരുന്നു. ഈ വീഡിയോ വൈറലായതിന് പിന്നാലെ ഇതിന് താഴെ നിരവധി പേർ വിനായകന്റെ പേര് പരാമർശിച്ചു.

ഇപ്പോൾ ഇതാ സൺപിക്ചർസ് എന്ന യൂട്യൂബ് ചാനലിൽ ജയിലറിനെ കുറിച്ച് സംസാരിച്ച് രംഗതെത്തിയിരിക്കുകയാണ് നടൻ വിനായകൻ മനസ്സിലയോ നാൻതാൻ വർമ്മൻ വണക്കം എന്ന് പറഞ്ഞു കൊണ്ടാണ് വിനായകൻ രംഗ പ്രേവേശനം ചെയ്യുന്നത്.

“പത്തു, പതിനഞ്ച് ദിവസത്തോളം ഞാൻ കാട്ടിനുള്ളിലായിരുന്നപ്പോൾ ഫോൺ ഓഫായിരുന്നു, പിന്നീട് തിരിച്ചു വന്നുകഴിഞ്ഞപ്പോൾ ഫോൺ നോക്കുമ്പോൾ നിറയെ മിസ്സ്‌ കാൾ വന്നോണ്ടിരുന്നത്. അതിൽ നിന്ന് ഞാൻ എന്റെ മാനേജറെ വിളിച്ചപ്പോൾ രാജിനി സാരുടെ പടം, നെൽസനാണ് സംവിധാനം ചെയ്യുന്നത് അപ്പോ ഒന്നും കേൾക്കേണ്ട ആവശ്യമില്ലായിരുന്നു. രജിനി സാറിണ്ട്, നെൽസണെ അറിയാം, നെൽസൺ കഥയുടെ ഒരു സ്ട്രക്ച്ചർ പറഞ്ഞു തന്നു ഞാനാണ് മുഖ്യമായ വില്ലൻ.

തുടക്കത്തിൽ നെൽസൺ എന്റെ കഥാപാത്രമാണ് പറഞ്ഞു തന്നിരുന്നത്, ഞാൻ സ്ക്രിപ്റ്റ് കേൾക്കാറില്ല, കാരണം പല കാരണങ്ങളാൽ സ്ക്രിപ്റ്റ് മാറാൻ സാധ്യതയുണ്ട്. എന്നാൽ ഈ വർമ്മൻ കഥാപാത്രം വീട്ടിൽ നിന്ന് പുറത്തേക്ക് പോകാൻ പറ്റാത്ത രീതിയിൽ ഹിറ്റായി, സ്വപ്നത്തിലും പോലും യോസിക്കല്ലേ സാർ പടത്തിലെ ഡയലോഗാണിത്.

പറയാൻ ഒന്നുമില്ല, അത്രയും വലിയ ആൾ തൊടാൻ പോലും പറ്റാത്ത ലെവൽ ഉള്ള ആൾ ചേർത്തുപിടിച്ചു അത്രെയും എനർജി തന്നു. ഈ ഒരു കഥാപാത്രം ഇത്രയും ലെവൽ വന്നത് ഒരേയൊരു മനുഷ്യൻ, ഒരേയൊരു ബാബ രജിനി സാർ.

ഓരോ കഥാപാത്രവും, ഉറങ്ങികൊണ്ടിരുന്ന സീൻ പോലും എനിക്ക് പ്രധാനമാണ്, ഏതെങ്കിലും കഥാപാത്രം എന്റെ ശരീരത്തിൽ കേറികഴിഞ്ഞാൽ പല്ല് കടിക്കുന്ന സീൻ ആണെങ്കിൽ ഞാൻ അത്രെയും സന്തോഷത്തോടെയായിരിക്കും ചെയ്യുക. എല്ലാ സീനും ഞാൻ അത്രെയും സന്തോഷത്തോടെയാണ് ചെയ്തത്. മിസ്റ്റർ നെൽസൺ ഒരുപാട് നന്ദി, രജിനി സാർ മറക്കില്ല, നിർമ്മിതാവ് കലാനിധി മാരൻ സാർ നന്ദി ” വിനായകൻ പറഞ്ഞു

Share Now