ദളപതി വിജയ് നായകനാക്കി വെങ്കട്ട് പ്രഭുവിന്റെ രചനയിലും, സംവിധാനത്തിലും നിർവഹിക്കുന്ന പുതിയ ചിത്രത്തിൽ വിജയുടെ നായികയായി മീനാക്ഷി ചൗധരി പ്ലേ ഫീൽ ലീഡായി അഭിനയിക്കും എന്നാണ് റിപ്പോർട്ട്, അഭിനേതാക്കളും അണിയറപ്രവർത്തകരും ചേർന്ന് പ്രസാദ് ലാബിൽ ഇന്ന് രാവിലെ പൂജ നടന്നിരുന്നു. പൂജാ ഫോട്ടോകളും വീഡിയോയും ‘ലിയോ’ റിലീസിന് ശേഷം മാത്രമേ പുറത്തുവരൂ, എല്ലാ ടെക്നോളജി ഉപയോഗിച്ചുള്ള ഒരു ഗാനത്തോടെ ഷൂട്ട് നാളെ മുതൽ ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ വരുന്നത്.

ആദ്യ ഷെഡ്യൂൾ ഒക്ടോബർ 3 ന് ആരംഭിച്ച് 16 ന് ചെന്നൈയിൽ അവസാനിച്ച് ചെറിയ ഇടവേളയ്ക്ക് ശേഷം ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളിനായി വിദേശത്ത് ഷൂട്ടിംഗ് ആരംഭിക്കും.
ദളപതി വിജയ്യുടെ 68 മത്തെ ചിത്രം കൂടിയായ ചിത്രത്തിന്റെ ഓഡിയോ അവകാശം ടി സീരീസ് സ്വന്തമാക്കിയിരിക്കുന്നത് തമിഴ് സിനിമ ചരിത്രത്തിലെ തന്നെ റെക്കോർഡ് തുകയ്ക്കാണ്, വെങ്കട്ട് പ്രഭുവും വിജയ്യും ആദ്യമായി ഒന്നിക്കുന്ന ദളപതി 68 വിൽ വമ്പൻ താരനിരയാണ്.
എ.ജി.എസ് എന്റർടൈൻമെന്റ് ബാനറിൽ 25 മത്തെ ചിത്രത്തിന് ശങ്കർ രാജാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
ഒക്ടോബർ 19ന് ലിയോ ലോകമെമ്പാടുമുള്ള തിയറ്ററിൽ റിലീസിന് ഒരുങ്ങുന്ന വിജയ് ചിത്രമാണ് ലിയോ, സെവൻ സ്‌ക്രീൻ സ്റ്റുഡിയോടെ ബാനറിൽ ലളിത കുമാർ നിർമ്മിക്കുന്ന ഒരു ആക്ഷൻ ത്രില്ലർ കൂടിയ ചിത്രം സംവിധാനം ചെയ്യുന്നത് ലോകേഷ് കനകരാജാണ്.
വർഷങ്ങൾക്ക് ശേഷം വിജയും തൃഷയും ഒന്നിക്കുന്ന ചിത്രത്തിൽ വിജയ്, തൃഷ കൂടാതെ സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, പ്രിയ ആനന്ദ്, മാത്യു തോമസ്, മൻസൂർ അലി ഖാൻ, മിഷ്‌കിൻ, സാൻഡി എന്നിവരടങ്ങുന്ന ഒരു താരനിര ചിത്രത്തിലുണ്ട്.