ദളപതി വിജയ് നായകനാക്കി വെങ്കട്ട് പ്രഭുവിന്റെ രചനയിലും, സംവിധാനത്തിലും നിർവഹിക്കുന്ന പുതിയ ചിത്രം ഇതിനകം തന്നെ പ്രഖ്യാപിച്ചിരുന്നു, ഇപ്പോൾ ഇതാ റിപ്പോർട്ട് പ്രകാരം ദളപതി വിജയ്യുടെ 68 മത്തെ ചിത്രം കൂടിയായ ദളപതി 68 സിനിമയുടെ ഓഡിയോ അവകാശം ടി സീരീസ് സ്വന്തമാക്കിയിരിക്കുന്നത് 26 കോടി രൂപയ്ക്കാണ്. ഇത് തമിഴ് സിനിമ ചരിത്രത്തിലെ തന്നെ റെക്കോർഡ് തുകയാണ് വിറ്റ് പോയതെന്ന് റിപ്പോർട്ട്, വെങ്കട്ട് പ്രഭുവും വിജയ്യും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ദളപതി 68.

ദളപതി 68 ന് ലഭിക്കുന്ന റിപ്പോർട്ടുകൾ വിജയ് ആരാധകർ ഏറെ പ്രതിക്ഷയോടെയാണ് കാത്തിരിക്കുന്നത്, വമ്പൻ താരനിരയിൽ ഒരുങ്ങുന്ന ദളപതി 68 എ.ജി.എസ് എന്റർടൈൻമെന്റ് ബാനറിൽ നിർമ്മിക്കുന്ന 25 മത്തെ ചിത്രം കൂടിയാണ് ദളപതി 68, യുവൻ ശങ്കർ രാജാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
അതോടൊപ്പം ആരാധർ എറെ നാൾ കാത്തിരിക്കുന്ന ലോകേഷ് കനകരാജും വിജയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ലിയോ, 6 മാസത്തിനുള്ളിൽ 125 ദിവസത്തെ ചിത്രീകരണത്തിന് ശേഷം, ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ അടുത്തിടെയാണ് പൂർത്തീകരിച്ചത്.
ഒക്ടോബർ 19ന് ലിയോ ലോകമെമ്പാടുമുള്ള തിയറ്ററിൽ റിലീസിന് ഒരുങ്ങുന്നതാണ്, ഇതിനോടകം തന്നെ ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്ററും, ഗാനവും പുറത്തിറങ്ങി കഴിഞ്ഞു.
വിഷ്ണു എടവന്റെ വരികൾക്ക് അനിരുദ്ധ സംഗിതം ഒരുക്കി ദളപതി വിജയ്, അസൽ കോലാർ എന്നിവർ ചേർന്ന് ആലപിച്ച ആദ്യ സിംഗിൾ ഗാനം’ നാ റെഡി’ റിലീസ് ചെയ്തിരുന്നു, സെവൻ സ്‌ക്രീൻ സ്റ്റുഡിയോടെ ബാനറിൽ ലളിത കുമാർ നിർമ്മിക്കുന്ന ഒരു ആക്ഷൻ ത്രില്ലറാണ് ലിയോ.
വിജയും തൃഷയും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് ലിയോ, ചിത്രത്തിൽ വിജയ്, തൃഷ കൂടാതെ സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, പ്രിയ ആനന്ദ്, മാത്യു തോമസ്, മൻസൂർ അലി ഖാൻ, മിഷ്‌കിൻ, സാൻഡി എന്നിവരടങ്ങുന്ന ഒരു താരനിര ചിത്രത്തിലുണ്ട്