ദളപതി വിജയ് നായകനാക്കി വെങ്കട്ട് പ്രഭുവിന്റെ രചനയിലും, സംവിധാനത്തിലും നിർവഹിക്കുന്ന പുതിയ ചിത്രത്തിൽ വിജയ്ക്കൊപ്പം കൈക്കോർക്കാൻ മലയാളത്തിൽ നിന്ന് വീണ്ടും ഒരു കൂട്ട്കെട്ടിൽ നടൻ ജയറാമും അഭിനേതാക്കളുടെ ഭാഗമാകുമെന്ന് റിപ്പോർട്ട്, 2012-ൽ പുറത്തിറങ്ങിയ തുപ്പാക്കി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്.

ചിത്രത്തിൽ മീനാക്ഷി ചൗധരിയാണ്വിജയുടെ നായികയായി എത്തുന്നത്, ഈ അടിത്തിടെയാണ് ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നത്. പൂജാ ഫോട്ടോകളും വീഡിയോയും സോഷ്യൽ മിഡിയയിൽ പ്രചരിച്ചിരുന്നില്ല, ചെന്നൈയിലും വിദേശത്തുമായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ്. വെങ്കട്ട് പ്രഭുവും വിജയ്യും ആദ്യമായി ഒന്നിക്കുന്ന ചിത്രമായ ദളപതി 68 എ.ജി.എസ് എന്റർടൈൻമെന്റ് ബാനറിലാണ് നിർമ്മിക്കുന്നത്.
അതോടൊപ്പം ഒക്ടോബർ 19 ന് റിലിസ് ചെയ്യാൻ ഒരുങ്ങുന്ന ലിയോ ചിത്രമാണ് വിജയയുടെ വരാനിരിക്കുന്ന ചിത്രം, ലോകേഷ് സംവിധാനം ചെയ്ത് ചിത്രത്തിൽ തൃഷയാണ് നായികയായി എത്തുന്നത്, സെവൻ സ്‌ക്രീൻ സ്റ്റുഡിയോടെ ബാനറിൽ ലളിത കുമാർ,ജഗതീഷ് പളനിസാമി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.