ദുൽഖറിന്റെ ഉറക്കമില്ല്യായ്മക്ക് ഇതാണ് കാരണം, ഇത് വല്ലാത്ത ചതി ആയിപോയി എന്ന് ആരാധകർ.

ഈ അടുത്തിടെയാണ് നടൻ ദുൽഖർ സൽമാൻ ആരാധകരെ ഭീതിയിൽ താഴ്ത്തിട്ട്, ഞാൻ ഏറെ നാളായി ഉറങ്ങിട്ടില്ല, കാര്യങ്ങൾ ഒന്നും ഇപ്പോൾ പഴേതു പോലെ അല്ല എന്നൊക്കെ പറഞ്ഞു കൊണ്ടായിരുന്നു ദുൽഖർ സൽമാൻ വീഡിയോ പോസ്റ്റ്‌ ചെയ്തത്.

എന്നാൽ സോഷ്യൽ മിഡിയയിൽ വീഡിയോ പങ്കു വെക്കുകയും തൊട്ടു പിന്നാലെ പിൻവലിക്കുകയും ചെയ്തു. ഇത് ആരാധകരിൽ കൂടുതൽ ഭീതിയിൽ താഴ്ത്തി, എന്താണ് ദുൽഖറിന് പറ്റിയെ എന്നുള്ള നിരവധി കമന്റുകളാണ് എത്തിയത്.

മറ്റു ചിലർ അത് സിനിമയുടെ പ്രൊമോഷനോ, അതും അല്ലെങ്കിൽ പരസ്യത്തിന്റെ പ്രൊമോഷനോ ആയിരിക്കും എന്ന് ഒരു കൂട്ടരുടെ വാദം, എന്നാൽ അതിനു ഒരു മറുപടി പോലും ദുൽഖറിന്റെ പക്കൽ നിന്നും ഉണ്ടായില്ല.

 എന്നാൽ ഇപ്പോൾ ഇതാ ഉറക്കമില്ലാത്തതിന്റെ കാരണവുമായി വീഡിയോ സഹിതം എത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ, ഒരു മൊബൈൽ ഫോണിന്റെ പരസ്യത്തിന്റെ ഭാഗമായിട്ടാണ് താരം അന്ന് ആ വീഡിയോ അപ്‌ലോഡ് ചെയ്ത്. പുതിയ മൊബൈൽ ഫോണിന്റെ പരസ്യം സോഷ്യൽ മിഡിയയിൽ പങ്കു വച്ചിട്ടുണ്ട്. ” #iQ0ONEo7 Pro എന്നിൽ പ്രയോഗിച്ച അക്ഷരത്തെറ്റ് ഞാൻ വിചാരിച്ചതിലും ശക്തമാണ്, ധ്യാനത്തിന് പോലും എന്നെ അത് അകറ്റി നിർത്താൻ കഴിഞ്ഞില്ല.

അതിന്റെ മികച്ച പ്രകടനവും ആത്യന്തിക ഗെയിമിംഗ് അനുഭവവും വേഗത്തിലുള്ള ചാർജിംഗും ഉള്ളതിനാൽ, അതിൽ അഭിനിവേശം നേടാതിരിക്കാൻ പ്രയാസമാണ്.

എന്നാൽ ഞാൻ വീണ്ടും ശ്രമിക്കാൻ പോകുന്നു. ഒരുപക്ഷേ അടുത്തതായി ഞാൻ പ്രസാദിനൊപ്പം ടെക് തെറാപ്പി പരീക്ഷിച്ചേക്കാം…” എന്ന ക്യാപ്ഷനോടെയാണ് ദുൽഖർ സൽമാൻ വീഡിയോ സോഷ്യൽ മിഡിയയിൽ പങ്കു വച്ചത്. 

‘ഇത് വല്ലാത്ത ചതി ആയിപോയി ദുൽഖർ, പറ്റിക്കാൻ വേണ്ടി ആണേലും ആരോടും ഇങ്ങനെ പറയരുത് ‘തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് ആരാധകർ കുടിക്കുന്നത്.

Share Now