മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത്, ഡിസംബർ 21-ന് റിലീസ് ചെയ്ത ചിത്രമാണ് ‘നേര്’. ആദ്യ ഷോയിൽ തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. സത്യം തെളിയിക്കാൻ നടത്തുന്ന ഒരു ഇമോഷണൽ കോർട്ട് റൂം ഡ്രാമയാണ് ‘നേര്’.
ഇപ്പോൾ ഇതാ ‘നേര്’ ചിത്രത്തിൽ എത്തിയ സാഹചര്യവും കാരണവും വെളിപ്പെടുത്തുകയാണ് നടി പ്രിയാമണി.
” നേര് സിനിമ എന്റെ കരിയർ ഗ്രാഫിലെ മറ്റൊരു തൂവലായിരിക്കും, ദൃശ്യം കണ്ടതിനു ശേഷം ജീത്തു സാറിനോപ്പം വർക്ക് ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. നേരിലേക്ക് എടുത്ത എന്റെ തീരുമാനം നിമിഷങ്ങൾക്കകം എടുത്ത തീരുമാനമായിരുന്നു”.
“എന്റെ തമിഴ് പടമായ ‘ക്യു.ജി’ ചിത്രത്തിന്റെ പോസ്റ്റർ നടി മീന ജീത്തു സാറിന് അയച്ചുക്കൊടുത്തു. ആ പോസ്റ്റ് ജീത്തു സാറിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ടാഗ് ചെയ്തിരുന്നു, ഞാൻ അത് റീഷെയർ ചെയ്തപ്പോൾ തന്നെ ഇൻസ്റ്റാഗ്രാം വഴി സാർ എനിക്ക് മെസ്സജ് അയച്ചു. ‘പ്രിയാമണി ഞാൻ ജീത്തു ജോസഫ് ആണ് ദയവായി എന്നെ ഉടൻ വിളിക്കാമോ എന്ന് പറഞ്ഞു'”.
” അന്ന് ഞാൻ ഹൈദരാബാദിൽ തെലുങ്ക് സിനിമയുടെ ഷൂട്ടിങ്ങിലായിരുന്നു, അന്ന് സാർ എന്നോട് ഒരു പടം ചെയ്യുന്നുണ്ട് മോഹൻലാലിനൊപ്പം ഒരു കോർട്ട് ഡ്രാമയാണ് ദൃശ്യം സിനിമയല്ല. അതിലെ ഒരു ക്യാരക്റ്റ്റിനു വേണ്ടി പാർട്ട് ആകണം എന്ന്, ഞാൻ പറഞ്ഞു സാർ എനിക്ക് ഒരു ദിവസം സമയം തരൂ എന്ന്”.
“ആ നേരത്ത് എനിക്ക് രാത്രിയിലായിരുന്നു ഷൂട്ട്, ഞാൻ എന്റെ മാനേജറിനോട് പറഞ്ഞ് ഇത് ലാൽ സാറിനോപ്പമുള്ള കോമ്പിനേഷനാണ് എന്തായാലും ചെയ്യണം എന്ന്. ആ സമയത്ത് ചെയ്യാനിരുന്ന 3 പ്രൊജക്റ്റിന്റെ ഡേറ്റ് മാറ്റി, ജീത്തു ജോസഫിനെ വിളിച്ചപ്പോൾ മോഹൻലാലിന് ഡേറ്റ് ഇഷ്യൂ വന്നു എന്ന് പറഞ്ഞു. പിന്നെ എല്ലാവരെയും വിളിച്ച എങ്ങനെയെങ്കിലും എനിക്ക് ഇത് ചെയ്യണം എന്ന് പറഞ്ഞാണ് എത്തിയത്” പ്രിയാമണി പറഞ്ഞു.