തമിഴ് സംവിധായകൻ വിഘ്‌നേഷ് ശിവൻ ജീവിത പങ്കാളിയും അത് പോലെത്തന്നെ ബിസിനസ്സ് പങ്കാളിയുമായ ഭാര്യയും തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയ്‌ക്കോപ്പമുള്ള ഒരു പിടി നിരവധി മനോഹരമായ ചിത്രങ്ങളാണ് സോഷ്യൽ മിഡിയയിൽ ആരാധകരിൽ ശ്രദ്ധ നേടുന്നത്, നയൻതാരയുടെ പുതിയ ചർമ്മസംരക്ഷണ ബ്രാൻഡായ 9സ്കിൻ എന്ന് പേരുള്ള ബ്രാൻഡ് സെപ്റ്റംബർ 29 നാണ് പുറത്തിറക്കിയത്.

9സ്കിൻ ബ്രാൻഡിന്റെ ലോഞ്ചിൽ നിന്നുള്ള നിരവധി വീഡിയോസും ചിത്രങ്ങളും ആരാധകരുടെ സോഷ്യൽ മിഡിയയിൽ വൈറലായി കഴിഞ്ഞു, നയൻസിനൊപ്പമുള്ള ചിത്രങ്ങൾ പങ്കു വച്ചു കൊണ്ട് വിഘ്‌നേഷ് ശിവൻ കുറിച്ചത് ഇങ്ങനെ.
” ഞങ്ങൾക്ക് ഒരു തന്ത്രപരമായ പദ്ധതിയുണ്ട്, അതിനെ കാര്യങ്ങൾ ചെയ്യുന്നത് എന്ന് വിളിക്കുന്നു! എന്റെ തിരക്കുള്ള പങ്കാളി, എന്റെ ജീവിത പങ്കാളി, എന്റെ ബിസിനസ്സ് പങ്കാളി എന്നിവരോട് വലിയ സ്നേഹം! ലവ് യു മൈ തങ്കം @നയന്തരദൈവം എന്നോട് പറഞ്ഞു.. എല്ലാ അനുഗ്രഹങ്ങളും നമുക്കായി തുടരും, അതിനാൽ ആ ആത്മവിശ്വാസത്തോടെ, നമ്മുടെ സ്വപ്നങ്ങളെല്ലാം സാക്ഷാത്കരിക്കുന്നതിന് നമുക്ക് കഠിനമായി പരിശ്രമിക്കാം !! ഒരു പുതിയ ലോകത്തേക്ക് ചുവടുവെക്കുന്നു, അത് ഇതിനകം തന്നെ മികച്ചതായി തോന്നുന്നു! @9skinofficial www.9skin.inവിൽപ്പന ഇപ്പോൾ തുറന്നിരിക്കുന്നു ഈ വർഷാവസാനത്തോടെ ഇന്ത്യ, മലേഷ്യ, സിംഗപ്പൂർ ലോകമെമ്പാടും”.
സിനിമയ്ക്കപ്പുറം നയൻതാരയ്ക്കും ഭർത്താവ് വിഘ്‌നേഷ് ശിവനും റൗഡി പിക്ചർസ് പേരിൽ ഇരുവർക്കും സിനിമ നിർമ്മാണ കമ്പനിയുണ്ട്, അതുകൂടാതെ തന്നെ നയൻതാരയ്ക്ക് ചർമ്മ സംരക്ഷണ ബ്രാൻഡിന് പുറമെ ഡോക്ടർ റെനിത രാജനൊപ്പം ചേർന്ന് ലിപ് ബാം കമ്പനി ആരംഭിച്ചിട്ടുണ്ട്.