ധ്രുവനച്ചത്തിരം ഇന്ന് സ്‌ക്രീനുകളിൽ എത്തിക്കാനായില്ല, പ്രേക്ഷകരോട് ക്ഷമ പറഞ്ഞ് ഗൗതം മേനോൻ

പ്രേക്ഷകർ ഏറെ നാൾ കാത്തിരിക്കുന്ന ചിത്രമാണ് ‘ധ്രുവനച്ചത്തിരം’. ചിയാൻ വിക്രത്തെ നായകനാക്കി ഗൗതം മേനോൻ സംവിധാനം ചെയ്ത്, നവംബർ 24-ന് റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്റെ റിലീസ് തിയതി നീട്ടിയിരിക്കുകയാണ്.

ഇന്ന് റിലീസ് ചെയ്യാനിരുന്ന ‘ധ്രുവനച്ചത്തിര’ത്തിന് ഒന്നോ രണ്ടോ ദിവസം കൂടി വേണമെന്നും, പ്രേക്ഷകരോട് ക്ഷമ പറഞ്ഞു കൊണ്ടാണ് ഗൗതം മേനോൻ ഈ കാര്യം സോഷ്യൽ മിഡിയയിലൂടെ പങ്കു വച്ചത്.

‘ ക്ഷമിക്കണം. ധ്രുവനച്ചത്തിരം ഇന്ന് സ്‌ക്രീനുകളിൽ എത്തിക്കാനായില്ല. ഞങ്ങൾ പരമാവധി ശ്രമിച്ചു. പക്ഷേ ഒന്നോ രണ്ടോ ദിവസം കൂടി ആവശ്യമാണെന്ന് തോന്നുന്നു. മുൻകൂർ ബുക്കിംഗുകളും ലോകമെമ്പാടുമുള്ള ശരിയായ സ്‌ക്രീനുകളും ഉപയോഗിച്ച് എല്ലാവർക്കും നല്ല അനുഭവം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.ചിത്രത്തിനുള്ള പിന്തുണ ഹൃദയസ്പർശിയായതും ഞങ്ങളെ മുന്നോട്ട് നയിച്ചതുമാണ്. കുറച്ച് ദിവസങ്ങൾ കൂടി, ഞങ്ങൾ എത്തും!’ ഗൗതം മേനോൻ സോഷ്യൽ മിഡിയയിൽ കുറിച്ചത്.

2016-ൽ ആരംഭിച്ച ‘ധ്രുവനച്ചത്തിരം’ പല കാരണങ്ങൾ കൊണ്ട് തന്നെ നിർത്തി വെക്കേണ്ടി വന്നിരുന്നു. ഒരുവൂരിലെയോരു ഫിലിം ഹൗസുമായി ചേർന്ന് ഒൻഡ്രാഗ എന്റർടൈൻമെന്റാണ് ചിത്രം നിർമ്മിക്കുന്നത്.

ചിത്രത്തിൽ ചിയാൻ വിക്രം കൂടാതെ ഋതു വർമ, രാധാകൃഷ്ണൻ പാർഥിബാൻ, ആർ റേഡികാ ശരത്കുമാർ, സിമ്രാൻ, വിനായകൻ , ദിവ്യ ദർശിനി, മുന്ന സൈമൺ, വമ്സി കൃഷ്ണ, സലിം ബൈഗ്, സതീഷ് കൃഷ്ണൻ, മായ എസ് കൃഷ്ണൻ എന്നിവരാണ് അഭിനയിക്കുന്നത്.

Share Now