പല നടൻമാർ ചെയ്തിട്ടുണ്ടെങ്കിലും ആ ഭാഗ്യം തന്നിരിക്കുകയാണ് സംവിധായകൻ നിതിഷ്, വൈറലായ ജഗതീഷിന്റെ മൊട്ടയടിക്കൾ വീഡിയോ

മലയാള സിനിമയിൽ എങ്ങും തിളങ്ങി നിന്നിരുന്ന നടനാണ് ജഗതീഷ് കുമാർ, ബേസിൽ ജോസഫിനെ നായകനാക്കി ഈ അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് ‘ഫാലിമി’. ചിത്രത്തിൽ ജഗതീഷ് മൊട്ടയടിച്ചുള്ള അവസാനം രംഗമാണ് ആരാധകരിൽ ഏറെ ശ്രദ്ധ നേടിയത്, ഇപ്പോൾ ഇതാ യഥാർത്ഥത്തിൽ ജഗതീഷ് മൊട്ടയടിക്കുന്ന വീഡിയോ സംവിധായകൻ നിതീഷ് സോഷ്യൽ മിഡിയയിൽ പങ്കു വച്ചിരിക്കുകയാണ്.

“ജീവിതത്തിൽ ആദ്യമായിട്ടാണ് മൊട്ടയടിക്കാൻ പോകുന്നത്, പല നടൻമാർ ചെയ്തിട്ടുണ്ട് ആ ഭാഗ്യം തന്നിരിക്കുകയാണ് സംവിധായകൻ നിതീഷ്. കഥാപാത്രത്തിന് വേണ്ടി മൊട്ടയടിക്കുന്നത് ഒരു സന്തോഷവും അഭിമാനവും ഉള്ളു, അതിൽ ചീറ്റ ചെയ്ത് വേറെ ഏതെങ്കിലും തരത്തിൽ മേക്ക്ഓവർ ചെയ്താൽ അതിന്റെ റിയാലിറ്റി കിട്ടില്ല” എന്ന് ജഗതീഷ് പറഞ്ഞു.

അതേസമയം “വെറുതെ പറയുന്നതാണ് ചേട്ടൻ മാറി ഇരുന്ന് പൊട്ടി കരയുന്നത് ഞാൻ കണ്ടു”, എന്ന് മഞ്ജു പിള്ള പറഞ്ഞപ്പോൾ “സൗന്ദര്യം ഉള്ളവർക്ക് അല്ലെ അത് നഷ്ട്ടപ്പെടുന്നതിന്റെ വേദനയുണ്ടാകു” എന്ന് ഗജതീഷ് പറഞ്ഞു.

നവാഗതനായ നിതീഷ് സഹദേവ് സംവിധാനത്തിൽ 2023 നവംബർ 17 റിലീസ് ചെയ്ത ചിത്രമാണ് ‘ഫലിമി’. ചിത്രത്തിൽ ബേസിൽ ജോസഫിനെ കൂടാതെ ഗജതീഷ് കുമാർ, മഞ്ജു പിള്ള, സന്ദീപ് പ്രദീപ്‌ എന്നിവരാണ് പ്രധാന കഥാപാത്രം ചെയ്തിരിക്കുന്നത്.

ചീർസ് എന്റർടൈൻമെന്റ്സ് സൂപ്പർ ടോപ്പർ ഫിലംസ് ബാനറിൽ ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ, അമൽ പോൾസൺ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ്ങ് ആരംഭിച്ചിട്ടുണ്ട്.

Share Now