ഭീഷ്മ പർവ്വത്തിന് ശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വീണ്ടും മമ്മൂട്ടിക്കൊപ്പമുള്ള ചിത്രമായിരിക്കും എന്ന് ആരാധകർ ഈ അടുത്തിടെ സ്വപ്നം കണ്ടിരുന്നു, എന്നാൽ ആരാധകരുടെ പ്രതിക്ഷകൾ തെറ്റി അമൽ നീരദ് മമ്മൂട്ടി കോംബോയല്ല വരുന്നത്.
അമൽ നീരദ് കുഞ്ചാക്കോ ബോബൻ കോംബോയാണ് എത്തുന്നത്, ചിത്രത്തിന്റെ ചിത്രികരണം ആരംഭിച്ചിരിക്കുകയാണ് സെറ്റിൽ നിന്നുള്ള അമൽ നീരദിനൊപ്പമുള്ള കുഞ്ചാക്കോ ബോബന്റെ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മിഡിയയിൽ വൈറലായി.
മലയാളത്തിലെ പ്രശസ്ത ക്രൈ തില്ലർ നോവലിനെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്, സുശിൻ ശ്യം സംഗീതവും ആനന്ദ് സി ചന്ദ്രൻ ഛായഗ്രഹണവും നിർവ്വഹിക്കുന്ന ചിത്രത്തിൽ ജ്യോതിർമയും ഷറഫുദ്ദീനുമാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ടിനു പാപ്പച്ചൻ സംവിധാനത്തിൽ വരാനിരിക്കുന്ന ചിത്രമായ ചാവേർ ചിത്രമാണ് കുഞ്ചാക്കോ ബോബന്റെ അടുത്തത്തായി റിലീസ് ഒരുങ്ങുന്ന ചിത്രം, കുഞ്ചാക്കോ ബോബൻ കൂടാതെ അർജുൻ അശോകൻ, ആന്റണി വർഗീസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങൾ.
അരുൺ നാരായൺ പ്രൊഡക്ഷന്റെയും, കാവ്യാ ഫിലിം കമ്പനിയുടെയും ബാനറിൽ അരുൺ നാരായൺ, വേണു കുണ്ണപ്പിള്ളി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്, നടനും സംവിധായകനുമായജോയ് മാത്യുവിന്റെ തിരക്കഥയിൽ മനോജ് കെ.യു, സജിൻ ഗോപു, അനുരൂപ് എന്നിവരും മറ്റ് അഭിനയിക്കുന്നു.
നീരദിന്റെ ഫ്രെയിമിൽ വരിക എന്നുള്ളത് നടൻ എന്ന നിലയിൽ എന്റെ ആഗ്രഹമായിരുന്നു, കുഞ്ചാക്കോ ബോബൻ
അമൽ നീരദിന്റെ സംവിധാനത്തിൽ ഒക്ടോബറിൽ റിലീസ് ചെയ്യാനിരിക്കുന്ന കുഞ്ചാക്കോ ബോബന്റെ ചിത്രമാണ് ‘ബോഗയ്ൻവില്ല’. കഴിഞ്ഞ ദിവസമായിരുന്നു നിർമ്മാതാക്കൾ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അനാച്ഛാദനം ചെയ്തത്.
ആദ്യം രണ്ട് പോസ്റ്ററിൽ കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും കറുത്ത വസ്ത്രവും, തോക്കും പിടിച്ച് രക്തചുവപ്പ് പശ്ചാത്തലത്തിലാണ് കണ്ടത്. എന്നാൽ മറ്റും തരങ്ങളുടെ ക്യാരക്ടർ പോസ്റ്ററുകൾ ഇൻ്റർനെറ്റിൽ വളരെയധികം ആവേശമാണ് ആരാധകരിൽ സൃഷ്ടിച്ചത്.
ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ ജ്യോതിർമയി, ഷറഫുദ്ദീൻ, ശ്രിന്ദ, വീണ നന്ദകുമാർ എന്നിവർ അഭിനയിക്കുന്നു. ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത എന്ത് എന്നാൽ, പതിനൊന്ന് വർഷങ്ങൾക്ക് ശേഷമാണ് നടി ജ്യോതിർമയി മലയാള സിനിമയിലേക്ക് എത്തുന്നത്.
ഇപ്പോൾ ഇതാ ഈ അടുത്തിടെ നടന്ന ആഭിമുഖത്തിൽ, അമൽ നീരദിന്റെ പടത്തിൽ അഭിനയിക്കാൻ പറ്റിയ സന്തോഷം പങ്കു വച്ചിട്ടിക്കുകയാണ് കുഞ്ചാക്കോ ബോബൻ.’ വർഷങ്ങൾക്ക് മുൻപ് അൻവർ റഷീദിനെ കാണാൻ പോയപ്പോൾ ആണ് അമൽ നീരദിനെ പരിചയപ്പെടുന്നത്. ‘ബ്രിഡ്ജ്’ സിനിമ ഇറങ്ങിയതിൽ പിന്നെ, പുള്ളിടെ കൂടെ ഒരു സിനിമ ചെയ്യണം എന്ന് ആഗ്രഹയുണ്ടായിരുന്നു. ഒരു പടം ചെയ്യണമെന്ന് ആഗ്രഹിച്ച അമൽ നീരദിനോട് പറയുകയും ‘ഓക്കേ നോക്കാം ഒരു സംഭവം വരട്ടെ നമ്മുക്ക് ചെയ്യാം’ എന്ന് പറഞ്ഞിരുന്നു.
‘ ഒരു അമൽ നീരദിന്റെ ഫ്രെയിമിൽ വരിക എന്നുള്ളത് ഏതൊരു നടനെപ്പോലെ എന്റെ ഒരു ആഗ്രഹമായിരുന്നു. പ്രിയ പറയുമായിരുന്നു ‘അമൽ ഏട്ടന്റെ സ്ലോമോഷനിൽ ജാക്കറ്റ് ഇട്ട് ഒരു വരവ് ‘. ഞാൻ പറഞ്ഞു ‘ അതൊന്നും ഈ സിനിമയിൽ പ്രതീക്ഷിക്കണ്ട’, അത് വേറെ സിനിമയാണ്. പക്ഷെ വളരെ ത്രില്ല് അടിപ്പിക്കുന്ന സിനിമ ആയിരിക്കും, അമൽ ഇത് വരെ അറ്റാൻഡ് ചെയ്യാത്ത സിനിമ ആയിരിക്കും അതിന്റെ ഒരു എക്സ്സൈറ്റ്മെന്റ് ഭയങ്കരമായിട്ട് ഉണ്ട്’ കുഞ്ചാക്കോ ബോബൻ പറഞ്ഞു.