ആരാധകർ ഏറെ പ്രതിക്ഷയോടെ കാത്തിരിക്കുന്ന ലൂസിഫർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രം കൂടിയ എമ്പുരാൻ പുതിയ അപ്ഡേറ്റാണ് ഇപ്പോൾ വാർത്തയാകുന്നത്.

ചിത്രത്തിന് പ്രമോ ഷൂട്ട് ഒന്നും തന്നെ ഉണ്ടാകില്ല എന്നും ഈ മാസത്തിൽ ഷൂട്ടിംൻ ആരംഭിക്കുകയും, ചിത്രത്തിന്റെ മറ്റ് വിശദംശങ്ങൾ പുറത്തുവിടാൻ പദ്ധതിയിടുകയാണ് എന്നാണ് പൃഥ്വിരാജ് പറഞ്ഞിരിക്കുന്നത്.
” വാർത്ത എവിടെ നിന്നാണെന്ന് തീർച്ചയില്ല, പക്ഷേ L2E എമ്പുരാൻ “പ്രമോ” അല്ലെങ്കിൽ “പ്രമോ ഷൂട്ട്” ഒന്നും തന്നെ ഉണ്ടാകില്ല. ഈ മാസം എപ്പോഴെങ്കിലും ഷൂട്ടിംഗ് തീയതിയും പ്രോജക്റ്റിന്റെ മറ്റ് ചില വിശദാംശങ്ങളും പ്രഖ്യാപിക്കാൻ ഞങ്ങൾ പദ്ധതിയിടുകയാണ്. നന്ദി” എന്ന് പൃഥ്വിരാജ് സോഷ്യൽ മിഡിയയിലൂടെ അറിയിച്ചു.
പൃഥ്വിരാജ് സുകുമാരന്റെ ആദ്യ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗം കൂടിയാണ് എമ്പുരാൻ, എല്ലാത്തരം പ്രേക്ഷകർക്കും കാണാനും ആസ്വദിക്കാനും കഴിയുന്ന മോഹൻലാൽ നായകനായ ഒരു കൊമേഴ്‌സ്യൽ എന്റർടെയ്‌നറാണ് എമ്പുരാൻ. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം മുരളി ഗോപി രചനയും ആശീർവാദ് സിനിമാസിന് കീഴിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.